വനവിസ്തൃതിയില്‍ കേരളം മൂന്നാമത്; നിബിഡ വനമേഖലയിലും വര്‍ധന

വനവിസ്തൃതിയില്‍ കേരളം മൂന്നാമത്; നിബിഡ വനമേഖലയിലും വര്‍ധന

വനവിസ്തൃതി വര്‍ധിപ്പിക്കുന്നതില്‍ കേരളത്തിന് മൂന്നാം സ്ഥാനം. ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യയുടെ പുതിയ റിപ്പോര്‍ട്ടലാണിത്. രാജ്യത്തെ വനവിസ്തൃതി വര്‍ധിപ്പിക്കുന്നതില്‍ നല്‍കിയ സംഭവനയുടെ അടിസ്ഥാനത്തിലാണ് മൂന്നാം സ്ഥാനം ലഭിച്ചിരിക്കുന്നത്. കര്‍ണാടകവും ആന്ധ്രപ്രദേശുമാണ് മുന്നിലുള്ളത്.

വനവിസ്തൃതിയില്‍ കേരളം മൂന്നാമത്; നിബിഡ വനമേഖലയിലും വര്‍ധന
പൗരത്വനിയമത്തേക്കുറിച്ച് വായിക്കാതെ ജഗ്ഗിയുടെ 20 മിനുട്ട് ക്ലാസ്; ‘സദ്ഗുരു’വിന്റെ നുണകളടങ്ങിയ വീഡിയോ ട്വീറ്റ് ചെയ്ത് മോഡി

823 ചതുരശ്ര കിലോമീറ്ററാണ് കേരളത്തില്‍ വനവിസ്തൃതി വര്‍ധിച്ചിരിക്കുന്നത്. കര്‍ണാടകയില്‍ 1025ഉം ആന്ധ്രയില്‍ 990 ചതുരശ്ര കിലോമീറ്ററുമാണ് വര്‍ധിച്ചിരിക്കുന്നത്. തിരുവന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ വനം കാര്യമായി കുറയുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

വനവിസ്തൃതിയില്‍ കേരളം മൂന്നാമത്; നിബിഡ വനമേഖലയിലും വര്‍ധന
കൊണാര്‍ക്കിന്റെ മണ്ണിലേക്ക് പോകാം, വാസ്തുവിദ്യ വിസ്മയം കണ്‍നിറച്ച് കാണാം

നിബിഡ വനങ്ങള്‍ കേരളത്തില്‍ കാര്യമായി കൂടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2017ലെ റിപ്പോര്‍ട്ടില്‍ 1663 ചതുരശ്ര കിലോമീറ്ററായിരുന്നു. ഇപ്പോള്‍ 1935 ചതുരശ്ര കിലോമീറ്ററായി. വനാവരണം കൂടുതലുള്ളത് വയനാട് ജില്ലയിലാണ്. 74.18 ശതമാനമാണിത്. പത്തനംതിട്ടയില്‍ 73.4 ശതമാനവും ഇടുക്കിയില്‍ 72.33 ശതമാനവുമാണ്.

വനവിസ്തൃതിയില്‍ കേരളം മൂന്നാമത്; നിബിഡ വനമേഖലയിലും വര്‍ധന
ഈ രാജ്യത്തിന്റെ സൃഷ്ടിയില്‍ നിങ്ങള്‍ക്കെന്ത് പങ്ക്?’; പൗരത്വം ചോദിക്കാന്‍ എന്ത് അവകാശമെന്ന് രാജഗോപാലിനോട് സ്വരാജ്
കണ്ടല്‍ക്കാട് കൂടുതലുള്ളത് കണ്ണൂര്‍, എറണാകുളം, കാസര്‍കോട് ജില്ലകളിലാണ്

വനസംരക്ഷണ പ്രവര്‍ത്തനങ്ങളും തോട്ടങ്ങള്‍ വര്‍ധിച്ചതുമാണ് വനവിസ്തൃതി കൂടിയതിന് കാരണം. മരങ്ങള്‍ മുറിക്കുന്നതും കാര്‍ഷിക രീതിയിലെ മാറ്റങ്ങളും വികസന പദ്ധതികളും വനമേഖല കുറയുന്നതിന് കാരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in