ആണഹന്തയുടെ ലോകത്തെ പെണ്ണുങ്ങള്‍, 'വിമന്‍സ് ഡേ' ഹ്രസ്വചിത്രവുമായി ടോം.ജെ. മങ്ങാട്ട്

ആണഹന്തയുടെ ലോകത്തെ പെണ്ണുങ്ങള്‍, 'വിമന്‍സ് ഡേ' ഹ്രസ്വചിത്രവുമായി ടോം.ജെ. മങ്ങാട്ട്
WS3

ആണ്‍കോയ്മയുടെ ലോകം സ്ത്രീജീവിതത്തെ എത്ര ദുസഹമാക്കുന്നുവെന്ന് പറയുകയാണ് എഴുത്തുകാരന്‍ ടോം ജെ മങ്ങാട്ട് സംവിധാനം ചെയ്ത വിമന്‍സ് ഡേ എന്ന ഷോര്‍ട്ട് ഫിലിം. കൊവിഡ് വ്യാപനവും തുടര്‍ന്ന് പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗണും ഭാര്യക്കും ഭര്‍ത്താവിനുമിടയില്‍ സൃഷ്ടിക്കുന്ന തിരിച്ചറിവുകളാണ് വിമന്‍സ് ഡേയുടെ പ്രമേയം. രൂപേഷ് ഷാജിയാണ് ക്യാമറ.

നീന കുറുപ്പ്, എഴുത്തുകാരനും സാഹിത്യനിരൂപകനുമായ എന്‍.ഇ സുധീര്‍, പി.എം. ലാലി, യദു എന്നിവരാണ് അഭിനേതാക്കള്‍. ശബ്ദസാന്നിധ്യമായി ബോബി ജോസ് കട്ടിക്കാടും. ടോം ജെ മങ്ങാട്ട് തന്നെയാണ് തിരക്കഥ. മനോജ് കണ്ണോത്ത് എഡിറ്റിംഗ്. വിഖ്യാത സംഗീത സംവിധായകന്‍ ജെറി അമല്‍ദേവാണ് സംഗീത സംവിധാനം. രാജേഷ് ഗോപാല്‍ ശോഭനയാണ് അസോസിയേറ്റ് ഡയറക്ടര്‍.

ഷൗക്കത്ത് സഹജോത്സു 'വിമന്‍സ് ഡേ'യെക്കുറിച്ച് എഴുതിയത് ഇങ്ങനെ ''സ്ത്രീ എന്നത് നാം വിചാരിക്കുന്നതു പോലെ സുന്ദര സുരഭില പ്രപഞ്ചം മാത്രമല്ലെന്നും അറിഞ്ഞതും ഒന്നിച്ചു ജീവിച്ചപ്പോള്‍ തന്നെ. രണ്ടു പേരെയും ഭരിക്കുന്നത് രണ്ടു തരത്തിലുള്ള അഹന്തയാണെന്നു മാത്രം. രണ്ടു പക്ഷത്തും ഇരുട്ടുണ്ട്. വെളിച്ചവുമുണ്ട്.

കൊണ്ടും കൊടുത്തും മുന്നോട്ടു പോകുമ്പോള്‍ ഒരു തുറന്ന മനസ്സുണ്ടെങ്കില്‍ അവരവരായും ഒപ്പം ഒന്നിച്ചും സ്വരലയപ്പെട്ടു കഴിയാവുന്ന ഒരിടം കണ്ടെത്താന്‍ കഴിയും എന്നറിഞ്ഞു. അതൊരു കൊള്ളാവുന്ന ഇടമാണ്. സമാധാനമാണ്. ഇന്ന് വനിതാ ദിനം. സ്ത്രീയുടെ പക്ഷത്തുനിന്നുകൊണ്ടുള്ള ഒരു കാഴ്ച നന്നായി പറഞ്ഞിരിക്കുന്നു. പച്ചയായ ഒരു യാഥാര്‍ത്ഥ്യം സര്‍ഗ്ഗാത്മകമായി ആവിഷ്‌ക്കരിച്ചിരിക്കുന്നു. ഇത് പകരുന്ന സന്ദേശം സ്ത്രീ പുരുഷ സൗഹൃദത്തെ ഊഷ്മളമാക്കാന്‍ സഹായിച്ചേക്കും. ഇതിന് ഒരു മറുപക്ഷമുണ്ട്. പുരുഷ പക്ഷം. ഈ കൂട്ടായ്മയില്‍ നിന്നു തന്നെ അങ്ങനെ ഒരു ഷോര്‍ട്ട് ഫിലിം കൂടി ഉണ്ടായാല്‍ സംഗതി ഉഷാറാകും. കാഴ്ച പൂര്‍ണ്ണവും സമഗ്രവുമാകും.

Related Stories

No stories found.
logo
The Cue
www.thecue.in