ആരാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ?

ആരാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ?

1922 ജനുവരി 6 ന് കാളികാവിനടുത്ത് കല്ലാമൂലയില്‍ വെച്ച് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും 27 അനുയായികളെയും ബ്രിട്ടീഷ് സൈന്യം പിടികൂടി. പട്ടാള കോടതി വധശിക്ഷ വിധിച്ചു. അദ്ദേഹം അന്ത്യാഭിലാഷമായി പറഞ്ഞത് ഇതായിരുന്നു. നിങ്ങള്‍ പുറകില്‍ നിന്ന് വെടിവെയ്ക്കരുത്. അതിനായി എന്റെ കണ്ണ് കെട്ടരുത്. കൈ പുറകില്‍ കെട്ടുകയും ചെയ്യരുത്. ചങ്ങലകള്‍ ഒഴിവാക്കി. മുന്നില്‍ നിന്ന് നെഞ്ചിലേക്ക് നിറയൊഴിക്കണം. എനിക്ക് ഈ മണ്ണില്‍ മുഖം ചേര്‍ത്ത് മരിക്കണം. അത്രമേല്‍ നിര്‍ഭയമായി കൊളോണിയല്‍ വാഴ്ചയെ എതിരിട്ട പോരാളിയായിരുന്നു വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.

മലയാള രാജ്യ സ്ഥാപകന്‍

തന്റെ പടയെ ഉപയോഗിച്ച് ബ്രിട്ടീഷുകാരെ തുരത്തിയാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മലയാള രാജ്യം എന്ന സ്വതന്ത്ര രാജ്യത്തിന് രൂപം നല്‍കിയത്. ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകളിലെ പ്രദേശങ്ങള്‍ ചേര്‍ത്തായിരുന്നു രാജ്യം. ഖിലാഫത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ആലി മുസല്യാര്‍ക്കും, ചെമ്പ്രശ്ശേരി തങ്ങള്‍ക്കും സീതിക്കോയ തങ്ങള്‍ക്കും മേഖലകള്‍ വിഭജിച്ചു നല്‍കി. 1921 ആഗസ്റ്റ് 25 ന് അങ്ങാടിപ്പുറത്ത് സൈനിക പരിശീലന കേന്ദ്രവും ആരംഭിച്ചു. 75,000 പേരുടെ സേനയാണ് ഒരുക്കിയത്. രാജ്യത്ത് കുമ്പിള്‍ കഞ്ഞിയും, കാണഭൂമി സമ്പ്രദായങ്ങളും അവസാനിപ്പിച്ച് കുടിയാന്‍മാരെ ഭൂ ഉടമകളാക്കി. പ്രത്യേക നാണയം അവതരിപ്പിച്ചു. നാട്ടുകാര്‍ക്ക് നികുതിയിളവും നല്‍കി. ബ്രിട്ടീഷ് മാതൃകയില്‍ കളക്ടര്‍, ഗവര്‍ണര്‍, വൈസ്രോയി, രാജാവ് എന്നീ പദവികളില്‍ അധിഷ്ഠിതമായായിരുന്നു ഭരണ ക്രമം. സൈന്യം, പൊലീസ്, കോടതി, ഭക്ഷ്യകേന്ദ്രങ്ങള്‍, നികുതിപിരിവ് കേന്ദ്രങ്ങള്‍ തുടങ്ങിയവയെല്ലാം ഇവിടെ ഒരുക്കി. നാട്ടുകാര്‍ക്ക് പാസ്‌പോര്‍ട്ട് സംവിധാനവും ഏര്‍പ്പെടുത്തി. 1921 സെപ്റ്റംബര്‍ 16 നാണ് നിലമ്പൂര്‍ ആസ്ഥാനമായി സമാന്തര രാഷ്ട്ര പ്രഖ്യാപനം നടന്നത്. കൈക്കൂലി വാങ്ങാതെയും ജനങ്ങളെ ഉപദ്രവിക്കാതെയുമാണ് ഭരിക്കേണ്ടതെന്ന് പ്രയോഗവല്‍ക്കരിക്കുകയായിരുന്നു ലക്ഷ്യം. സര്‍ക്കാര്‍ ജനങ്ങളുടെ നന്‍മയ്ക്ക് വേണ്ടിയാണെന്ന ഉറച്ച ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു.

തികഞ്ഞ മതേതര വാദി

കീഴ്ജാതിക്കാരെന്ന് അകറ്റിനിര്‍ത്തപ്പെട്ടവരെയടക്കം ഉള്‍പ്പെടുത്തിയാണ് സൈന്യമുണ്ടാക്കിയത്. ക്യാപ്റ്റനായിരുന്ന താമി ദളിതനായിരുന്നു. പാണ്ഡ്യാട് നമ്പീശനെ പോലെ മേല്‍ജാതിയായി പരിഗണിക്കപ്പെട്ടയാളും സൈന്യ പദവിയിലുണ്ടായിരുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഒരേയൊരാളെ മാത്രമാണ് തലയറുത്ത് കുന്തത്തില്‍ കുത്തി പ്രകടനം നയിച്ചത്. ്. അത് മുസ്ലിമായ ചേക്കൂട്ടി അധികാരിയെയാണ്. ഏതെങ്കിലും മതത്തിനോ വര്‍ഗത്തിനോ എതിരായിരുന്നില്ല കൊളോണിയല്‍ ഭരണകൂടത്തിനും അതിന്റെ പിണിയാളുകള്‍ക്കുമെതിരെയായിരുന്നു പോരാട്ടം. കുഞ്ഞഹമ്മദ് ഹാജി തന്നെ കൊല്ലുമെന്ന് കാണിച്ച് കൊണ്ടോട്ടി തങ്ങള്‍ ബ്രിട്ടീഷ് സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. ഹിന്ദുക്കളെ ഉപദ്രവിക്കരുതെന്ന് തന്റെ രാജ്യത്തെ ജനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നതായി ചരിത്രത്തിലുണ്ട്. പള്ളിക്ക് മുന്‍പില്‍ പന്നിയുടെ ശവം കൊണ്ടിട്ടപ്പോഴും അമ്പലത്തിനുള്ളില്‍ പശുക്കിടാവിന്റെ ജഡം കൊണ്ടിട്ടപ്പോഴും ജാഗ്രതയോടെ ഇടപെട്ടെന്നും ചരിത്രം പറയുന്നു. നമ്പൂതിരി ബാങ്ക് കൊള്ള ചെയ്യപ്പെട്ടപ്പോള്‍ തിരികെ കൊടുപ്പിച്ചതും നഷ്ടപരിഹാരമായി ഖജനാവില്‍ ന്ന് പണം നല്‍കുകയും ചെയ്തു. നിലമ്പൂര്‍ കോവിലകത്തിന് കാവലായതും ചരിത്രത്തിലുണ്ട്. ബ്രിട്ടീഷുകാര്‍ക്ക് അനുകൂലമായി പ്രവര്‍ത്തിച്ച ഹിന്ദു മുസ്ലിം ജന്‍മിമാരെ അദ്ദേഹം കൊന്നിട്ടുണ്ട. 1921 ഓഗസ്റ്റ് 25 ന് കൊണ്ടോട്ടിയില്‍ നിന്ന് നിലമ്പൂരിലേക്കുള്ള യാത്രാമധ്യേ ഹസന്‍ കോയ അധികാരി, നസറുദ്ദീന്‍ തങ്ങള്‍, അത്തറക്കാട്ട് കുട്ട്യസ്സന്‍ എന്നിവരുടെ ആക്രമണം നേരിടുന്നുണ്ട്. ഹാജിയുടെ സംഘത്തിലെ കമ്മു ഇവിടെ കൊല്ലപ്പെടുന്നുമുണ്ട്. ഹിന്ദു സ്ത്രീകളെ മാനഭംഗപ്പെടുത്തിയെന്ന കുറ്റത്തിന് വാരിയംകുന്നത്ത് സ്ഥാപിച്ച കോടതി മൂന്ന് പേരെ വധശിക്ഷയ്ക്ക് വിധിച്ചിട്ടുമുണ്ട്. ഹാജി ഹിന്ദുക്കളെ മാത്രം കൊന്നൊടുക്കി എന്ന വാദം തെറ്റാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

1922 ജനുവരി 6 ന് കാളികാവിനടുത്ത് കല്ലാമൂലയില്‍ വെച്ച് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും 27 അനുയായികളെയും ബ്രിട്ടീഷ് സൈന്യം പിടികൂടി. പട്ടാള കോടതി വധശിക്ഷ വിധിച്ചു. അദ്ദേഹം അന്ത്യാഭിലാഷമായി പറഞ്ഞത് ഇതായിരുന്നു. നിങ്ങള്‍ പുറകില്‍ നിന്ന് വെടിവെയ്ക്കരുത്. അതിനായി എന്റെ കണ്ണ് കെട്ടരുത്. കൈ പുറകില്‍ കെട്ടുകയും ചെയ്യരുത്. ചങ്ങലകള്‍ ഒഴിവാക്കി. മുന്നില്‍ നിന്ന് നെഞ്ചിലേക്ക് നിറയൊഴിക്കണം. എനിക്ക് ഈ മണ്ണില്‍ മുഖം ചേര്‍ത്ത് മരിക്കണം. അത്രമേല്‍ നിര്‍ഭയമായി കൊളോണിയല്‍ വാഴ്ചയെ എതിരിട്ട പോരാളിയായിരുന്നു വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.

ജനനം, ജീവിതം

1877 ലായിരുന്നു ജനനം. ചക്കിപ്പറമ്പന്‍ മൊയ്തീന്‍കുട്ടി ഹാജിയുടെയും കുഞ്ഞായ്ഷ ഹജ്ജുമ്മയുടെയും മകന്‍. കച്ചവടക്കാരനും കര്‍ഷകനുമായിരുന്നു പിതാവ്. 1905 ലാണ് മക്കയില്‍ നിന്ന് തിരിച്ചെത്തുന്നത്. തുടര്‍ന്ന് റുഖിയയെ വിവാഹം ചെയ്തു. അവരുടെ മരണ ശേഷം സൈനബയെ വിവാഹം ചെയ്തു. പിന്നീട് അമ്മാവന്റെ മകളായ മാളു ഹജ്ജുമ്മയെ ജീവിത പങ്കാളിയാക്കി. മാളു ഹജ്ജുമ്മ ഹാജിയുടെ മന്ത്രി, പോരാളി, ഉപദേശക തുടങ്ങിയ നിലകളിലൊക്കെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മലബാര്‍ സമര നായകന്‍

1894 ല്‍ മണ്ണാര്‍ക്കാട് യുദ്ധത്തില്‍ പങ്കെടുത്തതിനാണ് പിതാവിനെ ബ്രിട്ടീഷുകാര്‍ ആന്‍ഡമാനിലേക്ക് നാടുകടത്തുന്നത്. ഇത് ചെറുപ്പത്തില്‍ തന്നെ കടുത്ത കൊളോണിയല്‍ വിരുദ്ധ മനോഭാവത്തിലേക്ക് കുഞ്ഞഹമ്മദ് ഹാജിയെ നയിച്ചു. സമരങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ പണ്ഡിതന്‍മാര്‍ക്കെല്ലാം അദ്ദേഹം കത്തയയ്ക്കുന്നുണ്ട്. ബ്രീട്ടീഷ് സൈന്യം അറസ്റ്റിനൊരുങ്ങിയപ്പോള്‍ വേഷപ്രച്ഛന്നനായി നാടുവിട്ടു. മക്കയിലായിരുന്നു. മൂന്നു വര്‍ഷം. മലബാര്‍ സമരത്തിന്റെ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മടങ്ങിയെത്തുന്നത്. എന്നാല്‍ ജന്‍മനാട്ടില്‍ പ്രവേശിക്കാന്‍ അനുവാദമില്ലായിരുന്നു. മൊറയൂരിനടുത്ത് പോത്തുവെട്ടിപ്പാറയിലാണ് കഴിഞ്ഞത്. അതിനിടെ മലബാര്‍ കളക്ടറെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് കാണിച്ച് അറസ്റ്റ് ചെയ്‌തെങ്കിലും തെളിയിക്കാനാകത്തതിനാല്‍ വിട്ടയച്ചു. പോത്തുവണ്ടികളില്‍ മരം കയറ്റി കോഴിക്കോടേക്ക് പോകാറുണ്ടായിരുന്നതിനാല്‍ വ്യാപാര പ്രമുഖരുമായും തൊഴിലാളികളുമായും അടുപ്പമുണ്ടായിരുന്നു. അവരെക്കൂടി പോരാട്ടരംഗത്തേക്ക് കൂടെക്കൂട്ടി. ശേഷം ആലി മുസലിയാര്‍ , കട്ടിലശ്ശേരി മുഹമ്മദ് മുസലിയാര്‍ എംപി നാരായണമേനോന്‍ തുടങ്ങിയവര്‍ക്കൊപ്പം ഖിലാഫത്ത് പ്രസ്ഥാനത്തില്‍ സജീവമായി. അതിനിടെ 1921 ഓഗസ്റ്റ് 20 ന് തിരൂരങ്ങാടി മമ്പുറം പള്ളിയില്‍ നിന്ന് മൂന്ന് പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. മമ്പുറം മഖാം തകര്‍ത്തുവെന്ന വ്യാജ വാര്‍ത്ത പരക്കുകയും വലിയ ആള്‍ക്കൂട്ടം രൂപപ്പെടുകയും ചെയ്തതോടെ പട്ടാളം വെടിവെച്ചു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പട്ടാളക്കാരും കൊല്ലപ്പെട്ടു. ശേഷം വീണ്ടും പട്ടാളം തുരുതുരാ വെടിവെച്ചു. അതിനിടെ ആക്രമണം വഴിമാറി ബ്രിട്ടീഷ് അനുകൂലികളായ ഹിന്ദുക്കള്‍ക്ക് നേരെയുമായി. ഇതിന്റെ തുടര്‍ച്ചയായി നിലമ്പൂര്‍ കോവിലകവും നമ്പൂതിരി ബാങ്കും മഞ്ചേരി ഖജനാവും കൊള്ളയടിക്കപ്പെട്ടു. നമ്പൂതിരി ബാങ്ക് കൊള്ളയടിച്ചതറിഞ്ഞ് കുഞ്ഞഹമ്മദ് ഹാജി അത് തിരിച്ച് കൊടുപ്പിക്കുകയും ഹിന്ദുക്കളും മുസ്ലീങ്ങളും ഉള്‍പ്പെടുന്ന കമ്മിറ്റിയുണ്ടാക്കി പ്രശ്‌നപരിഹാരത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. തിരൂരങ്ങാടിയില്‍ ബ്രീട്ടീഷ് സൈന്യം അഴിഞ്ഞാടിയതറിഞ്ഞ് 1921 ഓഗസ്റ്റ് 22 ന് ആനക്കയത്തുനിന്ന് ആറായിരത്തിലധികം പോരാളികളുമായി അദ്ദേഹം പ്രയാണമാരംഭിച്ചു. പാണ്ടിക്കാട് പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് ആയുധങ്ങള്‍ വരുതിയിലാക്കി. 1921 ഓഗസ്റ്റ് 29 നാണ് ചേക്കൂട്ടി അധികാരിയുടെ തലയറുത്ത് കുന്തത്തില്‍ തറച്ചുപിടിച്ച് മഞ്ചേരിയിലേക്ക് പോകുന്നത്. നേരത്തേ ബ്രിട്ടീഷ് അനുചരനായി ചേക്കൂട്ടി അധികാരി കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബത്തെ വേട്ടയാടിയിരുന്നു. ഓഗസ്റ്റ് 25 നായിരുന്നു പൂക്കോട്ടൂര്‍ യുദ്ധം. അവിടെ പോയി ഇരകളാക്കപ്പെട്ടവര്‍ക്ക് സഹായങ്ങള്‍ നല്‍കി. തുടര്‍ന്ന് ഒക്ടോബര്‍ അവസാനം കൊണ്ടോട്ടിയില്‍ തിരിച്ചെത്തി. യാത്രാമധ്യേ നസ്‌റുദ്ദീന്‍ തങ്ങളുടെ നേതൃത്വത്തിലുള്ള ആക്രമണത്തെ നേരിട്ടിട്ടുമുണ്. ശേഷം നിലമ്പൂരിലേക്ക്. അവിടെ തുടര്‍ന്ന് ഖിലാഫത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. പാണ്ടിക്കാട്ട ഗൂര്‍ഖാ റജിമന്റിന്റെ ക്യാംപ് ആക്രമിച്ച് 75 പേരെ ഹാജിയും സംഘവും വധിച്ചിട്ടുണ്ട്. സമാനമായി ഗൂഢല്ലൂര്‍ പൊലീസ് ട്രെയിനിഗ് ക്യാംപ് ആക്രമിച്ചും ബ്രിട്ടീഷ് സൈനികരെ വകവരുത്തിയിട്ടുണ്ട്. ഒടുവില്‍ 1922 ജനുവരി 20 ന് രാവിലെ 10 മണിയോടെ മലപ്പുറം കോട്ടക്കുന്നിന്റെ ചരിവില്‍ ബ്രിട്ടീഷ് പട്ടാളം വാരിയം കുന്നന്റെ വധശിക്ഷ നടപ്പാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in