FactCheck: ‘വാട്‌സാപ്പ് അംബാനിക്ക് വിറ്റു’; വരിസംഖ്യ ഈടാക്കുമെന്നും അക്കൗണ്ട് നഷ്ടപ്പെടുമെന്നുമുള്ള പ്രചരണം വ്യാജം  

FactCheck: ‘വാട്‌സാപ്പ് അംബാനിക്ക് വിറ്റു’; വരിസംഖ്യ ഈടാക്കുമെന്നും അക്കൗണ്ട് നഷ്ടപ്പെടുമെന്നുമുള്ള പ്രചരണം വ്യാജം  

കഴിഞ്ഞ ദിവസം ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നീ സമൂഹമാധ്യമങ്ങള്‍ ആഗോളതലത്തില്‍ പണിമുടക്കിയത് വാര്‍ത്ത സൃഷ്ടിച്ചിരുന്നു. ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതിനും അയക്കുന്നതിനുമാണ് പ്രശ്‌നം നേരിട്ടത്. ചില അറ്റകുറ്റപ്പണികള്‍ നടത്തിയതോടെയാണ് തടസമുണ്ടായതെന്നും അവ പരിഹരിച്ചെന്നും ഫേസ്ബുക്കിന്റെ വിശദീകരണവും പിന്നീടെത്തി. സാഹചര്യം മുതലാക്കിയെന്നോണം വ്യാജസന്ദേശങ്ങളും ഇതിന് പിന്നാലെ പ്രചരിച്ചു. വാട്‌സാപ്പ് മുകേഷ് അംബാനിക്ക് വിറ്റെന്നാരോപിക്കുന്ന സന്ദേശം 'വാട്‌സാപ്പ് ഡയറക്ടര്‍ വരുണ്‍ പുല്യാനി'യുടേത് എന്നപേരിലാണ് അയക്കപ്പെടുന്നത്. വാട്‌സാപ്പുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങള്‍ വാട്‌സാപ്പിലൂടെ തന്നെയാണ് കൂടുതല്‍ ഷെയര്‍ ചെയ്യുന്നതും.

പ്രചരിച്ചത്

വാട്‌സാപ്പ് മുകേഷ് അംബാനിക്ക് 19 ദശലക്ഷം ഡോളറിന് വിറ്റു. 10 കോണ്‍ടാക്റ്റുകളുണ്ടെങ്കില്‍ വാട്ട്സ്ആപ്പിന്റെ ഈ എസ്എംഎസും ലോഗോയും 24 മണിക്കൂറിനുള്ളില്‍ ഫേസ്ബുക്കിന്റെ 'എഫ്' ഉള്ള ഒരു പുതിയ ഐക്കണിലേക്ക് മാറും. ഫേസ്ബുക്ക് സേവനങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ പുതിയ വാട്ട്സ്ആപ്പ് സജീവമാക്കുന്നതിന് 10 ല്‍ കൂടുതല്‍ ആളുകള്‍ക്ക് ഈ സന്ദേശം കൈമാറുക, അല്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ട് പുതിയ സെര്‍വറുകളില്‍ നിന്ന് ഇല്ലാതാക്കും. നിങ്ങളുടെ ലിസ്റ്റിലെ 18 വ്യത്യസ്തങ്ങളിലേക്ക് ഈ സ്ട്രിംഗ് അയച്ചാല്‍, നിങ്ങളുടെ ഐക്കണ്‍ നീലയായിരിക്കും, നിങ്ങള്‍ക്ക് സൗജന്യമായിരിക്കും. വാട്ട്സ്ആപ്പ് അവസാനിക്കുന്ന നാളെ വൈകുന്നേരം 6 മണിക്ക് എന്നെ കാണുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍, ഇത് നിയമപ്രകാരമാണ് ഈ സന്ദേശം ഞങ്ങളുടെ എല്ലാ ഉപയോക്താക്കളെയും അറിയിക്കാനാണ്, ഞങ്ങളുടെ സെര്‍വറുകള്‍ അടുത്തിടെ വളരെ തിരക്കിലാണ്, അതിനാല്‍ ഞങ്ങള്‍ നിങ്ങളോട് സഹായിക്കാന്‍ ആവശ്യപ്പെടുന്നു. ഈ സന്ദേശം കൈമാറുന്നില്ലെങ്കില്‍, നിങ്ങളുടെ അക്കൗണ്ട് അസാധുവായതിനാല്‍ ഞങ്ങള്‍ അത് എടുക്കും, അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇത് ഇല്ലാതാക്കപ്പെടും. നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കിയ ശേഷം അത് വീണ്ടും സജീവമാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ പ്രതിമാസ ബില്ലിലേക്ക് 25.00 നിരക്ക് ഈടാക്കും. വാട്ട്സ്ആപ്പ് ഉടന്‍ തന്നെ ഞങ്ങള്‍ക്ക് പണം ചിലവാകും. 2017 നവംബര്‍ മുതല്‍ വാട്ട്സ്ആപ്പിന് പണച്ചെലവ്. നിങ്ങള്‍ ഒരു പതിവ് ഉപയോക്താവാണെങ്കില്‍ ഇത് സൗജന്യമായി തുടരുന്നതിനുള്ള ഏക മാര്‍ഗ്ഗം, അതായത് നിങ്ങള്‍ ചാറ്റുചെയ്യുന്ന കുറഞ്ഞത് 10 ആളുകളെങ്കിലും. ഒരു പതിവ് ഉപയോക്താവാകാന്‍ ഈ സന്ദേശം സ്വീകരിക്കുന്ന 10 ആളുകള്‍ക്ക് (2 ടിക്കുകള്‍) അയയ്ക്കുക, നിങ്ങളുടെ വാട്ട്സ്ആപ്പ് ലോഗോ നീലയായി മാറും ഫേസ്ബുക്ക് ലോഗിന്‍ ഉപയോഗിച്ച് നിങ്ങളുടെ വാട്‌സാപ്പ് ബന്ധിപ്പിക്കുന്നതിന് ഇവിടെ പ്രവേശിക്കുക. (ലിങ്ക്). 25 ലധികം വാട്ട്സ്ആപ്പ് കോണ്‍ടാക്റ്റുകളിലേക്ക് ഈ സന്ദേശം കൈമാറുക. കമ്പനി അവിടെ വെബ്സൈറ്റ് പ്രമോട്ടുചെയ്യുന്നു. 497.54 രൂപ ടോക്ക്‌ടൈം നേടുക. ഇത് സത്യമാണ്. ഇന്ന് ടൈംസ് ഓഫ് ഇന്ത്യ പത്രം കാണുക. പേജ് 7. 10 മിനിറ്റിനുശേഷം നിങ്ങളുടെ ബാലന്‍സ് പരിശോധിക്കുക.

വരുണ്‍ പുല്യാനി

FactCheck: ‘വാട്‌സാപ്പ് അംബാനിക്ക് വിറ്റു’; വരിസംഖ്യ ഈടാക്കുമെന്നും അക്കൗണ്ട് നഷ്ടപ്പെടുമെന്നുമുള്ള പ്രചരണം വ്യാജം  
ബജറ്റ് സാധാരണക്കാരന് എങ്ങനെ?; വില കൂടുന്നവയും കുറയുന്നവയും

വസ്തുത

'2017 നവംബര്‍ മുതല്‍ വാട്ട്സ്ആപ്പിന് പണച്ചെലവ്' എന്ന ഒറ്റവാചകം തന്നെയാണ് സന്ദേശം നൂറ് ശതമാനം വസ്തുതാ വിരുദ്ധമാണെന്നതിന്റെ ഏറ്റവും വലിയ തെളിവ്. പലരും വായിച്ച് മനസിലാക്കാതെയാണ് സന്ദേശം സുഹൃത്തുക്കള്‍ക്കും ഗ്രൂപ്പുകളിലേക്കും അയക്കുന്നത്. 2014-15 കാലഘട്ടത്തില്‍ 'വാട്‌സാപ്പ് ഡയറക്ടറുടെ' പേരില്‍ പ്രചരിക്കപ്പെട്ട സന്ദേശം തന്നെയാണിത്. ജിം ബല്‍സാമിക്ക് എന്നൊരാള്‍ വാട്‌സാപ്പ് നേതൃത്വത്തില്‍ ഇല്ല. ക്രിസ് ഡാനിയേല്‍സ് ആണ് വാട്‌സാപ്പ് സിഇഒ. വരുണ്‍ പുല്യാനിയെന്ന 'ഡയറക്ടറും' വിശ്വാസ്യത തോന്നിപ്പിക്കാനായി ചേര്‍ത്തിരിക്കുന്ന മറ്റൊരു പേരാണ്. അംബാനിയുടെ ജിയോ ഇന്ത്യന്‍ ടെലികോം വിപണിയിലേക്ക് രംഗപ്രവേശം ചെയ്തതിന് ശേഷം പലപ്പോഴായി ഈ വ്യാജസന്ദേശം പ്രചരിക്കപ്പെടുന്നുണ്ട്. അക്കൗണ്ട് നിഷ്‌ക്രിയമാക്കുമെന്നും പണം വാങ്ങുമെന്നുമുള്ള ആരോപണവും പൂര്‍ണ്ണമായും തെറ്റാണ്. ടൈംസ് ഓഫ് ഇന്ത്യ തന്നെ ഈ സന്ദേശം വ്യാജമാണെന്ന് വ്യക്തമാക്കി വാര്‍ത്ത ചെയ്തിരുന്നു. ഒരു കാരണവശാലും മെസ്സേജിലുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്നാണ് ടെക് വിദഗ്ധര്‍ നല്‍കുന്ന ഉപദേശം. സ്മാര്‍ട് ഫോണുകളെ ബാധിക്കുന്ന മാല്‍വെയറുകള്‍ ആകാം ലിങ്കില്‍ എന്നും സ്വകാര്യ വിവരങ്ങള്‍ വരെ ചോര്‍ത്തപ്പെടാമെന്നും ടെക് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in