Fact Check  :’ അസമിലെ എബിവിപി പ്രവര്‍ത്തകര്‍ പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് രംഗത്ത്’; പ്രചരണം വ്യാജം 

Fact Check :’ അസമിലെ എബിവിപി പ്രവര്‍ത്തകര്‍ പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് രംഗത്ത്’; പ്രചരണം വ്യാജം 

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്

'അസമിലെ എബിവിപി പ്രവര്‍ത്തകര്‍ പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് രംഗത്ത്'. സിഎഎയ്‌ക്കെതിരെ എബിവിപി പ്രവര്‍ത്തകര്‍ ബാനറേന്തി മാര്‍ച്ച് നടത്തുന്നതായുള്ള ചിത്രം സഹിതം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതാണിത്. ‘എന്‍ആര്‍സിയെയും പൗരത്വനിയമത്തെയും പിന്‍തുണയ്ക്കില്ല, മോദി ഗോ ബാക്ക്, അമിത് ഷാ ഗോബാക്ക് ‘എന്നീ മുദ്രാവാക്യങ്ങളാണ് ചിത്രത്തിലെ ബാനറില്‍. പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും ചിത്രങ്ങളും അതിലുണ്ടായിരുന്നു. കമ്രാന്‍ ഷാഹിദ് എന്ന ഉപയോക്താവിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് ഈ ട്വീറ്റ് വ്യാപകമായി പങ്കുവെയ്ക്കപ്പെട്ടത്. എഐഎംഐഎമ്മിന്റെ മുന്‍ എംഎല്‍എ വാരിസ് പത്താന്‍, മാധ്യമപ്രവര്‍ത്തക സബ നഖ്‌വി എന്നിവര്‍ അടക്കമുള്ളവര്‍ ഇത് തങ്ങളുടെ അക്കൗണ്ടില്‍ പങ്കുവെച്ചതോടെ പോസ്റ്റിന് വന്‍ പ്രചാരം കൈവന്നു. ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയും പൗരത്വഭേദഗതി നിയമത്തെ എതിര്‍ക്കുന്നുവെന്ന തരത്തില്‍ സമൂഹ മാധ്യമ അക്കൗണ്ടുകളിലും പേജുകളിലും ഗ്രൂപ്പുകളിലുമെല്ലാം പ്രചരണം നടന്നു.

Fact Check  :’ അസമിലെ എബിവിപി പ്രവര്‍ത്തകര്‍ പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് രംഗത്ത്’; പ്രചരണം വ്യാജം 
Fact Check : ആയിഷ റെന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചിട്ടില്ല ; പ്രചരിക്കുന്നത് വ്യാജ ട്വീറ്റ് 

പ്രചരണത്തിന്റെ വാസ്തവം

എബിവിപി, പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്തിട്ടില്ല. നിയമത്തിന് അനുകൂലമായി ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടന ഉറച്ചുനില്‍ക്കുകയാണ്. നിയമത്തിനും അത് നടപ്പാക്കിയ മോദി ഷാ ടീമിനും അഭിവാദ്യം അര്‍പ്പിച്ച് എബിവിപി നിരവധി പ്രകടനങ്ങള്‍ ഇതിനകം വിവിധയിടങ്ങളില്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.. അത്തരത്തില്‍ ഡിസംബര്‍ 18 ന് അഹമ്മദാബാദില്‍ പൗരത്വ നിയമത്തെ പിന്‍തുണച്ച് എബിവിപി സംഘടിപ്പിച്ച മാര്‍ച്ചിന്റേതാണ് ചിത്രം. എന്നാല്‍ നിയമത്തെ എതിര്‍ക്കുന്നതായുള്ള ബാനര്‍ കൃത്രിമമായി സൃഷ്ടിച്ച് ചേര്‍ത്തതാണ്. അന്നത്തെ എബിവിപി മാര്‍ച്ചില്‍ അഞ്ഞൂറോളം പേരുണ്ടായിരുന്നു. ഗാന്ധിമൈദാനിലാണ് അവര്‍ നിയമത്തെ പിന്‍തുണച്ച് ഒത്തുകൂടിയത്. വാസ്തവമിതായിരിക്കെയാണ് പൗരത്വ നിയമത്തെ എതിര്‍ക്കുന്ന പക്ഷത്ത് എബിവിപിയുമുണ്ടെന്ന തരത്തില്‍ ചില കേന്ദ്രങ്ങള്‍ പ്രചരണം അഴിച്ചുവിട്ടത്.

Fact Check  :’ അസമിലെ എബിവിപി പ്രവര്‍ത്തകര്‍ പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് രംഗത്ത്’; പ്രചരണം വ്യാജം 
Fact Check : ജാമിയയില്‍ പൊലീസിനെ തടഞ്ഞത് രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയ സഫയെന്ന് വ്യാജ പ്രചരണം

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in