ഷെഹ്ല ഷെറിന്‍  
ഷെഹ്ല ഷെറിന്‍  

Fact Check: പാടുന്നത് ഷെഹ്ലയല്ല, വീഡിയോയിലെ പെണ്‍കുട്ടി ഷെഹ്ന ഷാജഹാന്‍

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്

'വയനാട് പാമ്പ് കടിയേറ്റ് മരണമടഞ്ഞ ഷെഹലയുടെ കണ്ണ് നയിപ്പിക്കുന്ന ഗാനം. ആ വരികള്‍ പോലെ ആയിപ്പോയല്ലോ മോളെ, കണ്ണുനീരില്‍ കുതിര്‍ന്ന പ്രണാമം' എന്ന ക്യാപ്ഷനോടെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി വരാന്തയില്‍ നിന്ന് പാടുന്ന വീഡിയോ. എന്ന് സ്വന്തം മൊയ്തീന്‍ എന്ന ചിത്രത്തിലെ 'കാത്തിരുന്ന് കാത്തിരുന്ന്' എന്ന ഗാനമാണ് ദൃശ്യങ്ങളിലെ കുട്ടി ആലപിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്‌കൂളിലെ ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിയേറ്റ് മരിച്ച ഷെഹ്ലയാണിതെന്ന് കരുതി പലരും വാട്‌സാപ്പിലും ഫേസ്ബുക്കിലും വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യുന്നു.

ഷെഹ്ന ഷാജഹാന്‍ 
ഷെഹ്ന ഷാജഹാന്‍ 
ഷെഹ്ല ഷെറിന്‍  
അറിവ് ലഭിക്കേണ്ടയിടത്ത് ഭാവിവാഗ്ദാനമായ ഒരു ജീവന്‍ ഇല്ലാതായി

പ്രചരണത്തിന്റെ വാസ്തവം

ദൃശ്യങ്ങളിലുള്ളത് ഷെഹ്ല ഷെറിന്‍ അല്ല. വയനാട് ചുണ്ടേല്‍ സ്വദേശിനി ഷഹ്ന ഷാജഹാനാണ്. അഞ്ച് വര്‍ഷം മുന്‍പ് ചുണ്ടേല്‍ ആര്‍സി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഷഹ്ന പാട്ടുപാടിയതിന്റെ വീഡിയോ ആണ് ഷെഹ്ലയുടെ പേരില്‍ പ്രചരിക്കുന്നത്. ഷഹ്ന അഞ്ച് വര്‍ഷം മുമ്പ് പാടിയ പാട്ട് വൈറലായതിനേത്തുടര്‍ന്ന് മേജര്‍ രവി സ്‌കൂളിലെത്തിയതും സിനിമയില്‍ പാടാന്‍ അവസരം നല്‍കിയതും അന്ന് വാര്‍ത്തയായിരുന്നു. ഇപ്പോള്‍ വയനാട് മുട്ടില്‍ സ്‌കൂളില്‍ പ്ലസ് വണ്ണിന് പഠിക്കുകയാണ് ഷഹ്ന ഷാജഹാന്‍. വ്യാജപ്രചാരണം തടയണം എന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് ഷഹ്നയുടെ മാതാപിതാക്കള്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷെഹ്ല ഷെറിന്‍  
Fact Check : ‘47 കാരനായ മലയാളി വിദ്യാര്‍ത്ഥി മൊയ്‌നുദ്ദീനൊക്കെയാണ് ജെഎന്‍യുവില്‍ സമരം ചെയ്യുന്നത്’; പ്രചരണം വ്യാജം 

കൂടുതല്‍ വീഡിയോകള്‍ക്കും വാര്‍ത്തകള്‍ക്കും 'ദ ക്യു' യുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in