സാറയില്‍ നിന്ന് മൈക്കാകാന്‍ ഉറപ്പിച്ച് അനശ്വര ; ഹിഷാമിന്റെ സംഗീതത്തിലെ ഗാനം പുറത്തിറങ്ങി

സാറയില്‍ നിന്ന് മൈക്കാകാന്‍ ഉറപ്പിച്ച് അനശ്വര ; ഹിഷാമിന്റെ സംഗീതത്തിലെ ഗാനം പുറത്തിറങ്ങി

ജോണ്‍ എബ്രഹാം എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിച്ച്, വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത മൈക്കിലെ ഗാനം പുറത്തിറങ്ങി. ഹിഷാം അബ്ദുള്‍ വഹാബ് സംഗീതം സംവിധാനം നിര്‍വഹിക്കുന്ന ലഡ്കി എന്ന് തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയും പാടിയിരിക്കുന്നത് സിതാര കൃഷ്ണകുമാറുമാണ്. ആഗസ്റ്റ് 19നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

അനശ്വര രാജന്‍ അവതരിപ്പിക്കുന്ന സാറ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ഗാനമാണ് 'ലഡ്കി. സാറ എന്ന അനശ്വര രാജന്‍ അവതരിപ്പിക്കുന്ന കഥാപാത്രം സര്‍ജറിയിലൂടെ പുരുഷനായി മാറാന്‍ ആഗ്രഹിക്കുന്നുവെന്നും അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നുവെന്നുമാണ് പാട്ടില്‍ പരിചയപ്പെടുത്തുന്നത്. നേരത്തെ ട്രെയിലറിലും സാമൂഹ്യ പ്രസക്തിയുള്ള പ്രമേയമാണ് ചിത്രം അവതരിപ്പിക്കുന്നതെന്ന സൂചന നല്‍കിയിരുന്നു. നവാഗതന്‍ രഞ്ജിത്ത് സജീവാണ് ചിത്രത്തില്‍ നായകനാകുന്നത്

ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന്റെ ജെഎ എന്റര്‍ടൈന്‍മെന്റ് ആദ്യമായി നിര്‍മ്മിക്കുന്ന മലയാള ചിത്രമാണ് മൈക്ക്. ബിവെയര്‍ ഓഫ് ഡോഗ്‌സ് സിനിമയുടെ സംവിധായകന്‍ വിഷ്ണു ശിവപ്രസാദ് സംവിധാനം നിര്‍വഹിക്കുന്ന മൈക്ക്, രചിച്ചിരിക്കുന്നത് കല വിപ്ലവം പ്രണയം സിനിമയുടെ തിരക്കഥാകൃത്ത് ആഷിഖ് അക്ബര്‍ അലിയാണ്. സെഞ്ചുറിയാണ് ചിത്രം വിതരണം ചെയ്യുന്നത്.

രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്‍, അഭിരാം രാധാകൃഷ്ണന്‍, സിനി എബ്രഹാം, രാഹുല്‍, നെഹാന്‍, റോഷന്‍ ചന്ദ്ര, ഡയാന ഹമീദ്, കാര്‍ത്തിക്ക് മണികണ്ഠന്‍, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് അങ്ങനെ ഒരു വലിയ താരനിരതന്നെ സിനിമയിലുണ്ട്.

ചിത്രത്തിന്റെ ഛായാഗ്രഹണം രണദിവെ, ചിത്രസംയോജനം വിവേക് ഹര്‍ഷന്‍. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, റഫീഖ് അഹമ്മദ്, സുഹൈല്‍ കോയ, അരുണ്‍ ആലാട്ട്, വിനായക് ശശികുമാര്‍ എന്നിവര്‍ വരികളെഴുതിയിരിക്കുന്നു. മൈക്കിലെ ഒരു പാട്ട് മുംബൈ ആസ്ഥാനമായ ഹിപ്-ഹോപ്പ് ഡാന്‍സ് ഗ്രൂപ്പ് കിംഗ്‌സ് യുണൈറ്റഡിന്റെ ഡയറക്ടര്‍ സുരേഷ് മുകുന്ദാണ് നൃത്തസംവിധാനം ചെയ്തിരിക്കുന്നത്, മറ്റൊന്ന് ഗായത്രി രഘുറാം നിര്‍വഹിക്കുമ്പോള്‍, മൂന്നാമത്തെ പാട്ട് ഗ്രീഷ്മ നരേന്ദ്രനും പ്രതീഷ് രാംദാസും ചേര്‍ന്ന് കൊറിയോഗ്രാഫി ചെയ്യുന്നു. രഞ്ജിത്ത് കോതേരി കലാസംവിധാനവും റോണക്‌സ് സേവ്യര്‍ മേക്കപ്പും നിര്‍വഹിക്കുന്നു. സോണിയ സാന്‍ഡിയാവോ കോസ്റ്റ്യൂം ഡിസൈനിംഗും രാജേഷ് രാജന്‍ സൗണ്ട് ഡിസൈനിംഗും കൈകാര്യം ചെയ്യുന്നു. സ്റ്റണ്ട് കൈകാര്യം ചെയ്യുന്നത് ഫീനിക്‌സ് പ്രഭുവും, അര്‍ജ്ജുനുമാണ്. രാഹുല്‍ രാജിന്റേതാണ് സ്റ്റില്‍സ്. ഡേവിസണ്‍ സി ജെയും ബിനു മുരളിയുമാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍. പബ്ലിസിറ്റി ഡിസൈന്‍ ജയറാം രാമചന്ദ്രന്‍. സ്റ്റോറീസ് സോഷ്യലിന്റെ ബാനറില്‍ സംഗീത ജനചന്ദ്രനാണ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് കൈകാര്യം ചെയ്യുന്നത്. സെഞ്ചുറി വിതരണം ചെയ്യുന്ന മൈക്ക് ഓഗസ്റ്റ് 19ന് തീയേറ്ററുകളിലേക്കെത്തും

Related Stories

No stories found.
logo
The Cue
www.thecue.in