ഇളയായി അപര്‍ണ ബാലമുരളി, സഹോദരനായി ബിജിബാല്‍; കോവിഡ് പോരാളികള്‍ക്ക് സ്‌നേഹാഭിവാദ്യം

ഇളയായി അപര്‍ണ ബാലമുരളി, സഹോദരനായി ബിജിബാല്‍; കോവിഡ് പോരാളികള്‍ക്ക് സ്‌നേഹാഭിവാദ്യം

കൊവിഡ് പോരാളികള്‍ക്ക് സ്‌നേഹാഭിവാദ്യം അര്‍പ്പിച്ച് ഗാനരചയിതാവ് ബി. കെ ഹരിനാരായണന്‍ സംവിധാനം ചെയ്ത മ്യൂസിക് വീഡിേേയാ. അപര്‍ണ ബാലമുരളി, ബിജിബാല്‍, രാജീവ് പീശപ്പിള്ളി തുടങ്ങിയവര്‍ കഥാപാത്രങ്ങളാകുന്നു. കൊവിഡ് പോരാട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഏറ്റെടുക്കുന്ന സാഹസിക ദൗത്യവും സമര്‍പ്പണവും വിശദീകരിക്കുന്നതാണ് മ്യൂസിക് വീഡിയോ. ഹരിനാരായണനും ഈ വീഡിയോയില്‍ അഭിനയിച്ചിട്ടുണ്ട്.

സിത്താര കൃഷ്ണകുമാര്‍, മിഥുന്‍ ജയരാജ് എന്നിവരാണ് ആലാപനം. മുഖ്യമന്ത്രി പിണറായി വിജയനാണ് മ്യൂസിക്കല്‍ ഫീച്ചറെറ്റ് 'ഇള' പ്രകാശനം ചെയ്തത്.

ഇളയായി അപര്‍ണ ബാലമുരളി, സഹോദരനായി ബിജിബാല്‍; കോവിഡ് പോരാളികള്‍ക്ക് സ്‌നേഹാഭിവാദ്യം
'ഇള'യായി അപര്‍ണ ബാലമുരളി, കൊവിഡ് പോരാളികള്‍ക്ക് ആദരവുമായി ഹരിനാരാണന്‍

മുഖ്യമന്ത്രിയുടെ വാക്കുകള്‍

കോവിഡ് പ്രതിസന്ധിയുടെ നാളുകളില്‍ മനുഷ്യജീവനുകള്‍ കാക്കുന്നതിനായി സ്വന്തം സുരക്ഷ അവഗണിച്ചുകൊണ്ട് പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകര്‍ നാടിന്റെ അഭിമാനമാണ്. അവര്‍ക്ക് നന്ദി അര്‍പ്പിച്ചുകൊണ്ട് ഈ സംഗീതശില്പം ഒരുക്കിയ ഇളയുടെ പിന്നണി പ്രവര്‍ത്തകരേയും നിര്‍മ്മാതാവ് ഷാജു സൈമണേയും ആത്മാര്‍ഥമായി അഭിനന്ദിക്കുന്നു.

ഇളയെക്കുറിച്ച് ഹരിനാരായണന്‍

ഇള പത്ത് മിനിട്ടോളം ദൈർഘ്യമുള്ള മ്യൂസിക്കൽ ഫീച്ചററ്റ് ആണെന്ന് പറയാം. പാട്ടിലൂടെ ഉള്ള ഒരു കുഞ്ഞു കഥപറച്ചിൽ അത്രതന്നെ.

അതിലുപരി, ഇതൊരു സമർപ്പമാണ്.

കോവിഡ് മഹാമാരിക്കെതിരെ പൊരുതുന്ന ആരോഗ്യപ്രവർത്തകർക്കുള്ള സമർപ്പണമാണ്.

നമ്മുടെ രാജ്യത്ത് കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ജീവത്യാഗം ചെയ്തത് ഏതാണ്ട് 1500 ഡോക്ടർമാരും,120 നഴ്സ്മാരും, 200 ആരോഗ്യ പ്രവർത്തകരുമാണ്.

അവർക്കുള്ള ഓർമ്മപ്പൂവാണ് ഈ ഹൃദയഗീതം.

ഇത് ഇള എന്ന പെൺകുട്ടിയുടെ കഥയാണ്.

മലയാളത്തിൻ്റെ പ്രിയ അഭിനേത്രി അപർണ്ണ ബാലമുരളിയാണ് ഇളയാവുന്നത്.

അതോടോപ്പം നിരവധി കലാകാരന്മാരും സംസ്ക്കാരിക പ്രവർത്തകരും, ആരോഗ്യ പ്രവർത്തകരും, സ്ഥാപനങ്ങളും, പൊതു പ്രവർത്തകരും, പോലിസ് ഉദ്യോഗസ്ഥരും , മാധ്യമപ്രവർത്തകരും, ജനപ്രതിനിധികളും, സുഹൃത്തുകളും ഈ സമർപ്പണത്തിൻ്റെ ഭാഗമാകുന്നു.

അവരുടെയെല്ലാം നിസ്വാർത്ഥവും നിസ്സീമവുമായ ചേർന്നു നിൽപു കൂടിയാണ് ഇള.

മനേഷ് മാധവൻ ( ഛായഗ്രഹണം ) ,പ്രവീൺ മംഗലത്ത് (എഡിറ്റിംഗ് ) ,മിതുൻ ജയരാജ് (സംഗീതം ) ,ഇന്ദുലാൽ കാവീട് ( കല ) ,ലിജുപ്രഭാകർ ,ധനുഷ് നായനാർ ,ജയറാം രാമചന്ദ്രൻ ,അവണാവ് നാരായണൻ തുടങ്ങിയവരാണ് ഇളയുടെ അണിയറ ശിൽപികൾ

The Cue
www.thecue.in