Fact Check : കൊടും ക്രിമിനലുകള്‍ റമദാനില്‍ യാചകരായെത്തുമെന്നത് വ്യാജം; സത്യമിതാണ്

Fact Check : കൊടും ക്രിമിനലുകള്‍ റമദാനില്‍ യാചകരായെത്തുമെന്നത് വ്യാജം; സത്യമിതാണ്

കൊല്ലം ഈസ്റ്റ് പൊലീസിന്റെ പേരിലാണ് സമൂഹ മാധ്യമങ്ങളില്‍ കത്ത് പ്രചരിപ്പിക്കപ്പെട്ടത്

ഉത്തരേന്ത്യയില്‍ നിന്നുള്ള കൊടും ക്രിമിനലുകള്‍ റമദാന്‍ മാസത്തില്‍ കേരളത്തിലെത്തുമെന്നും ജാഗ്രതപുലര്‍ത്തണമെന്നും പ്രചരിപ്പിക്കപ്പെട്ട കത്ത് വ്യാജം. കൊല്ലം ഈസ്റ്റ് പൊലീസിന്റെ പേരിലാണ് സമൂഹ മാധ്യമങ്ങളില്‍ കത്ത് പ്രചരിപ്പിക്കപ്പെട്ടത്.

സമൂഹ മാധ്യമങ്ങളില്‍ വൈറലായ വ്യാജ പ്രചരണം

റമദാന്‍ മാസത്തില്‍ നിരവധി യാചകര്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഒഴുകി വരുന്നുണ്ട്. ഇവര്‍ കൊടും ക്രിമിനലുകളാണ്. ഒരു നയാ പൈസയും ഇവര്‍ക്ക് കൊടുക്കരുത്. സ്ത്രീകള്‍ മാത്രം ഉള്ള വീട്ടില്‍ ഇവര്‍ വന്നാല്‍ വാതില്‍ തുറക്കാതെ പറഞ്ഞുവിടുക. പൊലീസ് കണക്ക് പ്രകാരം ഇക്കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, കൊല്ലം, തിരുവനന്തപുരം, റെയില്‍വേ സ്റ്റേഷനുകളില്‍ വന്നിറങ്ങിയ അന്യ സംസ്ഥാനക്കാര്‍ ഒരുലക്ഷത്തോളമുണ്ടെന്നാണ് കണക്കുകള്‍. റമദാന്‍ മാസത്തില്‍ യാചിക്കാനും, നോമ്പെടുത്ത് അവശരായവരെ കീഴ്‌പ്പെടുത്തി കവര്‍ച്ച നടത്താനുമാണ് ഇവര്‍ എത്തുന്നതെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. യാചകരെ അകറ്റുക,വീടും പരിസരവും സുരക്ഷിതമാക്കുക. (കൊല്ലം ഈസ്റ്റ് പൊലീസ് 15-4-2019 )

സത്യാവസ്ഥ പൊലീസ് വിശദീകരിക്കുന്നു

ഉത്തരേന്ത്യയില്‍ നിന്ന് ക്രിമിനലുകള്‍ യാചകവേഷത്തില്‍ കേരളത്തില്‍ എത്തുന്നുവെന്ന അറിയിപ്പുമായി കൊല്ലം ഈസ്റ്റ് പൊലീസിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കത്ത് വ്യാജമാണ്. ഇത്തരത്തില്‍ യാതൊരുവിധ അറിയിപ്പും കേരള പൊലീസ് നല്‍കിയിട്ടില്ല. കത്തില്‍ പറയുന്ന കാര്യങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമാണ്. പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല.

Related Stories

No stories found.
logo
The Cue
www.thecue.in