'നവരസ'യുമായി മണിരത്‌നം,
കാര്‍ത്തിക് സുബ്ബരാജ്, അരവിന്ദ് സ്വാമി ഉള്‍പ്പെടെ 9 സംവിധായകര്‍, സ്‌ക്രീനില്‍ സൂര്യയും, പാര്‍വതിയും, സേതുപതിയും

'നവരസ'യുമായി മണിരത്‌നം, കാര്‍ത്തിക് സുബ്ബരാജ്, അരവിന്ദ് സ്വാമി ഉള്‍പ്പെടെ 9 സംവിധായകര്‍, സ്‌ക്രീനില്‍ സൂര്യയും, പാര്‍വതിയും, സേതുപതിയും

ആമസോണ്‍ പ്രൈം വീഡിയോയുടെ തമിഴ് ആന്തോളജി പുത്തന്‍ പുതു കാലൈക്ക് പിന്നാലെ നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി പ്രേക്ഷകരിലേക്ക്. നവരസ എന്ന് പേരിട്ടിരിക്കുന്ന സിനിമാസമാഹാരത്തില്‍ ഒമ്പത് ചെറുചിത്രങ്ങള്‍ ഒമ്പത് സംവിധായകര്‍ ഒരുക്കും. മണിരത്‌നമാണ് നിര്‍മ്മാണം. കെ.വി ആനന്ദ്, ഗൗതം വാസുദേവ മേനോന്‍, ബിജോയ് നമ്പ്യാര്‍, കാര്‍ത്തിക് സുബ്ബരാജ്, പൊന്‍ റാം,ഹലിതാ ഷമീം, കാര്‍ത്തിക് നരേന്‍, രതിന്ദ്രന്‍ ആര്‍ പ്രസാദ്,അരവിന്ദ് സ്വാമി എന്നിവരാണ് സംവിധായകര്‍.

അരവിന്ദ് സ്വാമി, സൂര്യ, പാര്‍വതി തിരുവോത്ത്, വിജയ് സേതുപതി, സിദ്ധാര്‍ത്ഥ്, പ്രകാശ് രാജ്, രേവതി, നിത്യാ മേനന്‍, ഐശ്വര്യാ രാജേഷ്, പൂര്‍ണ, റിതിക, ശരവണന്‍, അളകം പെരുമാള്‍, പ്രസന്ന, ബോബി സിംഹ, വിക്രാന്ത്, ഗൗതം കാര്‍ത്തിക്, അശോക് സെല്‍വന്‍, റോബോ ഷങ്കര്‍, രമേഷ് തിലക്, സനന്ത്, വിധു എന്നിവരാണ് ഒമ്പത് സിനിമകളിലായി പ്രധാന താരങ്ങളായി എത്തുക.

സന്തോഷ് ശിവന്‍, ബാലസുബ്രഹ്മണ്യം, മനോജ് പരമഹംസ, അഭിനന്ദന്‍ രാമാനുജം, ശ്രേയസ് കൃഷ്ണ, സുജിത് സാരംഗ്, എന്നിവരാണ് ഛായാഗ്രഹണം. പ്ട്ടുക്കോട്ടെ പ്രഭാകര്‍, മദന്‍ കാര്‍ക്കി, സോമീതരന്‍ എന്നിവരാണ് തിരക്കഥ.

ഏ ആര്‍ റഹ്മാന്‍, ഇമന്‍, ജിബ്രാന്‍, അരുല്‍ദേവ്, കാര്‍ത്തിക്, രോണ്‍തന്‍ യോഹന്‍, ഗോവിന്ദ് വസന്ത, ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനം. 9 സിനിമകള്‍ 9 ഭാവങ്ങള്‍ എന്ന ടാഗ് ലൈനിലാണ് ചിത്രം.

മുന്‍നിര താരങ്ങള്‍ ഒ.ടി.ടി ഒറിജിനലിനായി കൈകോര്‍ക്കുന്നുവെന്ന പ്രത്യേകതയും നവരസക്കുണ്ട്. നടന്‍ സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്യുന്ന ചിത്രവും നവരസ'യില്‍ ഉണ്ടാകുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Summary

Mani Ratnam’s Anthology 'Navarasa' Netflix premier