പ്രൊഫസറുടെയും ബെര്‍ലിന്റെയും ‘ബെല്ലാ ചാവു’ ; ഫാസിസ്റ്റ് വിരുദ്ധ പ്രക്ഷോഭങ്ങളിലെ ഉണര്‍ത്തുപാട്ട്

പ്രൊഫസറുടെയും ബെര്‍ലിന്റെയും ‘ബെല്ലാ ചാവു’ ; ഫാസിസ്റ്റ് വിരുദ്ധ പ്രക്ഷോഭങ്ങളിലെ ഉണര്‍ത്തുപാട്ട്

'ലാ കാസ ദെ പാപ്പെല്‍' അഥവാ ‘മണി ഹെയ്സ്റ്റ്’ എന്ന സ്പാനിഷ് സീരീസ് നെറ്റ്ഫ്‌ലിക്‌സിന്റെ ഈ വര്‍ഷത്തെ ഏറ്റവും അധികം ആളുകള്‍ കണ്ട വെബ് സീരീസുകളിലൊന്നാണ്. ഈ വര്‍ഷം പുറത്തിറങ്ങിയ സീരീസിന്റെ മൂന്നാം സീസണ് ഇന്ത്യയിലും കാഴ്ചക്കാര്‍ ഏറെയുണ്ടായിരുന്നുവെന്ന് ഷോയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെ അറിയിച്ചിരുന്നു.

മണി ഹെയ്സ്റ്റിനെ ആരാധകരിലേക്ക് കൂടുതല്‍ അടുപ്പിക്കുന്ന ഒന്നാണ് സീരീസിലെ ബെല്ലാ ചാവു എന്ന് തുടങ്ങുന്ന ഗാനം. മൂന്ന് സീസണുകളിലും സീരീസിലെ വൈകാരിക രംഗങ്ങളില്‍ ഈ ഗാനം ഉപയോഗിച്ചിരുന്നു. സീരീസിലെ പ്രധാനപ്പെട്ട പ്ലോട്ട് ചെയ്ഞ്ചുകളും നിയന്ത്രിക്കുന്നത് ഈ പഴയ ഇറ്റാലിയന്‍ നാടന്‍ പാട്ടാണ്. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ മരിച്ച് പോയാല്‍ ഞാന്‍ മരിച്ചത് സ്വാതന്ത്ര്യത്തിന് വേണ്ടിയാണെന്ന് എനിക്ക് പിന്നാലെ വരുന്നവര്‍ പറയും എന്നാണ് പാട്ടിന്റെ ഉള്ളടക്കം. രണ്ടാം സീസണില്‍ അവസാന ഭാഗത്ത് ഈ പാട്ട് ഉപയോഗിച്ചിരുന്നു. ബെര്‍ലിന്‍ എന്ന കഥാപാത്രം മറ്റുള്ളവരെ രക്ഷിക്കാന്‍ വേണ്ടി സ്വയം ജീവന്‍ കൊടുക്കുന്ന സമയത്തായിരുന്നു ഗാനം ഉപയോഗിച്ചിരുന്നത്.

ഫാസിസ്റ്റ് വിരുദ്ധ പ്രതിരോധങ്ങളുടെ ഭാഗമായി ഇറ്റലിയില്‍ വ്യാപകമായി പ്രചരിച്ചിരുന്ന ഗാനമാണ് ‘ബെല്ല ചാവു’. ‘മനോഹരമായതിന് വിട’ എന്നാണ് ആ വാക്കുകളുടെ അര്‍ഥം. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളിലും പലയിടങ്ങളിലും ഈ ഗാനം ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്.

പ്രൊഫസറുടെയും ബെര്‍ലിന്റെയും ‘ബെല്ലാ ചാവു’ ; ഫാസിസ്റ്റ് വിരുദ്ധ പ്രക്ഷോഭങ്ങളിലെ ഉണര്‍ത്തുപാട്ട്
‘ബ്രേക്കിംഗ് ബാഡ്’ സിനിമ അടുത്തവര്‍ഷമെത്തും; ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയെന്നറിയിച്ച് ‘സോള്‍ ഗുഡ്മാന്‍’

പത്തൊന്‍പതാം നൂറ്റാണ്ടില്‍ വടക്കന്‍ ഇറ്റലിയിലെ വയലുകളിലെ തൊഴിലാളികളാണ് ഈ ഗാനം ആദ്യമായി പാടിയത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലത്ത് പാട്ടിലെ വരികള്‍ക്ക് ചെറിയ രീതിയില്‍ മാറ്റം വരുത്തിയാണ് ഫാസിസത്തിനെതിരെയുള്ള ഗാനമാക്കി മാറ്റിയത്. ഈ വരികളാണ് മണി ഹെയ്സ്റ്റിലും ഉപയോഗിച്ചിരിക്കുന്നത്.

പ്രൊഫസറുടെയും ബെര്‍ലിന്റെയും ‘ബെല്ലാ ചാവു’ ; ഫാസിസ്റ്റ് വിരുദ്ധ പ്രക്ഷോഭങ്ങളിലെ ഉണര്‍ത്തുപാട്ട്
‘സ്‌ട്രേഞ്ചര്‍ തിങ്ങ്‌സിന്’ പിന്നാലെ ‘മണി ഹെയ്സ്റ്റിനും’ റെക്കോര്‍ഡ് ; ഇന്ത്യയിലും പ്രേക്ഷകര്‍ കൂടുന്നുവെന്ന് അണിയറപ്രവര്‍ത്തകര്‍  

പാട്ടിന്റെ വരികള്‍

Una mattina mi son alzato
O bella ciao, bella ciao, bella ciao, ciao, ciao
Una mattina mi son alzato
E ho trovato l'invasor

O partigiano, portami via
O bella ciao, bella ciao, bella ciao, ciao, ciao
O partigiano, portami via
Ché mi sento di morir

E se io muoio da partigiano
O bella ciao, bella ciao, bella ciao, ciao, ciao
E se io muoio da partigiano
Tu mi devi seppellir

E seppellire lassù in montagna
O bella ciao, bella ciao, bella ciao, ciao, ciao
E seppellire lassù in montagna
Sotto l'ombra di un bel fior

E le genti che passeranno
O bella ciao, bella ciao, bella ciao ciao ciao
E le genti che passeranno
Mi diranno «che bel fior.»

Questo è il fiore del partigiano
O bella ciao, bella ciao, bella ciao ciao ciao
Questo è il fiore del partigiano
Morto per la libertà

ഇംഗ്ലീഷ് പരിഭാഷ

One morning I awakened
Oh Goodbye beautiful, Goodbye beautiful, Goodbye beautiful! Bye! Bye!
One morning I awakened
And I found the invader

Oh partisan carry me away
Oh Goodbye beautiful, Goodbye beautiful, Goodbye beautiful! Bye! Bye!
Oh partisan carry me away
Because I feel death approaching

And if I die as a partisan (And if I die on the mountain)
Oh Goodbye beautiful, Goodbye beautiful, Goodbye beautiful! Bye! Bye!
And if I die as a partisan (And if I die on the mountain)
Then you must bury me

Bury me up in the mountain (And you have to bury me)
Oh Goodbye beautiful, Goodbye beautiful, Goodbye beautiful! Bye! Bye!
Bury me up in the mountain (And you have to bury me)
Under the shade of a beautiful flower

And the people who shall pass (And all those who shall pass)
Oh Goodbye beautiful, Goodbye beautiful, Goodbye beautiful! Bye! Bye!
And the people who shall pass (And all those who shall pass)
Will tell me: "what a beautiful flower" (And they will say: "what a beautiful flower")

This is the flower of the partisan (And this is the flower of the partisan)
Oh Goodbye beautiful, Goodbye beautiful, Goodbye beautiful!
Bye! Bye!
This is the flower of the partisan(And this is the flower of the partisan)
Who died for freedom

പ്രൊഫസര്‍ എന്ന് വിൡക്കുന്ന ഒരാളുടെ നേതൃത്വത്തില്‍ ഒരു കൂട്ടം ആളുകള്‍ ഒത്തുചേര്‍ന്ന് നടത്തുന്ന മോഷണമാണ് മണി ഹെയ്സ്റ്റിന്റെ പ്രമേയം. ആദ്യ രണ്ട് സീസണില്‍ ബാങ്കിനകത്ത് കയറി ഒരു കൂട്ടം ആളുകളെ തടവിലാക്കി 240 കോടി യൂറോ സ്വന്തമായി പ്രിന്റ് ചെയ്യുന്നതായിരുന്നു പ്രമേയം. മറ്റാരുടെയും പണം മോഷ്ടിക്കാതിരിക്കാനാണ് സംഘം സ്വയം പണമച്ചടിക്കുന്നത്. മൂന്നാം സീസണില്‍ പിടിയിലാക്കപ്പെട്ട തങ്ങളിലൊരാളെ രക്ഷിക്കാനായി ബാങ്ക് കൊള്ളയടിക്കാനാണ് സംഘമെത്തുന്നത്. അലെക്‌സ് പിനയാണ് ആക്ഷന്‍, ത്രില്ലര്‍ ഴോണറിലൊരുക്കിയ ഷോയുടെ ക്രിയേറ്റര്‍. ആദ്യ രണ്ട് സീസണോടെ സീരീസ് അവസാനിപ്പിക്കാനായിരുന്നു അണിയറപ്രവര്‍ത്തകര്‍ ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും രണ്ടാം സീസണ്‍ നേടിയ മികച്ച പ്രതികരണമാണ് മൂന്നാം സീസണിന്റെ വിജയത്തിലെത്തിച്ചത്. നാലാം സീസണിന്റെ ഷൂട്ടിങ്ങ് ഇതിനകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in