വെട്രിമാരന്റെ ഊര്‍ ഇരവ്, സുധ കൊങ്കരയുടെ 'തങ്കം, ഗൗതം മേനോന്റെ വാന്‍മകള്‍; പാപത്തിന്റെ കഥകളുമായി മുന്‍നിര സംവിധായകര്‍

വെട്രിമാരന്റെ ഊര്‍ ഇരവ്, സുധ കൊങ്കരയുടെ 'തങ്കം, ഗൗതം മേനോന്റെ വാന്‍മകള്‍; പാപത്തിന്റെ കഥകളുമായി മുന്‍നിര സംവിധായകര്‍

തമിഴിലെ മുന്‍നിര സംവിധായകര്‍ ഒരുക്കുന്ന ആന്തോളജി 'പാവ കഥൈകള്‍' ഡിസംബര്‍ 18 മുതല്‍ കാണാം. നെറ്റ്ഫ്‌ളിക്്‌സ് പാവകഥൈകള്‍ ടീസര്‍ പുറത്തുവിട്ടു. സുധാ കൊങ്ങര, വെട്രിമാരന്‍, ഗൗതം വാസുദേവ മേനോന്‍, വിഘ്‌നേഷ് ശിവന്‍ എന്നിവര്‍ ഒരുക്കിയ നാല് ചെറുസിനിമകളുടെ സമാഹാരമാണ് പാവ കഥൈകള്‍.

തങ്കം എന്ന് പേരിട്ടിരിക്കുന്ന സുധ കൊങ്ങരയുടെ സിനിമയില്‍ കാളിദാസ് ജയറാമാണ് കേന്ദ്രകഥാപാത്രം. ട്രാന്‍സ്‌ജെന്‍ഡറുടെ റോളിലാണ് കാളിദാസ് എന്ന് ടീസര്‍ സൂചന നല്‍കുന്നു. ഭവാനി ശ്രി, ശന്തനു ഭാഗ്യരാജ് എന്നിവരും ചിത്രത്തിലുണ്ട്. ആമസോണ്‍ പ്രൈമില്‍ പുത്തന്‍ പുതു കാലൈ എന്ന ആന്തോളജിയില്‍ സുധാ കൊങ്ങര സംവിധാനം ചെയ്ത ഇളമൈ ഇതോ ഇതോ എന്ന സിനിമയില്‍ കാളിദാസ് കേന്ദ്രകഥാപാത്രമായിരുന്നു. സുരരൈ പോട്ര് എന്ന സിനിമയൊരുക്കിയ സംവിധായികയുടെ പുതിയ ചിത്രമെന്ന നിലക്കും തങ്കത്തിനായി കാത്തിരിക്കുന്നവരുണ്ട്.

ലവ് പണ്ണ ഉട്രനും എന്ന പേരിലാണ് വിഘ്‌നേഷ് ശിവന്‍ ചിത്രം. അഞജലിയും കല്‍ക്കിയുമാണ് പ്രധാന കഥാപാത്രങ്ങള്‍. വെട്രിമാരന്‍ ഒരുക്കുന്ന ഊര്‍ ഇരവില്‍ പ്രകാശ് രാജ്, സായ് പല്ലവി, ഹരി എന്നിവരാണ് കഥാപാത്രങ്ങള്‍. വാന്‍മകള്‍ എന്ന പേരിലാണ് ഗൗതം വാസുദേവ മേനോന്റെ സിനിമ. ഗൗതം വാസുദേവ മേനോനും സിമ്രാനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു.

വ്യക്തികളുടെ സ്വാതന്ത്ര്യത്തെയും തെരഞ്ഞെടുപ്പിനെയും സമൂഹം എങ്ങനെ കാണുന്നുവെന്നതാണ് ആന്തോളജിയുടെ പ്രമേയമെന്ന് നേരത്തെ സംവിധായകര്‍ വ്യക്തമാക്കിയിരുന്നു. പാപക്കഥകള്‍ എന്ന അര്‍ത്ഥത്തിലാണ് ചിത്രം. ബോളിവുഡിലെ മുന്‍നിര നിര്‍മ്മാതാവായ റോണി സ്‌ക്രൂവാലയുടെ ആര്‍എസ് വിപി മൂവീസാണ് നിര്‍മ്മാണം.

Summary

‘Paava Kadhaigal’ teaser: Netflix anthology to release on December 18

Related Stories

No stories found.
logo
The Cue
www.thecue.in