മതത്തിനായി അഭിനയം ഉപേക്ഷിക്കുന്ന സൈറയോട് സഹപ്രവര്‍ത്തകര്‍, ‘സ്വന്തം മനസിനെ അനുസരിക്കാമായിരുന്നുവെന്ന് ചിന്തിക്കാറുണ്ട്’

മതത്തിനായി അഭിനയം ഉപേക്ഷിക്കുന്ന സൈറയോട് സഹപ്രവര്‍ത്തകര്‍, ‘സ്വന്തം മനസിനെ അനുസരിക്കാമായിരുന്നുവെന്ന് ചിന്തിക്കാറുണ്ട്’

ദംഗല്‍, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട സൈറാ വസീം അഭിനയം അവസാനിപ്പിച്ചുവെന്ന പ്രഖ്യാപിച്ചത് ബോളിവുഡിന് അപ്രതീക്ഷിത വാര്‍ത്തയായിരുന്നു. മതപരമായ കാരണങ്ങളാലാണ് അഭിനയം നിര്‍ത്തുന്നതെന്ന ദേശീയ അവാര്‍ഡ് ജേതാവായ സൈറ പ്രഖ്യാപിച്ചതോടെ ചില കോണുകളില്‍ വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ അഭിനയം തുടരണോ വേണ്ടയോ സൈറയുടെ വ്യക്തിസ്വാതന്ത്ര്യമാണെന്നും അതിനാല്‍ വിമര്‍ശനം അനവസരത്തിലെന്നും വാദമുയര്‍ന്നതോടെ ബോളിവുഡില്‍ നിന്നും പിന്തുണയാണ് കൂടുതലും ഉണ്ടായത്.

മുന്‍നിര ബോളിവുഡ് അഭിനേതാക്കളും ചലച്ചിത്ര പ്രവര്‍ത്തകരും പ്രതികരിച്ചില്ലെങ്കിലും നീല്‍ നിതിന്‍ മുകേഷ്, തനുശ്രീ ദത്ത, ഡെയ്‌സി ഷാ, കരണ്‍വീര്‍ ബൊഹറ എന്നിവര്‍ പ്രതികരിച്ചിരുന്നു. അഭിനയിച്ച രണ്ട് സിനിമകളില്‍ അതിഗംഭീര പ്രകടനം കാഴ്ച വച്ച സൈറയുടെ തീരുമാനം വ്യക്തിപരമാണെന്നായിരുന്നു ഇവരുടെ പ്രതികരണം.

സൈറയുടെ സമാനമായ സാഹചര്യം താന്‍ നേരിട്ടിരുന്നുവെന്ന പ്രതികരണവുമായാണ് സാമൂഹ്യപ്രവര്‍ത്തകയും നടിയുമായ നഫീസ അലി രംഗത്ത് വന്നത്. ചെറുപ്പക്കാര്‍ ചുറ്റുപാടില്‍ നിന്ന് ഒരു പാട് പ്രശ്‌നങ്ങളും സമ്മര്‍ദ്ദങ്ങളും നേരിടുന്നുണ്ട്. ഒരു കാര്യത്തില്‍ തീരുമാനമെടുക്കുമ്പോള്‍ അത് ശരിയായിരുന്നുവെന്ന് ഉറപ്പാക്കണം. ഞാന്‍ പിന്നിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ എന്തു കൊണ്ടാണ് വിട്ടുവീഴ്ച ചെയ്തതെന്നും, എന്റെ മനസിനെ കേള്‍ക്കാതെ അച്ഛനെ അനുസരിച്ചത് എന്തിനാണെന്നും ആലോചിക്കാറുണ്ടെന്ന് നഫീസാ അലി പറയുന്നു.

ദേശീയ നീന്തല്‍ ചാമ്പ്യനും പിന്നീട് ഫെമിന മിസ് ഇന്ത്യയുമായിരുന്നു നഫീസാ അലി. ജുനൂണ്‍ എന്ന സിനിമയിലൂടെ ബോളിവുഡിലെത്തിയ നഫീസ അലി അമിതാബ് ബച്ചന്‍, ശശി കപൂര്‍, ധര്‍മ്മേന്ദ്ര എന്നിവര്‍ക്കൊപ്പം പ്രധാന റോളുകളില്‍ അഭിനയിച്ചിട്ടുണ്ട്.

മതത്തിനായി അഭിനയം ഉപേക്ഷിക്കുന്ന സൈറയോട് സഹപ്രവര്‍ത്തകര്‍, ‘സ്വന്തം മനസിനെ അനുസരിക്കാമായിരുന്നുവെന്ന് ചിന്തിക്കാറുണ്ട്’
ക്ലൈമാക്‌സ് കിട്ടിയത് രാജീവ് ഗാന്ധിയെ ആക്രമിച്ച സംഭവത്തില്‍ നിന്ന്, മാസ്റ്റര്‍ സ്‌ട്രോക്കില്‍ സിബി മലയില്‍

മലയാളത്തില്‍ അമല്‍ നീരദ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ബിഗ് ബി എന്ന ചിത്രത്തില്‍ മേരി ടീച്ചര്‍ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും നഫീസാ അലിയാണ്. കാന്‍സര്‍ ബാധിതയായതിനെ തുടര്‍ന്ന ചികിത്സയിലായിരുന്ന നഫീസാ അലി പ്രചോദിതമായ പോസ്റ്റുകളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

സൈറാ വസിമിന്റെ തീരുമാനം ദുരന്തമാണെന്ന് അനുപം ഖേര്‍ അഭിപ്രായപ്പെട്ടിരുന്നു. സൈറയുടെ തീരുമാനത്തെ മതവുമായി ബന്ധിപ്പിക്കുന്നത് അനാവശ്യമാണെന്ന് റസാ മുറാദ് പ്രതികരിച്ചിരുന്നു. ഇസ്ലാമിക നിയമങ്ങള്‍ പിന്തുടരുന്ന സൗദിയിലും, യെമനിലും ബഹറിനിലും ഇറാനിലുമെല്ലാം വനിതാ വാര്‍ത്താ അവതാരകരും നടിമാരും ഉണ്ട്.

രവീണാ ടണ്ടന്‍ സൈറയെ രൂക്ഷമായി വിമര്‍ശിച്ചെങ്കിലും പിന്നീട് ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തു. ആര്‍ട്ടും പ്രൊഫഷനും നമ്മുക്ക് ജീവിതമാണ്. മതമാണ് അഭിനയത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ കാരണമെങ്കില്‍ നിങ്ങള്‍ ഈ രംഗത്തിന് ചേര്‍ന്നയാളല്ല എന്നാണ് തമിഴ് താരം സിദ്ധാര്‍ത്ഥ് അഭിപ്രായപ്പെട്ടത്.

മതത്തിനായി അഭിനയം ഉപേക്ഷിക്കുന്ന സൈറയോട് സഹപ്രവര്‍ത്തകര്‍, ‘സ്വന്തം മനസിനെ അനുസരിക്കാമായിരുന്നുവെന്ന് ചിന്തിക്കാറുണ്ട്’
Fact Check:പ്രതിക്കൊപ്പം പൊലീസുകാര്‍ ടിക് ടോക് ചെയ്‌തെന്നത് വ്യാജം ; വീഡിയോ സിനിമ ലൊക്കേഷനിലേത് 

ഇന്ത്യയില്‍ നിന്ന് രാജ്യാന്തര തലത്തിലെത്തിയ വനിതാ ഗുസ്തി താരങ്ങളായ ബബിതാ ഫഗട്ടിന്റെയും ഗീത ഫഗട്ടിന്റെയും സാമൂഹിക എതിര്‍പ്പുകള്‍ക്കിടയിലും അവരെ പരിശീലിപ്പിച്ച പിതാവ് മഹാവീര്‍ സിംഗ് ഫഗട്ടിന്റെ ജീവിതം പ്രമേയമാക്കിയ ദംഗല്‍ സൈറാ വസിമിന്റെ കയ്യടി നേടിക്കൊടുത്ത ചിത്രമാണ്. ആമിര്‍ഖാന്‍ അവതരിപ്പിച്ച മഹാവീറിന്റെ മകള്‍ ബബിത ഫഗട്ടിനെയാണ് സൈറ അവതരിപ്പിച്ചിരുന്നത്. ആമിര്‍ ഖാന്‍ അതിഥിതാരമായ സീക്രട്ട് സൂപ്പര്‍സ്റ്റാറില്‍ യാഥാസ്തിക മുസ്ലിം കുടുബത്തില്‍ നിന്ന് പാട്ടുകാരിയായി പ്രശസ്തി നേടുന്ന കഥാപാത്രത്തെയാണ് സൈറ അവതരിപ്പിച്ചിരുന്നത്.

സിനിമാരംഗത്ത് കടന്നുവന്നതിന് ശേഷം ജീവിതം മാറിപ്പോയെന്നും അജ്ഞത കൊണ്ട് ഈമാനില്‍ നിന്ന് അകന്നെന്നും കഴിഞ്ഞ അഞ്ച് വര്‍ഷം തന്റെ വ്യക്തിത്വത്തിലും തൊഴില്‍ രീതിയില്‍ സന്തോഷവതിയായിരുന്നില്ലെന്നും അഭിനയം ഉപേക്ഷിക്കുകയാണെന്ന പ്രഖ്യാപനത്തിനൊപ്പം സൈറ പറഞ്ഞിരുന്നത്.

എപ്പോഴും തന്റെ ഈമാനെ തടസപ്പെടുത്തിക്കൊണ്ടിരുന്ന ചുറ്റുപാടില്‍ ജോലി ചെയ്യുന്നത് തുടര്‍ന്നു. അതിനാല്‍ മതവുമായുള്ള തന്റെ ബന്ധം ഭീഷണി നേരിട്ടു. ചെയ്യുന്നത് ഓക്കെയാണെന്നും ഒന്നും ബാധിക്കുന്നില്ലെന്നും തന്റെ അജ്ഞതയാല്‍ സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ജീവിതത്തില്‍ നിന്ന് എല്ലാ 'ബറാക്ക'യും (അനുഗ്രഹം) നഷ്ടമായി എന്നായിരുന്നു സൈറയുടെ പോസ്റ്റ്. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും പോസ്റ്റ് സൈറയുടേത് അല്ലെന്നും ആദ്യം വാര്‍ത്തകള്‍ വന്നെങ്കിലും പിന്നീട് ഇത് സൈറയുടെ തീരുമാനം തന്നെയാണെന്ന് സ്ഥിരീകരണമുണ്ടായി.

സൈറാ വസിമിനൊപ്പം രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ച ആമിര്‍ഖാനും സൈറ അവസാനമായി അഭിനയിച്ച സ്‌കൈ ഇസ് പിങ്ക് എന്ന സിനിമയില്‍ ഒപ്പം അഭിനയിച്ച ഫര്‍ഹാന്‍ അക്തര്‍, പ്രിയങ്കാ ചോപ്ര എന്നിവരും പ്രതികരിച്ചിട്ടില്ല.

Related Stories

No stories found.
logo
The Cue
www.thecue.in