കുഞ്ഞനന്തനെ പോരാളിയാക്കി സുനില്‍ പി ഇളയിടത്തിന്റെ പേരില്‍ വ്യാജപ്രചരണം, മര്യാദയില്ലായ്മമെന്ന് പ്രതികരണം

കുഞ്ഞനന്തനെ പോരാളിയാക്കി സുനില്‍ പി ഇളയിടത്തിന്റെ പേരില്‍ വ്യാജപ്രചരണം, മര്യാദയില്ലായ്മമെന്ന് പ്രതികരണം

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയും സിപിഐഎം നേതാവുമായ പി കെ കുഞ്ഞനന്തനെ അനുസ്മരിച്ച് ചിന്തകന്‍ സുനില്‍ പി ഇളയിടത്തിന്റെ പേരിലുള്ള വ്യാജ പ്രൊഫൈല്‍. സുനില്‍ ഇ ഇളയിടം സ്പീച്ച് എന്ന പേജിലൂടെയാണ് പ്രചരണം. ഈ പേജ് തന്റേതല്ലെന്നും പ്രചാരണം പിന്‍വലിക്കണമെന്നും സുനില്‍ പി ഇളയിടം പ്രതികരിച്ചു.

സുനില്‍ പി ഇളയിടത്തിന്റെ പ്രതികരണം

എന്റെ പേരും ചിത്രവും ഉള്‍പ്പെടുത്തി ഇങ്ങനെയൊരു പ്രസ്താവന പ്രചരിക്കുന്ന കാര്യം ഇപ്പോഴാണ് സുഹൃത്തുക്കള്‍ ശ്രദ്ധയില്‍ പെടുത്തിയത്. ഇത് എന്റെ പേജോ പ്രസ്താവനയോ അല്ല. ബന്ധപ്പെട്ടവര്‍ ഇത് പിന്‍വലിക്കണം

എനിക്ക് ഈയൊരു എയ അക്കൗണ്ട് മാത്രമാണ് ഉള്ളത്. എന്റെ പേരും ചിത്രവും ഉള്‍പ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന മറ്റു പേജുകളും പ്രസ്താവനകളും എന്റെ അറിവോ സമ്മതമോ ഉള്ളവയല്ല.

എന്റെ പേരും ചിത്രവും ഉപയോഗിച്ച് ഞാന്‍ പറയാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് മര്യാദയില്ലായ്മയാണ്. ബന്ധപ്പെട്ടവര്‍ അതവസാനിപ്പിക്കണം.

സുനില്‍ പി ഇളയിടത്തിന്റെ പേരിലുള്ള വ്യാജപ്രചരണം

അതിഭീകരമായി ഒരു ഭരണകൂടം വേട്ടയാടിയ മനുഷ്യനാണ്,തല്ലി ചതച്ചിട്ടും തോറ്റു പോകാത്ത വീര്യമാണ്. സഖാവ് പി കെ കുഞ്ഞനന്തന് അന്ത്യാഭിവാദ്യങ്ങള്‍...

രാജ്യത്തേറ്റവും RSS ശാഖകളുള്ള സംസ്‌ഥാനമായിട്ടും കേരളത്തിൽ സംഘപരിവാരത്തിന് വിജയിക്കാൻ കഴിയാതെ പോയതെന്താണെന്ന്...

Posted by Sunil P Elayidam speech on Friday, June 12, 2020

Related Stories

The Cue
www.thecue.in