സേക്രഡ് ഗെയിംസ് സീസണ്‍ ടു വഴിമുടക്കുന്നത് ലെയ്‌ലയോ? ഉത്തരവാദിത്വമില്ലെന്ന് സെയ്ഫ്

സേക്രഡ് ഗെയിംസ് സീസണ്‍ ടു വഴിമുടക്കുന്നത് ലെയ്‌ലയോ? ഉത്തരവാദിത്വമില്ലെന്ന് സെയ്ഫ്

നെറ്റ്ഫ്ളിക്സിന്റെ ഇന്ത്യന്‍ വെബ് സീരീസായ സേക്രഡ് ഗെയിംസിന്റെ രണ്ടാം സീസണ്‍ വൈകുന്നതിനെ ചൊല്ലി പല അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. ജൂണ്‍ 28ന് സ്ട്രീമിംഗ് തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്ന രണ്ടാം സീസണ്‍ അകാരണമായി വൈകുന്നത് ആരാധകരെയും നിരാശപ്പെടുത്തിയിട്ടുണ്ട്. ആദ്യ സീസണ്‍ പുറത്തുവന്നത് ഒരു വര്‍ഷം തികയുന്ന ഘട്ടത്തില്‍ രണ്ടാം സീസണ്‍ വരുമെന്നായിരുന്നു ഒടുവില്‍ കേട്ടത്. എന്നാല്‍ സീസണ്‍ ടു ഓഗസ്റ്റിലേക്ക് മാറ്റിയെന്നാണ് അറിയുന്നത്.

രണ്ടാം സീസണ്‍ വൈകുന്നതിന് രണ്ട് കാരണങ്ങളാണ് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. നായക കഥാപാത്രങ്ങളായ ഗണേഷ് ഗെയ്‌തോണ്ടയെ അവതരിപ്പിക്കേണ്ട നവാസുദ്ദീന്‍ സിദ്ദീഖിയും ഇന്‍സ്‌പെക്ടര്‍ സര്‍താജ് സിംഗിനെ അവതരിപ്പിക്കുന്ന സെയ്ഫ് അലിഖാനും സിനിമകളുടെ ചിത്രീകരണവുമായി തിരക്കിലായതാണ് വൈകാനുള്ള ഒരു കാരണം. രണ്ടാമത്തെ കാരണം നെറ്റ്ഫ്‌ളിക്‌സിന്റെ ഹിറ്റ് ആയി മുന്നേറുന്ന ലെയ്‌ല എന്ന സീരീസ് ആണ്. ലെയ്‌ല മികച്ച അഭിപ്രായങ്ങളുമായി മുന്നേറുന്ന സാഹചര്യത്തില്‍ തൊട്ടടുത്തായി മറ്റൊരു സുപ്രധാന സീരീസ് വരുന്നത് ദോഷമാകുമെന്നാണ് നെറ്റ് ഫ്‌ളിക്‌സ് ഇന്ത്യന്‍ ടീമിന്റെ വിലയിരുത്തല്‍.

സേക്രഡ് ഗെയിംസ് സീസണ്‍ ടു വഴിമുടക്കുന്നത് ലെയ്‌ലയോ? ഉത്തരവാദിത്വമില്ലെന്ന് സെയ്ഫ്
സേക്രഡ് ഗെയിംസിന് ശേഷം നെറ്റ്ഫ്‌ളിക്‌സും സിദ്ധിഖിയും വീണ്ടുമെത്തുന്നു; ഒരുങ്ങുന്നത് ‘സീരിയസ് മെന്‍’  

പ്രയാഗ് അക്ബറിന്റെ നോവലിന്റെ ഉപജീവിച്ച് ദീപാ മേത്ത, ശങ്കര്‍ രാമന്‍, പവന്‍കുമാര്‍ എന്നിവര്‍ സംവിധാനം ചെയ്ത ഡിസ്‌ടോപ്യന്‍ ഡ്രാമാ സ്വഭാവമുള്ള സീരീസാണ് ലെയ്‌ല. 2040ലെ സാങ്കല്‍പ്പിക ഇന്ത്യയില്‍ നടക്കുന്ന കഥ വര്‍ത്തമാന സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളെ മുന്‍നിര്‍ത്തിയുള്ള സീരീസ് ആണ്. ജോഷി എന്ന ആള്‍ദൈവത്തിന് കീഴിലുള്ള ആര്യാവര്‍ത്ത എന്ന രാജ്യത്ത് മനുഷ്യര്‍ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ നേരിടുന്നത് എന്തൊക്കെയാണ് എന്നതിലൂന്നിയാണ് സീരീസ്.

നവാസുദ്ദീന്‍ സിദ്ദീഖിയും സെയ്ഫ് അലിഖാനും അവരവരുടെ കുടുംബ ബാനറുകളിലുള്ള സിനിമകളുടെ തിരക്കിലാണ്. സെയ്ഫ് സ്വന്തം ബാനര്‍ നിര്‍മ്മിക്കുന്ന ജവാനി ജാനേമാന്‍ ഷൂട്ടിംഗിന് ലണ്ടനിലാണ്. നവാസുദ്ദീന്‍ സിദ്ദീഖി സഹോദരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബോലേ ചുദിയാനില്‍ അഭിനയിക്കുകയാണ്. സേക്രഡ് ഗെയിംസ് വൈകുന്നതില്‍ അഭിനേതാക്കളെ കുറ്റപ്പെടുത്തുന്നത് വിഡ്ഡിത്തമാണെന്ന് സെയ്ഫ് പ്രതികരിച്ചിട്ടുണ്ട്. സീരീസ് വൈകുന്നതിന് അഭിനയിച്ചവര്‍ ഉത്തരവാദികളല്ല.

സേക്രഡ് ഗെയിംസ് സീസണ്‍ ടു വഴിമുടക്കുന്നത് ലെയ്‌ലയോ? ഉത്തരവാദിത്വമില്ലെന്ന് സെയ്ഫ്
ശ്വേത ഭട്ട് അഭിമുഖം: ‘രാജ്യത്തെ ജനങ്ങള്‍ക്കെതിരെയുള്ള ശിക്ഷാവിധി, സഞ്ജീവിന്റെ മോചനത്തിനായി ഏതറ്റം വരെയും പോകും’ 

രണ്ടാം സീസണ്‍ ആദ്യ സീസണിന്റെ അത്ര നിലവാരം പുലര്‍ത്തിയിട്ടില്ലെന്നും ഇത് പ്രേക്ഷക പങ്കാളിത്തത്തെ ബാധിക്കുമെന്നും ഇതിനാല്‍ നെറ്റ്ഫ്ളിക്സ് രണ്ടാം ഭാഗം വൈകിപ്പിക്കുകയാണെന്നും പ്രചരണമുണ്ടായിരുന്നു. സീസണ്‍ 2 ഇന്ത്യയിലും കേപ്ടൗണിലുമായാണ് കുറേ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയത്. സെപ്തംബറില്‍ സേക്രഡ് ഗെയിംസ് രണ്ടാം സീസണിന്റെ പ്രമോഷണല്‍ പരിപാടികള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. റിലീസിന് ശേഷമുള്ള പ്രചരണമാണിത്. നവാസുദ്ദീന്‍ സിദ്ദീഖിയുടെ ഭാഗം ഇക്കുറിയും സംവിധാനം ചെയ്യുന്നത് അനുരാഗ് കശ്യപ് ആണ് .എന്നാല്‍ സെയ്ഫ് അലി ഖാന്റെ ഭാഗം വിക്രമാദിത്യ മോട് വാനേക്ക് പകരം മസാന്റെ സംവിധായകന്‍ നീരജ് ഗ്യാന്‍ ആണ് ഒരുക്കുന്നത്.

വിക്രം ചന്ദ്രയുടെ ഇതേപേരിലുള്ള നോവലിനെ ആധാരമാക്കിയാണ് സേക്രഡ് ഗെയിംസ്. 2018 ജൂലൈ 6നാണ് സേക്രഡ് ഗെയിംസ് സീസണ്‍ 1 പുറത്തിറങ്ങിയത്. നവാസുദ്ദീന്‍ സിദ്ദീഖി, സെയ്ഫ് അലിഖാന്‍, രാധിക ആപ്‌തെ, നീരജ് കബി,രാജശ്രീ ദേശ്പാണ്ടേ എന്നിവരാണ് മുഖ്യവേഷത്തില്‍ എത്തിയത്.

സേക്രഡ് ഗെയിംസ് സീസണ്‍ ടു വഴിമുടക്കുന്നത് ലെയ്‌ലയോ? ഉത്തരവാദിത്വമില്ലെന്ന് സെയ്ഫ്
കല്ലട ബസ് തടഞ്ഞ് ‘കൊല്ലടാ’ എന്നാക്കി യൂത്ത് കോണ്‍ഗ്രസ്: വീഡിയോ   

സീസണ്‍ ടുവില്‍ കല്‍ക്കി കൊച്‌ലിനും രണ്‍വീര്‍ ഷോറെയും കഥാപാത്രങ്ങളായി വരുന്നുണ്ട്. മേയ് ആദ്യവാരം സീസണ്‍ ടു ടീസര്‍ പുറത്തുവന്നിരുന്നു. മുംബൈ പോലീസിലെ ഇന്‍സ്‌പെക്ടറായ സര്‍താജ് സിംഗിന് ഒരു ഫോണ്‍ കോള്‍ വരുന്നതും 25 ദിവസത്തിനുള്ളില്‍ നഗരത്തെ വലിയൊരു ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ആവശ്യപ്പെടുന്നതുമായിരുന്നു സീസണ്‍ വണ്‍ ഹൈലൈറ്റ്. ഗെയ്‌തോണ്ടയുടെ ഗോഡ് ഫാദര്‍ ആയ ഗുരുജി യഥാര്‍ത്ഥത്തില്‍ ആരാണെന്ന സസ്‌പെന്‍സ് വെളിപ്പെടുന്നതും അവസാന സീസണിലായിരിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in