വാട്‌സ്അപ്പും ഇന്‍സ്റ്റഗ്രാമും വില്‍ക്കില്ലെന്ന് മാർക്ക് സക്കർബർഗ് 

വാട്‌സ്അപ്പും ഇന്‍സ്റ്റഗ്രാമും വില്‍ക്കില്ലെന്ന് മാർക്ക് സക്കർബർഗ് 

വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും വില്‍ക്കില്ലെന്ന് ഫേസ്ബുക്ക് തലവന്‍ മാർക്ക് സക്കർബർഗ് . വാഷിങ്ടണില്‍ സെനറ്റ് അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സുക്കര്‍ബര്‍ഗ് നിലപാട് വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയ രംഗത്തെ മത്സരം, ഡിജിറ്റല്‍ സ്വകാര്യത, സെന്‍സര്‍ഷിപ്പ്, രാഷ്ട്രീയപരമായ പരസ്യങ്ങളിലുള്ള സുതാര്യത തുടങ്ങിയ നിയമപരമായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനായിട്ടായിരുന്നു സക്കര്‍ബര്‍ഗ് സെനറ്റ് അംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയത്.

 വാട്‌സ്അപ്പും ഇന്‍സ്റ്റഗ്രാമും വില്‍ക്കില്ലെന്ന് മാർക്ക് സക്കർബർഗ് 
തൊഴില്‍ അന്വേഷികള്‍ക്കായി ഗൂഗിള്‍, കോര്‍മോ ജോബ് സെര്‍ച്ച് ആപ്പ് ഇന്ത്യയില്‍

ഡിജിറ്റല്‍ സ്വകാര്യത സംരക്ഷിക്കുന്നതില്‍ എത്രത്തോളം ശ്രദ്ധ പുലര്‍ത്തുന്നുവെന്ന് തെളിയിക്കാന്‍ വാട്‌സ് ആപും, ഇന്‍സ്റ്റഗ്രാമും വില്‍ക്കണമെന്നായിരുന്നു സെനറ്റ് അംഗങ്ങളുടെ ആവശ്യം. സെനറ്റംഗം ജോഷ് ഹാവ്ലിയാണ് ഇക്കാര്യം സക്കര്‍ബര്‍ഗിനോട് ആവശ്യപ്പെട്ടത്.എന്നാല്‍ ഇത് രണ്ടും വില്‍ക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നായിരുന്നു സക്കര്‍ബര്‍ഗിന്റെ മറുപടി.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2018 ഏപ്രിലില്‍ വിവാദമായ കേംബ്രിഡ്ജ് അനലറ്റിക്ക വിഷയത്തില്‍ വാഷിങ്ടണില്‍ സെനറ്റംഗങ്ങള്‍ക്ക് മുമ്പില്‍ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞിരുന്നു.അന്ന് ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന കമ്പനി രഹസ്യമായി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി രാഷ്ടീയാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്നായിരുന്നു ആരോപണം. 2016ലും ഇതേ രീതിയില്‍ അമേരിക്കന്‍ തെരെഞ്ഞെടുപ്പില്‍ ഈ വിവരങ്ങള്‍ ഉപയോഗിക്കപ്പെട്ടു എന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. രണ്ട് മാസം മുന്‍പ് യു എസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ ഫേസ്ബുക്കില്‍ നിന്നും 5 ബില്ല്യണ്‍ ഡോളര്‍ പിഴ ഈടാക്കി സംഭവവും നടന്നിട്ടുണ്ട്.

ഡാറ്റാ പരിരക്ഷണ ലംഘനങ്ങളുമായും സ്വകാര്യതയുമായും ബന്ധപ്പെട്ട നയങ്ങളില്‍ പുനഃപരിശോധന നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വാട്‌സ് ആപ്പും ഇന്‍സ്റ്റഗ്രാമും ഒഴിവാക്കാന്‍ സെനറ്റ് സുക്കര്‍ബര്‍ഗിനോട് ആവശ്യപ്പെട്ടത്. ചര്‍ച്ചകള്‍ക്കായി യുഎസിലെത്തിയ സുക്കര്‍ബര്‍ഗ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും കൂടിക്കാഴ്ച്ച നടത്തി.

Related Stories

No stories found.
logo
The Cue
www.thecue.in