ഹാച്ചിയുടെയും ലാബിയുടെയും അതിജീവനഗാഥ, കയ്യടി നേടി അക്ഷയ് കീച്ചേരി

ഹാച്ചിയുടെയും ലാബിയുടെയും അതിജീവനഗാഥ, കയ്യടി നേടി അക്ഷയ് കീച്ചേരി
Pawssible

ഏറെ പുരസ്‌കാരങ്ങള്‍ നേടിയ മഡ് ആപ്പിള്‍സ് എന്ന ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്ത അക്ഷയ് കീച്ചേരിയുടെ പുതിയ ഹ്രസ്വചിത്രമാണ് പോസിബിള്‍. ഒരു അപ്പാര്‍ട്ട്‌മെന്റിലേക്ക് സമ്മാനമായി എത്തുന്ന രണ്ട് വളര്‍ത്തുനായകള്‍ നടത്തുന്ന അതിജീവനമാണ് പ്രമേയം. ചെറുപ്രായത്തിലുള്ള ലാബ്രഡോര്‍ നായക്കുട്ടികളുടെ പ്രകടനമാണ് പോസിബിളിന്റെ ഹൈലൈറ്റ്. അക്ഷയ് കീച്ചേരി തന്നെയാണ് രചനയും. സൈന പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുക്കിയിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആഷിഖ് ബാവയാണ്.

ജോണി ആന്റണി പ്രധാന കഥാപാത്രമായി ശബ്ദ സാന്നിധ്യമായി ഈ ചെറുസിനിമയിലുടനീളമുണ്ട്. ജയസൂര്യ, ജോണി ആന്റണി, ലാല്‍ ജോസ്, വിനയ് ഫോര്‍ട്ട്, എബ്രിഡ് ഷൈന്‍ തുടങ്ങിയവര്‍ ഈ ചെറുസിനിമയെ പ്രകീര്‍ത്തിച്ച് എത്തിയിരുന്നു. സൈന പ്ലേ ഒടിടിയിലും യൂട്യൂബ് ചാനലിലുമാണ് ചിത്രമുള്ളത്.

Pawssible
Pawssible

വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് മുജീബ് മജീദ് സംഗീതം പകരുന്നു. വിനീത് ശ്രീനിവാസന്‍ ആലപിച്ച ഗാനവും തീം സോംഗായുണ്ട്. നിഖില്‍ സുരേന്ദ്രനാണ് ഛായാഗ്രഹണം

എഡിറ്റിങ് റമീസ് എം ബി, പ്രാെജക്ട് കോ ഓര്‍ഡിനിറ്റേര്‍ ഫെബിന്‍ മുഹമ്മദ്,ആര്‍ട്ട് സുചിത്ര ഗോപി,സംഭാഷണം വിശ്വജിത് തമ്പാന്‍, ചീഫ് അസോസിയേറ്റ് അഖില്‍ മോഹന്‍ ദാസ് ഡിസൈന്‍ നിതിന്‍ കെ പി, കളറിങ് ബിലാല്‍ റഷീദ്, സൗണ്ട് ഡിസൈന്‍ രാജേഷ് കെ രമണന്‍ സ്റ്റില്‍സ് ശ്രുതി എം പവിത്രന്‍, വി എഫ് എക്‌സ് ഡിക്‌സണ്‍ പി ജി ഓ, ടൈറ്റില്‍സ് ആന്റ് മോഷന്‍ അശ്വിന്‍ ഗോപന്‍.

The Cue
www.thecue.in