സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതാക്കള്‍, പൂര്‍ണപട്ടിക; ജൂറിയുടെ വിലയിരുത്തല്‍

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതാക്കള്‍, പൂര്‍ണപട്ടിക; ജൂറിയുടെ വിലയിരുത്തല്‍

സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കഥാവിഭാഗത്തില്‍ മികച്ച സീരിയലിനും മികച്ച രണ്ടാമത്തെ സീരിയലിനും അവാര്‍ഡില്ല. കലാമൂല്യമുള്ളവ കണ്ടെത്താനായില്ലെന്ന് ജൂറി അഭിപ്രായപ്പെട്ടു. കഥാവിഭാഗത്തില്‍ ആര്‍ ശരത് ആയിരുന്നു ജൂറി ചെയര്‍മാന്‍. കഥേതര വിഭാഗത്തില്‍ സഞ്ജു സുരേന്ദ്രനായിരുന്നു ചെയര്‍മാന്‍. രചനാവിഭാഗത്തില്‍ ഡോ.കെ. ഗോപിനാഥന്‍.

ജൂറി അംഗങ്ങള്‍

കഥാവിഭാഗം

1. ശ്രീ.ആര്‍.ശരത് (ചെയര്‍മാന്‍)

സംവിധായകന്‍, ദേശീയ, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ്.

2. ശ്രീ.എസ്.ഹരീഷ് (അംഗം)

തിരക്കഥാകൃത്ത്, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ്.

3. ശ്രീമതി.ലെന കുമാര്‍ (അംഗം)

നടി, കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതാവ്.

4. ശ്രീ.സുരേഷ് പൊതുവാള്‍ (അംഗം)

സംവിധായകന്‍, തിരക്കഥാകൃത്ത്, കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതാവ്.

5. ശ്രീ.ജിത്തു കോളയാട് (അംഗം)

സംവിധായകന്‍, കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതാവ്

6. ശ്രീ.സി.അജോയ് (മെമ്പര്‍ സെക്രട്ടറി)

സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി

കഥേതര വിഭാഗം

1. ശ്രീ.സഞ്ജു സുരേന്ദ്രന്‍ (ചെയര്‍മാന്‍)

ഡോക്യുമെന്ററി & സിനിമാ സംവിധായകന്‍, ദേശീയ, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ്.

2. ശ്രീ.എം.എസ് ബനേഷ് (അംഗം)

ഡോക്യുമെന്ററി സംവിധായകന്‍, കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതാവ്

3. ശ്രീമതി.എം.എസ്.ശ്രീകല (അംഗം)

കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതാവ്

4. ശ്രീ.സലിന്‍ മാങ്കുഴി (അംഗം)

തിരക്കഥാകൃത്ത്, സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതാവ്.

5. ശ്രീ.നൗഷാദ് ഷെരീഫ് (അംഗം)

ഛായാഗ്രാഹകന്‍, സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതാവ്.

6. ശ്രീ.സി.അജോയ് (മെമ്പര്‍ സെക്രട്ടറി)

സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി

രചനാ വിഭാഗം

1. ഡോ.കെ.ഗോപിനാഥന്‍ (ചെയര്‍മാന്‍)

നിരൂപകന്‍, സംവിധായകന്‍, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ്.

2. ശ്രീ.കെ.പി.ജയകുമാര്‍ (അംഗം)

നിരൂപകന്‍, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ്.

3. ശ്രീമതി. കവിത ബാലകൃഷ്ണന്‍ (അംഗം)

കലാനിരൂപക, ചിത്രകാരി, കേരള ലളിതകലാ അക്കാദമി അവാര്‍ഡ് ജേതാവ്

4. ശ്രീ.സി.അജോയ് (മെമ്പര്‍ സെക്രട്ടറി)

സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി

-------------

29-ാമത് ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റികളുടെ പരാമര്‍ശങ്ങളും നിര്‍ദ്ദേശങ്ങളും

കഥാവിഭാഗം പരാമര്‍ശങ്ങള്‍

2020 ലെ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണയത്തിനായി കഥാവിഭാഗത്തില്‍ ആകെ 39 എന്‍ട്രികളാണ് സമര്‍പ്പിക്കപ്പെട്ടത്. ടെലിസീരിയല്‍ വിഭാഗത്തില്‍ 6 ഉം ടെലിഫിലിം വിഭാഗത്തില്‍ 14 ഉം ടി.വി.ഷോ എന്റര്‍ടെയ്ന്‍മെന്റ് വിഭാഗത്തില്‍ 11 ഉം കോമഡി പ്രോഗ്രാം വിഭാഗത്തില്‍ 8 ഉം എന്‍ട്രികള്‍ ലഭിച്ചിരുന്നു.

കുട്ടികള്‍ സജീവമായി കാണുന്ന മാധ്യമമായിരുന്നിട്ടുപോലും കുട്ടികള്‍ക്കുവേണ്ടിയുള്ള ഹ്രസ്വചിത്രവിഭാഗത്തില്‍ എന്‍ട്രികള്‍ സമര്‍പ്പിക്കപ്പെട്ടില്ല എന്നത് ഖേദകരമാണ്.

ജൂറിയുടെ മുന്നിലെത്തിയ എന്‍ട്രികളില്‍ ഭൂരിഭാഗവും അവാര്‍ഡിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഒന്നും തന്നെ സാക്ഷാത്കരിക്കുന്നവയായിരുന്നില്ല. അതുകൊണ്ടുതന്നെ മികച്ച സീരിയല്‍, മികച്ച രണ്ടാമത്തെ സീരിയല്‍, മികച്ച സംവിധായകന്‍, മികച്ച കലാസംവിധായകന്‍ എന്നീ വിഭാഗങ്ങളില്‍ ഈ വര്‍ഷം പുരസ്‌കാരം നല്‍കാന്‍ സാധിച്ചിട്ടില്ല.

മറ്റു വിഭാഗങ്ങളിലെ എന്‍ട്രികളുടെ നിലവാരത്തകര്‍ച്ച കാരണം അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നതിന് ജൂറിക്ക് ഏറെ പരിശ്രമിക്കേണ്ടി വന്നു.

ടെലിവിഷന്‍ പരമ്പരകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചുകാണുന്നതില്‍ ജൂറി കടുത്ത ആശങ്ക രേഖപ്പെടുത്തുന്നു.

വീടുകളില്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്നു കാണുന്ന ഒരു മാധ്യമം എന്ന നിലയില്‍ ടെലിവിഷന്‍ പരമ്പരകളിലും കോമഡി പരിപാടികളിലും ചാനലുകള്‍ കൂടുതല്‍ ഉത്തരവാദിത്തബോധം പുലര്‍ത്തണമെന്ന് എന്‍ട്രികള്‍ വിലയിരുത്തികൊണ്ട് ജൂറി അഭിപ്രായപ്പെടുന്നു.

വലിയൊരു രോഗപ്പകര്‍ച്ചയുടെ കാലത്തെ ഇച്ഛാശക്തിയോടെ അഭിമുഖീകരിക്കാന്‍ വാര്‍ത്താ-വാര്‍ത്തേതര മാധ്യമങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല.

കഥാവിഭാഗം നിര്‍ദ്ദേശങ്ങള്‍

1. നിലവാരമില്ലാത്ത എന്‍ട്രികള്‍ നിരവധി വരുന്നതിനാല്‍ ഒരു പ്രിലിമിനറി സ്‌ക്രീനിംഗ് കമ്മറ്റി അത്യാവശ്യമാണ്.

2. കൂടുതല്‍ വൈവിധ്യവും നിലവാരവുമുള്ള കലാസൃഷ്ടികളെ ആകര്‍ഷിക്കു ന്നതിനുവേണ്ടി സിനിമയൊഴികെയുള്ള മുഴുവന്‍ ദൃശ്യാവിഷ്‌കാരങ്ങളെയും ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ട് സിനിമേതരവിഭാഗം അവാര്‍ഡ് എന്ന രീതിയില്‍ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് കാലോചിതമായി പരിഷ്‌കരിക്കേണ്ടതാണ്. പുതിയ കാലഘട്ടം മുന്നോട്ടുവെക്കുന്ന നവമാധ്യമ സൃഷ്ടികള്‍, വെബ് സിരീസുകള്‍, ക്യാമ്പസ് ചിത്രങ്ങള്‍, പരസ്യ ചിത്രങ്ങള്‍ തുടങ്ങിയവ കൂടി നിശ്ചിത മാനദണ്ഡത്തിനു വിധേയമായി ഉള്‍പ്പെടുത്തി ക്കൊണ്ട് ടെലിവിഷന്‍ അവാര്‍ഡ് പ്ലാറ്റ്ഫോം വിപുലപ്പെടുത്തേണ്ടതാണ്.

മേല്‍പ്പറഞ്ഞ വിഷയങ്ങള്‍ സമഗ്രമായി പഠിച്ച് പ്രാവര്‍ത്തികമാക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ഈ ജൂറി ശുപാര്‍ശ ചെയ്യുന്നു. ഒപ്പം നിലവിലെ ഓരോ അവാര്‍ഡ് കാറ്റഗറിയുടെയും മാനദണ്ഡം സംബന്ധിച്ച് നിയമാവലിയില്‍ കാലോചിതമായ ഭേദഗതി നിര്‍ദ്ദേശിക്കാനുള്ള ചുമതല കൂടി വിദഗ്ധ സമിതിയെ ഏല്‍പ്പിക്കേണ്ടതാണ്.

എല്ലാ കാറ്റഗറികളിലെയും അവാര്‍ഡ് തുക വര്‍ധിപ്പിക്കുന്നത് മികച്ച സൃഷ്ടികള്‍ ലഭിക്കാനിടയാക്കുമെന്ന് ജൂറി കരുതുന്നു. അതിനാല്‍ പുരസ്‌കാരത്തുക കാലോചിതമായി വര്‍ധിപ്പിക്കേണ്ടതാണ്.

കഥേതര വിഭാഗം പരാമര്‍ശങ്ങള്‍

അടച്ചിടല്‍ കാലത്ത് ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്ക് വലിയതോതില്‍ പുറത്തിറങ്ങാന്‍ കഴിയാതിരുന്നതിന്റെ സകല പരിമിതികളും എന്‍ട്രികളില്‍ ഉണ്ടായിരുന്നു. അതേ സമയം വലിയൊരു രോഗപ്പകര്‍ച്ചയുടെ കാലത്തെ ഇച്ഛാശക്തിയോടെ അഭിമുഖീകരിക്കാന്‍ വാര്‍ത്താ-വാര്‍ത്തേതര മാധ്യമങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല.

കേരള സമൂഹത്തിന്റെ സമകാലിക ജീവിതങ്ങളെ ആവിഷ്‌കരിക്കുന്ന ഇടപെടല്‍ സ്വഭാവമുള്ള ഡോക്യുമെന്ററികള്‍ തയ്യാറാക്കാന്‍ പലരും താല്‍പ്പര്യം പ്രകടിപ്പിച്ചു കാണുന്നില്ല. വിശ്വാസം, ആചാരം, അനുഷ്ഠാനം, കലാരൂപങ്ങള്‍, ബയോഗ്രാഫി തുടങ്ങിയ വിഷയങ്ങളില്‍ മാത്രം ഡോക്യുമെന്ററി സംവിധായകര്‍ താല്‍പ്പര്യം കാണിക്കുന്നത് ഉചിതമല്ല. വാര്‍ത്താബുള്ളറ്റിനുകളില്‍ സംപ്രേഷണം ചെയ്ത സ്റ്റോറികളിലെ ബൈറ്റുകള്‍ വിപുലീകരിച്ച് ഡോക്യുമെന്ററികളുടെ ലേബലില്‍ അയയ്ക്കുന്നത് ആശാസ്യമല്ല.

കഥേതര വിഭാഗം നിര്‍ദ്ദേശങ്ങള്‍

ന്യൂസ് ക്യാമറാപേഴ്സണ് പുറമേ ഡോക്യുമെന്ററിയില്‍ ക്യാമറാപേഴ്സണ്‍, എഡിറ്റിംഗ്, ശബ്ദലേഖനം എന്നീ വിഭാഗങ്ങളിലും പുരസ്‌കാരം നല്‍കേണ്ടതാണ്.

ഡോക്യുമെന്ററിയില്‍ ശാസ്ത്ര-പരിസ്ഥിതി പുരസ്‌കാരങ്ങള്‍ക്ക് പുറമേ ചരിത്ര ഡോക്യുമെന്ററികള്‍ക്കു കൂടി പുരസ്‌കാരം നല്‍കാവുന്നതാണ്.

ഡോക്യുമെന്ററി മേഖലയില്‍ ലോകവ്യാപകമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതുശൈലികള്‍ പരിചയിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അക്കാദമിയുടെ നേതൃത്വത്തില്‍ ഒരു പരിശീലനക്കളരി നടത്താവുന്നതാണ്.

നിലവില്‍ അവാര്‍ഡിന് പരിഗണിക്കാനുള്ള മാനദണ്ഡം എന്നത് ചാനലുകളില്‍ നിന്നുള്ള ടെലികാസ്റ്റ് സര്‍ട്ടിഫിക്കറ്റോ, സെന്‍സര്‍ സര്‍ട്ടിഫിക്കറ്റോ ആണ്. സാമൂഹ്യമാധ്യമങ്ങളിലും വെബ്സൈറ്റുകളിലും മറ്റും അവതരിപ്പിക്കപ്പെടുന്നവയെക്കൂടി ഉള്‍പ്പെടുത്തി കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് പരിഷ്‌കരിക്കപ്പെടേണ്ടതാണ്.

രചനാ വിഭാഗം പരാമര്‍ശങ്ങള്‍

രചനാവിഭാഗത്തില്‍ രണ്ട് പുരസ്‌കാരങ്ങളാണ് നിര്‍ണ്ണയിക്കേണ്ടത്. ഒന്ന്: മികച്ച പുസ്തകം. രണ്ട്: മികച്ച ലേഖനം. പുസ്തക വിഭാഗത്തില്‍ ഒന്നും ലേഖന വിഭാഗത്തില്‍ ഏഴും രചനകളാണ് ജൂറിയുടെ പരിഗണനയ്ക്ക് വന്നത്.

ഒരു പുസ്തകം മാത്രമാണ് ഈ വിഭാഗത്തില്‍ ജൂറിയുടെ പരിഗണനയ്ക്ക് വന്നത്. സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് റഗുലേഷനിലെ ചട്ടം എട്ട് പ്രകാരം രണ്ടില്‍ കൂടുതല്‍ അപേക്ഷകളില്ലാത്ത വിഭാഗങ്ങളില്‍ അവാര്‍ഡ് നല്‍കുന്നതല്ല. ഈ നിബന്ധന അനുസരിച്ച് പുരസ്‌കാരത്തിന് പുസ്തകം പരിഗണിക്കുന്നതിലുള്ള പരിമിതി ജൂറി പരിഗണിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം പുസ്തകത്തിന് അവാര്‍ഡ്് നല്‍കേണ്ടതില്ല എന്ന് ജൂറി ഏകകണ്ഠമായി തീരുമാനിച്ചു.

ടെലിവിഷനുമായി ബന്ധപ്പെട്ട് ഏഴ് ലേഖനങ്ങളാണ് ജൂറിയുടെ പരിഗണനയ്ക്ക് വന്നത്. ലേഖനങ്ങള്‍ ജൂറി അംഗങ്ങള്‍ വിശദമായി പരിശോധിച്ചു. ഒരു വിഷയം എന്ന നിലയില്‍ ടെലിവിഷന്‍ കാഴ്ചാനുഭവത്തെ ആഴത്തില്‍ പഠിക്കുകയോ വിലയിരുത്തുകയോ ചെയ്യുന്ന ലേഖനങ്ങള്‍ കുറഞ്ഞുവരുന്നതായി ജൂറി അഭിപ്രായപ്പെട്ടു. അധികവും ടെലിവിഷന്‍ കാഴ്ചകളെക്കുറിച്ചുള്ള സാമാന്യമായ ഉപന്യാസങ്ങളോ, സാരോപദേശരൂപത്തിലുള്ള കുറിപ്പുകളോ ആയിരുന്നു. മൗലികവും അക്കാദമികവുമായ പഠനങ്ങളുടെ അഭാവം ഈ വിഭാഗത്തിലെ ലേഖനങ്ങളില്‍ പ്രകടമായിരുന്നു.

കഥാവിഭാഗം ജൂറി
കഥാവിഭാഗം ജൂറി

അവാര്‍ഡുകള്‍/ കഥേതര വിഭാഗം

1. മികച്ച ഡോക്യുമെന്ററി (ജനറല്‍): ദി സീ ഓഫ് എക്സ്റ്റസി

(സെന്‍സേഡ് പരിപാടി)

സംവിധാനം : നന്ദകുമാര്‍ തോട്ടത്തില്‍

(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

നിര്‍മ്മാണം : നന്ദകുമാര്‍ തോട്ടത്തില്‍

(20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

വിശ്വാസവും ഭക്തിയും രക്തരൂഷിതമാവുന്ന കൊടുങ്ങല്ലൂര്‍ ഭരണിയെ ഉത്തരകേരളത്തില്‍ നിന്നുള്ള പുറപ്പാടുദൃശ്യങ്ങളടക്കം സമഗ്രവും സൂക്ഷ്മവുമായി ഡോക്യുമെന്റ് ചെയ്തതിലെ കൃത്യതയ്ക്കും ദൃശ്യപരമായ മികവിനും ശബ്ദമിശ്രണത്തിലെ പൂര്‍ണ്ണതയ്ക്കും പുരസ്‌കാരം നല്‍കുന്നു.

2. മികച്ച ഡോക്യുമെന്ററി : അടിമത്തത്തിന്റെ രണ്ടാം വരവ്

(സയന്‍സ് & എന്‍വയോണ്‍മെന്റ്) (കൈരളി ന്യൂസ്)

സംവിധാനം : കെ.രാജേന്ദ്രന്‍

(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

നിര്‍മ്മാണം : കൈരളി ന്യൂസ്

(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

ആഫ്രിക്കയിലെ ഘാനയില്‍ ദുഷ്‌കര സാഹചര്യങ്ങളില്‍ ചിത്രീകരിച്ച ഈ ഡോക്യുമെന്ററി, ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നായ ഇ-മാലിന്യങ്ങള്‍ കേരളത്തിലടക്കം സൃഷ്ടിക്കാന്‍ പോകുന്ന ഗുരുതരാവസ്ഥകളെ ആശങ്കയോടെ മുന്‍നിര്‍ത്തുന്നു. കൊടും വിഷവാതകങ്ങള്‍ ശ്വസിച്ച് ശ്വാസംമുട്ടി പണിയെടുക്കുന്ന കുഞ്ഞുങ്ങളിലേയ്ക്ക് സംവിധായകന്‍ തന്നെ കൈകാര്യം ചെയ്യുന്ന ക്യാമറ കടന്നുചെന്ന് കാണിച്ചുതരുന്ന കാഴ്ചകള്‍ ഈ ചിത്രത്തെ മികച്ച ശാസ്ത്ര പരിസ്ഥിതി ഡോക്യുമെന്ററിയാക്കുന്നു.

3. മികച്ച ഡോക്യുമെന്ററി : കരിയന്‍

(ബയോഗ്രഫി) (കൈരളി ന്യൂസ്)

സംവിധാനം : ബിജു മുത്തത്തി

(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

നിര്‍മ്മാണം : കൈരളി ന്യൂസ്

(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

വയനാട്ടില്‍ നക്സലൈറ്റ് നേതാവ് വര്‍ഗ്ഗീസിനൊപ്പം ആദിവാസി സമരങ്ങളില്‍ പങ്കെടുത്തതിന് ജയിലിലടക്കപ്പെട്ട വിപ്ലവകാരി കെ.കരിയന്റെ അധികമൊന്നും അറിയപ്പെടാത്ത ജീവിതത്തെ കാച്ചിക്കുറുക്കിയ സംഭാഷണങ്ങളുടെ ജൈവികതയിലൂടെ ആവിഷ്‌കരിച്ച അവതരണ മികവിന് പുരസ്‌കാരം നല്‍കുന്നു. കരിയന്റെ ആത്മഭാഷണങ്ങള്‍ സ്വയം പ്രകാശിപ്പിക്കുന്ന ജീവിതദര്‍ശനം ഈ ചിത്രത്തെ സ്വയം പൂര്‍ണ്ണമാക്കുന്നു.

4. മികച്ച ഡോക്യുമെന്ററി : ഐ ആം സുധ

(വിമന്‍ & ചില്‍ഡ്രന്‍) (മാതൃഭൂമി ന്യൂസ്)

സംവിധാനം : റിയ ബേബി

(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

നിര്‍മ്മാണം : മാതൃഭൂമി ന്യൂസ്

(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

അതിഭാവുകത്വപരമായ ആവിഷ്‌കാരത്തിലേയ്ക്ക് എളുപ്പം പതിക്കാന്‍ സാധ്യതയുള്ള ഒരു സ്ത്രീജീവിതത്തെ, ദൃശ്യപരമായ അച്ചടക്കത്തോടെയും സംയമനത്തോടെയും രേഖപ്പെടുത്തിയ ചിത്രം. തട്ടേക്കാട് പക്ഷി നിരീക്ഷണ സങ്കേതത്തിലെ സുധയെന്ന വഴികാട്ടി, ജീവിതപ്രതിസന്ധികളെ ധീരതയോടെയും പ്രസന്നതയോടെയും നേരിട്ട,് പ്രകൃതിയെയും പരിസ്ഥിതിയെയും സ്നേഹിച്ച് ജീവിക്കുന്നതിന്റെ ആവിഷ്‌കാരം.

5. മികച്ച എഡ്യുക്കേഷണല്‍ : 1. വാക്കുകളെ സ്വപ്നം കാണുമ്പോള്‍

പ്രോഗ്രാം 2. തരിയോട്

(സെന്‍സേഡ് പരിപാടി)

സംവിധാനം : 1. നന്ദന്‍

2. നിര്‍മ്മല്‍ ബേബി വര്‍ഗീസ്

(5,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)

നിര്‍മ്മാണം : 1. നന്ദന്‍

2. ബേബി ചൈതന്യ

(7,500/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)

1. വാക്കുകളെ സ്വപ്നം കാണുമ്പോള്‍: ഔപചാരിക വിദ്യാഭ്യാസത്തിന്റെ അലങ്കാരങ്ങളൊന്നുമില്ലെങ്കിലും ഇന്ത്യയിലെ നാലു പ്രധാന ദ്രാവിഡഭാഷകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് നിഘണ്ടു തയ്യാറാക്കാന്‍ ഞാറ്റ്യേല ശ്രീധരന്‍ എന്ന ഭാഷാ സ്നേഹി നടത്തിയ സമാനതകളില്ലാത്ത അധ്വാനത്തിന്റെയും ഗവേഷണങ്ങളുടേയും യാത്രകളുടേയും ആവിഷ്‌കാരമികവിന്.

2. തരിയോട് : മലബാറിലെ സ്വര്‍ണ്ണഖനനത്തിന്റെ ചരിത്രം അപൂര്‍വ്വരേഖകളിലൂടെ ആവിഷ്‌കരിച്ചതിലെ ഗവേഷണമികവിന്

6. മികച്ച ആങ്കര്‍ : ഡോ. ജിനേഷ് കുമാര്‍ എരമം

(എഡ്യുക്കേഷണല്‍ പ്രോഗ്രാം) (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

പരിപാടി : ഫസ്റ്റ് ബെല്‍ (കൈറ്റ് വിക്ടേഴ്സ്)

കലാമണ്ഡലം ഹൈദരാലിയെ കുറിച്ചുള്ള പാഠഭാഗം, വിദ്യാര്‍ത്ഥികള്‍ക്ക് ആഴം വ്യക്തമാക്കിയും ഉചിതമായ പദപ്രയോഗങ്ങളിലൂടെയും ടെലിവിഷന്റെ വ്യാകരണമറിഞ്ഞ് പറഞ്ഞുകൊടുത്തതിലെ അവതരണ പാടവത്തിന് പുരസ്‌കാരം നല്‍കുന്നു.

7. മികച്ച സംവിധായകന്‍ : ജെ.ബിബിന്‍ ജോസഫ്

(ഡോക്യുമെന്ററി) (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

പരിപാടി : ദി ഫ്രാഗ്മെന്റ്സ് ഓഫ് ഇല്യൂഷന്‍

(സെന്‍സേഡ് പരിപാടി)

ചവിട്ടുനാടകമെന്ന കലാരൂപത്തിലെ ഐതിഹാസിക കഥാപാത്രമായ കാറല്‍സ്മാന്‍ ചക്രവര്‍ത്തിയെ ചവിട്ടുനാടകത്തിന്റെ ആസ്ഥാനമായ ഗോതുരുത്തിലെ കലാകാരന്മാരും നാട്ടുകാരും വിവിധ സന്ദര്‍ഭങ്ങളില്‍ വിവിധ രീതികളില്‍ ഓര്‍ക്കുന്നതിനെ കാവ്യാത്മകമായി ആവിഷ്‌കരിച്ച സംവിധാന മികവിന് പുരസ്‌കാരം നല്‍കുന്നു.

8. മികച്ച ന്യൂസ് ക്യാമറാമാന്‍ : ജെയ്ജി മാത്യു

(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

പരിപാടി : ഉഭയജീവികളായ ദമ്പതികളുടെ കണ്ണീര്‍ ജീവിതം

(മനോരമ ന്യൂസ്)

കൊച്ചി കണ്ണമാലിയിലെ ഒരു ലക്ഷംവീട് കോളനിയിലെ കുടുംബം വര്‍ഷം മുഴുവന്‍ വെള്ളക്കെട്ടില്‍ കഴിയുന്ന ഉഭയജീവിതത്തെ നമ്മുടെ മനസ്സിലും മരവിപ്പുകയറുംവിധം ചിത്രീകരിച്ചതിന്.

9. മികച്ച വാര്‍ത്താവതാരക : രേണുക എം.ജി.

(15,00/- രൂപയും പ്രശസ്തിപത്രവും ശില്പവും)

പരിപാടി : നാലുമണി വാര്‍ത്ത (ന്യൂസ് 18 കേരളം)

പ്രസന്നത, ഉച്ചാരണ ശുദ്ധി, സ്ഫുടത, വാര്‍ത്തയുടെ ഉള്ളറിഞ്ഞുള്ള അവതരണമികവ്, തുടങ്ങിയവയെല്ലാം രേണുക എം.ജി.യെ വേറിട്ട വാര്‍ത്ത അവതാരകയാക്കുന്നു.

10. മികച്ച കോമ്പിയര്‍/ആങ്കര്‍ : 1. രാജശ്രീ വാര്യര്‍

(വാര്‍ത്തേതര പരിപാടി) 2. ബാബു രാമചന്ദ്രന്‍

(5,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)

പരിപാടികള്‍ : 1. സൗമ്യം, ശ്രീത്വം, ഭാവദ്വയം

(ദൂരദര്‍ശന്‍)

2. വല്ലാത്തൊരു കഥ

(ഏഷ്യനെറ്റ് ന്യൂസ്)

1. രാജശ്രീവാര്യര്‍: അവതരിപ്പിക്കുന്ന വിഷയത്തെ ആഴത്തില്‍ ഉള്‍ക്കൊണ്ട്, ശാന്തമായും മലയാളഭാഷയുടെ തനിമ നിലനിര്‍ത്തിയും പ്രേക്ഷകരിലേയ്ക്കെത്തിക്കുന്ന അവതരണ വൈഭവത്തിന് പുരസ്‌കാരം നല്‍കുന്നു.

2. ബാബു രാമചന്ദ്രന്‍ : സമകാലിക ഇന്ത്യന്‍ ജീവിതത്തിലെ പ്രധാനപ്പെട്ട പല സംഭവങ്ങളെയും ഒരു കഥപറച്ചിലിന്റെ ഭാവഗരിമയോടെ പിരിമുറുക്കം വിടാതെ കണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്ന അവതരണ മികവിന്.

11. മികച്ച കമന്റേറ്റര്‍ : സി. അനൂപ്

(ഛൗ േീള ഢശശെീി) (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

പരിപാടി : പാട്ടുകള്‍ക്ക് കൂടൊരുക്കിയ ഒരാള്‍

(സെന്‍സേഡ് പ്രോഗ്രാം)

ജീവിതം മലയാള ചലച്ചിത്രഗാനങ്ങളുടെ ശേഖരണത്തിനായി സമര്‍പ്പിച്ച കൊച്ചിക്കാരന്‍ അഷ്റഫിന്റെ ജീവിതത്തെക്കുറിച്ചുള്ള ചിത്രത്തിന് സ്പഷ്ടമായ സ്വരപൂര്‍ണ്ണതയോടെ ആഖ്യാനം നല്‍കിയതിന് പുരസ്‌കാരം നല്‍കുന്നു.

12. മികച്ച ആങ്കര്‍/ഇന്റര്‍വ്യൂവര്‍ : കെ.ആര്‍.ഗോപീകൃഷ്ണന്‍

(കറന്റ് അഫയേഴ്സ്) (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

പരിപാടി : 360 ഡിഗ്രി (24 ന്യൂസ്)

ഒരേ സമയം പ്രതിപക്ഷബഹുമാനവും അതേസമയം അന്വേഷണാത്മകതയും പ്രകടിപ്പിക്കുന്ന ചോദ്യങ്ങളുന്നയിച്ച്, വാര്‍ത്തകളുടെയും വിവാദങ്ങളുടെയും ഉള്ളറകളിലേയ്ക്ക് വ്യക്തികളിലൂടെ നടത്തുന്ന സഞ്ചാരത്തിന,് 360 ഡിഗ്രി എന്ന പരിപാടിയുടെ അവതരണമികവിന് പുരസ്‌കാരം നല്‍കുന്നു.

13. മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് : മുഹമ്മദ് അസ്ലം.എ.

(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

പരിപാടി : ഋണട സംവരണം വിവിധ കോഴ്സുകളിലെ സീറ്റ് വിഭജനത്തിലൂണ്ടാക്കിയ മാറ്റം

(മീഡിയാ വണ്‍)

ലോക്ഡൗണ്‍ കാലത്ത് അന്വേഷണാത്മക വാര്‍ത്തകള്‍ തേടി മാധ്യമപ്രവര്‍ത്തകര്‍ക്ക് വലിയതോതില്‍ പുറംലോകത്തേയ്ക്ക് പോകാന്‍ കഴിയാതിരുന്ന കാലത്ത് ഋണട സംവരണം നടപ്പിലാക്കിയപ്പോള്‍ കോഴ്സുകളിലെ സീറ്റ് വിഭജനത്തില്‍ താളപ്പിഴകളുണ്ടായി എന്ന് കണ്ടെത്തിയ റിപ്പോര്‍ട്ട്. രേഖകളെ സൂക്ഷ്മമായും അന്വേഷണാത്മകമായും പരിശോധിച്ച് വസ്തുതകള്‍ പുറത്തുകൊണ്ടുവരുന്നതിലെ മികവിന്.

14. മികച്ച ടി.വി.ഷോ (കറന്റ് അഫയേഴ്സ്):

സ്പെഷ്യല്‍ കറസ്പോണ്ടന്റ്

(ന്യൂസ് 18 കേരളം)

നിര്‍മ്മാണം : അപര്‍ണ്ണ കുറുപ്പ്

(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

ആധുനികാനന്തര കേരളത്തിന്റെ പുരോഗമന പ്രമേയങ്ങളെ മുഴുവന്‍ തകര്‍ത്ത്, അതിവേഗം വര്‍ഗീയാവത്കരണത്തിനു വിധേയരാവുന്ന കേരളീയ സ്ത്രീകളെ തുറന്നുകാണിച്ച അവതരണത്തിന്. കേരളത്തിലെ ചില ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന വെറുപ്പിന്റെയും അന്യമത വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തെ സ്പെഷ്യല്‍ കറസ്പോണ്ടന്റ് എന്ന പ്രതിവാര പരിപാടിയിലൂടെ ധീരമായി തുറന്നു കാണിച്ചതിന്.

15. മികച്ച കുട്ടികളുടെ പരിപാടി : ഫസ്റ്റ്ബെല്‍-കലാമണ്ഡലം ഹൈദരാലിയെക്കുറിച്ചുള്ള പരിപാടി

(കൈറ്റ് വിക്ടേഴ്സ്)

സംവിധാനം : ബി.എസ്.രതീഷ്

(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

നിര്‍മ്മാണം : കെ.അന്‍വര്‍ സാദത്ത്

(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

കലാമണ്ഡലം ഹൈദരാലിയെക്കുറിച്ചുള്ള പാഠഭാഗം വിദ്യാര്‍ത്ഥികളുടെ പ്രായത്തിനും മനസ്സിനും ഇണങ്ങുന്ന രീതിയില്‍ അപഗ്രഥന സ്വഭാവത്തോടെ എഡിറ്റ് ചെയ്ത് അവതരിപ്പിക്കുന്നതില്‍ പുലര്‍ത്തിയ മികവിന്.

അടച്ചുപൂട്ടലിന്റെ കാലത്ത് കുട്ടികളുടെ പഠനം തുടരുന്നതിനും അധ്യയന വര്‍ഷം നഷ്ടപ്പെടാതിരിക്കാനും ഉതകുന്ന രീതിയില്‍ ഫസ്റ്റ് ബെല്ലിന്റെ വിവിധ എപ്പിസോഡുകള്‍ തയ്യാറാക്കിയ സംവിധായകരുടെയും പ്രവര്‍ത്തനം അഭിനന്ദനീയമാണ്.

പ്രത്യേക ജൂറി പരാമര്‍ശങ്ങള്‍

1. ഛായാഗ്രഹണം (ഡോക്യുമെന്ററി)

പരിപാടി : അങ്ങനെ മനുഷ്യന്‍ ഞെരിഞ്ഞമരുന്നു വീണ്ടും വീണ്ടും

(സെന്‍സേഡ് പരിപാടി)

: സെബിന്‍സ്റ്റര്‍ ഫ്രാന്‍സിസ്,

ആന്റണി ഫ്രാന്‍സിസ്

(ശില്പവും പ്രശസ്തി പത്രവും വീതം)

അടിക്കടിയുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളില്‍ ഇരകളാവുന്ന പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങള്‍ക്കൊപ്പം, സങ്കീര്‍ണ്ണ സാഹചര്യങ്ങളില്‍ മനുഷ്യപ്പറ്റോടെ ക്യാമറ ചലിപ്പിച്ചതിന്.

2. കാലിക പ്രധാന്യമുള്ള ചരിത്ര പരിപാടിയുടെ സംവിധാനത്തിന്

പരിപാടി : സെന്‍ട്രല്‍ ഹാള്‍

(സഭ ടിവി)

സംവിധാനം : പ്രിയ രവീന്ദ്രന്‍,

: വി.എം.ദീപ

(ശില്പവും പ്രശസ്തി പത്രവും വീതം)

കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ, നിയമനിര്‍മ്മാണ ചരിത്രത്തിന്റെ നാള്‍വഴികളിലേയ്ക്ക്, ആധികാരിക രേഖകളോടെയും സമുന്നത വ്യക്തികളുടെ സംഭാഷണങ്ങളോടെയും പ്രേക്ഷകരെ നയിക്കുന്ന പരമ്പരയ്ക്ക്.

കഥേതര വിഭാഗം ജൂറി
കഥേതര വിഭാഗം ജൂറി
പുതിയ കാലഘട്ടം മുന്നോട്ടുവെക്കുന്ന നവമാധ്യമ സൃഷ്ടികള്‍, വെബ് സിരീസുകള്‍, ക്യാമ്പസ് ചിത്രങ്ങള്‍, പരസ്യ ചിത്രങ്ങള്‍ തുടങ്ങിയവ കൂടി നിശ്ചിത മാനദണ്ഡത്തിനു വിധേയമായി ഉള്‍പ്പെടുത്തി ക്കൊണ്ട് ടെലിവിഷന്‍ അവാര്‍ഡ് പ്ലാറ്റ്ഫോം വിപുലപ്പെടുത്തേണ്ടതാണ്.

ജൂറി നിര്‍ദ്ദേശങ്ങള്‍

ടെലിവിഷന്‍ പ്രമേയമാകുന്ന രചനകളുടെ കുറവ് അവാര്‍ഡ് നിര്‍ണ്ണയ സമിതി ഗൗരവത്തോടെ കാണുന്നു. ഈ രംഗത്ത് അക്കാദമിക നിലവാരമുള്ള പഠനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. അതിനായി ചില നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നു.

1. ടെലിവിഷന്‍ രചനാ വിഭാഗം പുരസ്‌കാരത്തെ ടെലിവിഷന്‍-നവമാധ്യമ രചനാ വിഭാഗം അവാര്‍ഡ് എന്ന് വിപുലമാക്കുന്നത് നന്നായിരിക്കും. ചലച്ചിത്രം ഒഴികെയുള്ള ദൃശ്യമാധ്യമ പഠനങ്ങള്‍ ഈ പരിധിയില്‍ കൊണ്ടുവരാനാകും.

2. കേരളത്തിലെ സര്‍വ്വകലാശാലകളിലും ഗവേഷണ കേന്ദ്രങ്ങളിലും നടക്കുന്ന ടെലിവിഷന്‍-നവമാധ്യമ പഠനങ്ങള്‍ കണ്ടെത്തി മികച്ചവ പ്രസിദ്ധീകരിക്കാന്‍ സൗകര്യമൊരുക്കുന്നത് പരിഗണിക്കണം.

3. ചലച്ചിത്ര ഗവേഷണത്തിന് ഫെലോഷിപ്പ് നല്‍കുന്നതുപോലെ ടെലിവിഷന്‍നവമാധ്യമവുമായി ബന്ധപ്പെട്ട ഗവേഷണത്തിന് നിശ്ചിത എണ്ണം ഫെലോഷിപ്പുകള്‍ ഓരോ വര്‍ഷവും നല്‍കുന്നത് പരിഗണിക്കണം.

4. രചനാവിഭാഗത്തിലെ അപേക്ഷകളുടെ കുറവ് പരിഗണിച്ച് അതത് വര്‍ഷത്തെ രചനകള്‍ എന്ന നിബന്ധന ഒഴിവാക്കി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ രചനകള്‍ എന്ന് നിശ്ചയിക്കുന്നത് നന്നായിരിക്കും.

അവാര്‍ഡുകള്‍

രചനാ വിഭാഗം

1. മികച്ച ഗ്രന്ഥം :

ഒരു പുസ്തകം മാത്രമാണ് ഈ വിഭാഗത്തില്‍ ജൂറിയുടെ പരിഗണനയ്ക്ക് വന്നത്. സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് റഗുലേഷനിലെ ചട്ടം എട്ട് പ്രകാരം രണ്ടില്‍ കൂടുതല്‍ അപേക്ഷകളില്ലാത്ത വിഭാഗങ്ങളില്‍ അവാര്‍ഡ് നല്‍കുന്നതല്ല. ഈ നിബന്ധന അനുസരിച്ച് പുരസ്‌കാരത്തിന് പുസ്തകം പരിഗണിക്കുന്നതിലുള്ള പരിമിതി ജൂറി പരിഗണിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം പുസ്തകത്തിന് അവാര്‍ഡ്് നല്‍കേണ്ടതില്ല എന്ന് ജൂറി ഏകകണ്ഠമായി തീരുമാനിച്ചു.

2. മികച്ച ലേഖനം : അധികാരം കാഴ്ചയോട് ചെയ്യുന്നത്

രചയിതാവ് : ജിതിന്‍.കെ.സി

ദൃശ്യമാധ്യമം എന്ന നിലയില്‍ ടെലിവിഷന്‍ ഉല്‍പാദിപ്പിക്കുകയും വിനിമയം ചെയ്യുകയും ചെയ്യുന്ന കാഴ്ചയുടെ ഉള്ളടക്കത്തെ പരിശോധിക്കുന്ന ലേഖനം. സമൂഹത്തിന്റെ അഭിപ്രായ രൂപീകരണത്തില്‍ ടെലിവിഷന്‍ ചെലുത്തുന്ന സ്വാധീനം വസ്തുതാപരമായി പരിശോധിക്കാനുള്ള ശ്രമം ഈ രചനയിലുണ്ട്. ഒപ്പം കോവിഡ് കാല കാഴ്ചയെ പിടിച്ചെടുക്കുന്ന ഒ.ടി.ടി പ്ലാറ്റ്ഫോമുകളെക്കുറിച്ചുള്ള ആലോചനകളും അതില്‍ ലീനമായിരിക്കുന്ന രാഷ്ട്രീയ സാംസ്‌കാരിക പാഠങ്ങളും ഈ ലേഖനം പരിശോധിക്കാന്‍ ശ്രമിക്കുന്നു. വിഷയത്തെ അക്കാദമികമായി സമീപിക്കുകയും മൗലികമായ നിരീക്ഷണങ്ങള്‍ മുന്നോട്ടുവെയ്ക്കുകയും ചെയ്യുന്നു ഈ ലേഖനം.

-----------------

അവാര്‍ഡുകള്‍

കഥാവിഭാഗം

1. മികച്ച ടെലി സീരിയല്‍ :

കലാമൂല്യവും സാങ്കേതിക മികവും പ്രകടമാക്കുന്ന സൃഷ്ടികള്‍ ഒന്നും തന്നെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ഈ വിഭാഗത്തില്‍ അവാര്‍ഡ് നല്‍കേണ്ടതില്ലെന്ന് ജൂറി തീരുമാനിക്കുന്നു.

2. മികച്ച രണ്ടാമത്തെ ടെലി സീരിയല്‍ :

മികച്ച സീരിയല്‍ ഇല്ലാത്തതുകൊണ്ടുതന്നെ രണ്ടാമത്തെ സീരിയല്‍ പുരസ്‌കാരത്തിന് യോഗ്യമായതില്ല.

3. മികച്ച ടെലി ഫിലിം : കള്ളന്‍ മറുത (അഉച ഏഛഘഉ)

(20 മിനിട്ടില്‍ കുറവ്)

സംവിധാനം : റജില്‍ കെ.സി.

(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

നിര്‍മ്മാണം : അര്‍ജ്ജുന്‍.കെ.

(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

തിരക്കഥ : റജില്‍.കെ.സി.

(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

ഒരു കുട്ടിയുടെ മനസ്സിലേയ്ക്ക് ലളിതമായ നാടോടിക്കഥ വ്യത്യസ്തമായ അര്‍ത്ഥതലങ്ങളോടെ സന്നിവേശിപ്പിച്ച ആവിഷ്‌കാര മികവിന്.

4. മികച്ച ടെലി ഫിലിം :

(20 മിനിട്ടില്‍ കൂടിയത്)

ഈ വിഭാഗത്തില്‍ സമര്‍പ്പിക്കപ്പെട്ട എന്‍ട്രികളില്‍ മികച്ച സൃഷ്ടികള്‍ ഇല്ലാതിരുന്നതിനാല്‍ പുരസ്‌കാരം നല്‍കേണ്ടതില്ലെന്ന് ജൂറി തീരുമാനിക്കുന്നു.

5. മികച്ച കഥാകൃത്ത് : അര്‍ജ്ജുന്‍.കെ.

(ടെലിസീരിയല്‍/ടെലിഫിലിം) (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

പരിപാടി : കള്ളന്‍ മറുത (അഉച ഏഛഘഉ)

ഒരു നാടോടിക്കഥയുടെ സ്പര്‍ശമുള്ള പ്രമേയം വ്യത്യസ്ത അര്‍ത്ഥതലങ്ങളില്‍ ആവിഷ്‌കരിച്ച രചനാമികവിന്.

6. മികച്ച ടി.വി.ഷോ (എന്റര്‍ടെയിന്‍മെന്റ്) : റെഡ് കാര്‍പ്പറ്റ് (അമൃത ടി.വി)

നിര്‍മ്മാണം : കോഡെക്സ് മീഡിയ

(20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പല തരത്തില്‍ കഴിവു തെളിയിച്ച സ്ത്രീകളെ പൊതുവേദിയിലെത്തിച്ച് പ്രചോദനം പകരുന്ന സാമൂഹിക പ്രതിബദ്ധതയാര്‍ന്ന വിനോദ പരിപാടി.

7. മികച്ച കോമഡി പ്രോഗ്രാം : മറിമായം

(മഴവില്‍ മനോരമ)

സംവിധാനം : മിഥുന്‍ ചേറ്റൂര്‍

(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

നിര്‍മ്മാണം : മഴവില്‍ മനോരമ

(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

സമൂഹിക പ്രസക്തമായ വിഷയങ്ങള്‍ ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ തികച്ചും സ്വാഭാവികമായി ആവിഷ്‌കരിക്കുന്ന അവതരണ മികവിന്

8. മികച്ച ഹാസ്യാഭിനേതാവ് : രശ്മി.ആര്‍

(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

പരിപാടി : കോമഡി മാസ്റ്റേഴ്സ്

(അമൃതാ ടി.വി)

വ്യത്യസ്ത കഥാപാത്രങ്ങളെ തികച്ചും സ്വാഭാവികവും അതിഭാവുകത്വമില്ലാതെയും ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന അഭിനയ മികവിന്

9. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍) : അമ്പൂട്ടി

(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

പരിപാടി : അക്ഷരത്തെറ്റ്, സൂര്യകാന്തി (ടെലിസീരിയല്‍) (മഴവില്‍ മനോരമ)

രണ്ടു സീരിയലുകളിലെ വ്യത്യസ്ത കഥാപാത്രങ്ങളുടെ സ്വഭാവ സവിശേഷതകള്‍ ഉള്‍ക്കൊണ്ട് ശബ്ദം പകര്‍ന്ന മികവിന്.

10. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്‍) : മീര

(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

പരിപാടി : കഥയറിയാതെ, കൂടത്തായി

(ഫ്ളവേഴ്സ് ടി.വി)

'കഥയറിയാതെ' എന്ന സീരിയലിലെ നായികാ കഥാപാത്രത്തിനും 'കൂടത്തായി'യിലെ കേന്ദ്ര കഥാപാത്രത്തിന്റെ കൗമാരകാലത്തിനും ശബ്ദം നല്‍കി മികവുറ്റതാക്കിയതിന്.

11. കുട്ടികളുടെ മികച്ച ഷോര്‍ട്ട് ഫിലിം :

ഈ വിഭാഗത്തില്‍ എന്‍ട്രികള്‍ ഉണ്ടായിരുന്നില്ല.

12. മികച്ച സംവിധായകന്‍ :

(ടെലിസീരിയല്‍/ടെലിഫിലിം)

പ്രതിഭയും ഉത്തരവാദിത്തബോധവുമുള്ള സംവിധായകരുടെ അഭാവം ഇത്തവണ ലഭിച്ച എന്‍ട്രികളിലെല്ലാം തന്നെ പ്രകടമായിരുന്നു. അതുകൊണ്ട് ഈ വിഭാഗത്തില്‍ അവാര്‍ഡ് നല്‍കേണ്ടതില്ലെന്ന് ജൂറി തീരുമാനിക്കുന്നു.

13. മികച്ച നടന്‍ : ശിവജി ഗുരുവായൂര്‍

(ടെലിസീരിയല്‍/ടെലിഫിലിം) (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

പരിപാടി : കഥയറിയാതെ (ഫ്ളവേഴ്സ് ടി.വി.)

തന്മയത്വമുള്ള അഭിനയശൈലിയിലൂടെ 'കഥയറിയാതെ' എന്ന പരമ്പരയിലെ രാമേട്ടനെ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചതിന്.

14. മികച്ച രണ്ടാമത്തെ നടന്‍ : റാഫി

(ടെലിസീരിയല്‍/ടെലിഫിലിം) (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

പരിപാടി : ചക്കപ്പഴം (ഫ്ളവേഴ്സ് ടി.വി.)

'ചക്കപ്പഴം' എന്ന ഹാസ്യപരമ്പരയിലെ സുമേഷിന്റെ അന്തഃസംഘര്‍ഷങ്ങളെ നര്‍മ്മം ചോരാതെ അവതരിപ്പിച്ചതിന്.

15. മികച്ച നടി : അശ്വതി ശ്രീകാന്ത്

(ടെലിസീരിയല്‍/ടെലിഫിലിം) (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

പരിപാടി : ചക്കപ്പഴം (ഫ്ളവേഴ്സ് ടി.വി.)

'ചക്കപ്പഴ'ത്തിലെ ആശയെന്ന കഥാപാത്രത്തെ അനായാസമായും സരസമായും അവതരിപ്പിച്ചതിന്.

16. മികച്ച രണ്ടാമത്തെ നടി : ശാലു കുര്യന്‍

(ടെലിസീരിയല്‍/ടെലിഫിലിം) (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

പരിപാടി : അക്ഷരത്തെറ്റ്

(മഴവില്‍ മനോരമ)

ഒരു ദരിദ്രകുടുംബത്തിലെ സ്ത്രീജീവിതത്തിന്റെ അതിജീവനപ്രശ്നങ്ങളെ അവതരിപ്പിച്ച അഭിനയ മികവിന്.

17. മികച്ച ബാലതാരം : ഗൗരി മീനാക്ഷി

(ടെലിസീരിയല്‍/ടെലിഫിലിം) (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

പരിപാടി : ഒരിതള്‍ (ദൂരദര്‍ശന്‍)

ബാല്യത്തിന്റെ നിഷ്‌കളങ്കതയും ജിജ്ഞാസയും പരിഭവങ്ങളുമെല്ലാം പ്രകടമാക്കുന്ന സൂക്ഷ്മാഭിനയ മികവിന്.

18. മികച്ച ഛായാഗ്രാഹകന്‍ : ശരണ്‍ ശശിധരന്‍

(ടെലിസീരിയല്‍/ടെലിഫിലിം) (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

പരിപാടി : കള്ളന്‍ മറുത (അഉച ഏഛഘഉ)

കഥാപശ്ചാത്തലം ആവശ്യപ്പെടുന്ന ദൃശ്യചലനങ്ങള്‍ സൃഷ്ടിച്ച ഛായാഗ്രഹണ മികവിന്.

19. മികച്ച ചിത്രസംയോജകന്‍ : വിഷ്ണു വിശ്വനാഥന്‍

(ടെലിസീരിയല്‍/ടെലിഫിലിം) (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

പരിപാടി : ആന്റി ഹീറോ (സ്പൈഡര്‍ നെറ്റ്)

വേറിട്ട ദൃശ്യസംയോജന ശൈലിയിലൂടെ കഥയ്ക്കും ദൃശ്യഭാഷയ്ക്കും പൂര്‍ണ്ണത നല്‍കിയതിന്.

20. മികച്ച സംഗീത സംവിധായകന്‍ : വിനീഷ് മണി

(ടെലിസീരിയല്‍/ടെലിഫിലിം) (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

പരിപാടി : അച്ഛന്‍

(കേരള വിഷന്‍)

പ്രമേയം ആവശ്യപ്പെടുന്ന വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്ക് അനുസൃതമായി ചിട്ടപ്പെടുത്തിയ സംഗീതത്തിന്റെ മേന്മയ്ക്ക്.

21. മികച്ച ശബ്ദലേഖകന്‍ : അരുണ്‍ സൗണ്ട്സ് സ്‌കേപ്പ്

(ടെലിസീരിയല്‍/ടെലിഫിലിം) (15,000 /- രൂപയും പ്രശസ്തിപത്രവും ശില്പവും)

പരിപാടി : കള്ളന്‍ മറുത (അഉച ഏഛഘഉ)

ദൃശ്യഭാഷയ്ക്ക് അനുസൃതമായ സൂക്ഷ്മശബ്ദങ്ങള്‍ ആലേഖനം ചെയ്തതിന്.

22. മികച്ച കലാസംവിധായകന്‍ :

(ടെലിസീരിയല്‍/ടെലിഫിലിം)

ഒരു കലാസംവിധായകന്റെ സര്‍ഗാത്മക സാന്നിധ്യം അനുഭവിപ്പിക്കുന്ന എന്‍ട്രികള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഈ കാറ്റഗറിയിലും അവാര്‍ഡ് നല്‍കേണ്ടതില്ലെന്ന് ജൂറി തീരുമാനിക്കുന്നു.

പ്രത്യേക ജൂറി പരാമര്‍ശം

1. ഹാസ്യാഭിനേതാവ് : സലിം ഹസ്സന്‍

(പ്രശസ്തി പത്രവും ശില്പവും)

പരിപാടി : മറിമായം (മഴവില്‍ മനോരമ)

'മറിമായ'ത്തിലെ വ്യത്യസ്ത കഥാപാത്രങ്ങള്‍ക്ക് വേറിട്ട ശൈലി നല്‍കുന്ന ഹാസ്യാഭിനയ മികവിന്.

Related Stories

No stories found.
logo
The Cue
www.thecue.in