Fact Check: ‘റോക്ക് മരിച്ചെന്ന് ബിബിസിയുടെ പേരില്‍ വ്യാജവാര്‍ത്ത’;  തിരിച്ചറിയാതെ സോഷ്യല്‍ മീഡിയ

Fact Check: ‘റോക്ക് മരിച്ചെന്ന് ബിബിസിയുടെ പേരില്‍ വ്യാജവാര്‍ത്ത’; തിരിച്ചറിയാതെ സോഷ്യല്‍ മീഡിയ

ഹോളിവുഡ് താരം ഡ്വെയിന്‍ ജോണ്‍സണ്‍ മരിച്ചെന്ന് വീണ്ടും വ്യാജവാര്‍ത്താ പ്രചരണം. 47 വയസുള്ള താരം സ്റ്റണ്ട് ആക്‌സിഡന്റില്‍ മരിച്ചെന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. ബിബിസിയുടെ ലോഗോ അടക്കം ഷെയര്‍ ചെയ്യപ്പെട്ട ചിത്രം വ്യാജമാണെന്ന് തിരിച്ചറിയാന്‍ മണിക്കൂറുകളെടുത്തു.

റോക്ക് ജോണ്‍സണ്‍ മരിച്ചെന്ന ചിത്രത്തിനൊപ്പം നല്‍കിയ ലിങ്ക് മറ്റൊരു വ്യാജസൈറ്റിന്റെ ആയിരുന്നു. എന്നാല്‍ അത് ശ്രദ്ധിക്കാതെ ആരാധകരടക്കം വ്യാജവാര്‍ത്ത ഷെയര്‍ ചെയ്തു. ഇന്‍സ്റ്റഗ്രാമിലടക്കം ഇപ്പോഴും സജീവമായിരിക്കുന്ന താരം വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇതാദ്യമായല്ല താരം മരിച്ചെന്ന പ്രചരണമുണ്ടാകുന്നത്. മുന്‍പ് 2011ലും 2014ലും സമാനമായി താരം മരിച്ചെന്ന വ്യാജവാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. 2014ല്‍ ന്യൂസിലാന്റില്‍ ചിത്രീകരണത്തിനിടെ താരം 60 അടി താഴ്ചയിലേക്ക് താരം വീണെന്നായിരുന്നു പ്രചരണം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in