Fact Check : മൂന്ന് കണ്ണുള്ള 'അത്ഭുതക്കുട്ടി'യല്ല, പകര്‍ത്തി വെച്ചുണ്ടാക്കിയ ചിത്രം

Fact Check : മൂന്ന് കണ്ണുള്ള 'അത്ഭുതക്കുട്ടി'യല്ല, പകര്‍ത്തി വെച്ചുണ്ടാക്കിയ ചിത്രം

ജര്‍മ്മനിയിലെ മൂന്ന് കണ്ണുകളുള്ള കുട്ടി എന്ന പേരില്‍ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ചില വീഡിയോയും ചിത്രങ്ങളും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. കുട്ടി മൂന്ന് കണ്ണുകളോടെയാണ് ജനിച്ചത്, അത്ഭുത ശിശു എന്നെല്ലാമുള്ള അടിക്കുറിപ്പുകളോടെയായിരുന്നു പ്രചരണം. എന്നാല്‍ പ്രചരണം വ്യാജമാണെന്നും, ചിത്രങ്ങളും വീഡിയോയും എഡിറ്റിങിലൂടെ സൃഷ്ടിച്ചതാണെന്നുമാണ് 'വെബ്ക്യൂഫ്' കണ്ടെത്തിയിരിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രചരണം

നെറ്റിയില്‍ മൂന്നാമത് ഒരു കണ്ണ് കൂടിയുള്ള കുട്ടി ജര്‍മനിയില്‍ ജനിച്ചു എന്ന അവകാശവാദത്തോടെയായിരുന്നു പ്രചരണം. സമാനമായ അടിക്കുറിപ്പോടെ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും വലിയ രീതിയില്‍ ഇത് പ്രചരിപ്പിക്കപ്പെട്ടു. ജൂലൈ 9ന് അപ്‌ലോഡ് ചെയ്ത വീഡിയോയില്‍ അപൂര്‍വ മെഡിക്കല്‍ കണ്ടീഷനില്‍ ജനിച്ച കുട്ടി എന്നാണ് അവകാശപ്പെട്ടിരിക്കുന്നത്.

വാസ്തവം

വെബ്ക്യൂഫ് നടത്തിയ പരിശോധനയില്‍ പ്രചരിച്ച ചിത്രങ്ങളും വീഡിയോയും വ്യാജമാണെന്നാണ് കണ്ടെത്തിയത്. കുട്ടിയുടെ മൂന്നാമത്തെ കണ്ണിന്റെ ചലനം ഇടത് കണ്ണിന്റെ ചലനത്തിന് സമാനമായിരുന്നു. എഡിറ്റിങിലൂടെയാണ് മൂന്നാമത്തെ കണ്ണ് സൃഷ്ടിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു. വീഡിയോയില്‍ അവകാശപ്പെടുന്നത് പോലെ ഒരു രോഗാവസ്ഥയെ കുറിച്ച് കേള്‍ക്കുകയോ വായിക്കുകയോ പോലും ചെയ്തിട്ടില്ലെന്നാണ് ഡോ. എസ്എസ് ബാട്ടി ദ ക്വിന്റിനോട് പ്രതികരിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in