മുഹ്‌സിന്‍ പരാരിയുടെ നേറ്റീവ് ഡോട്ടര്‍, ചിന്മയിയും അറിവും വേടനും ഗോവിന്ദ് വസന്തയുടെ സംഗീതത്തിൽ

മുഹ്‌സിന്‍ പരാരിയുടെ നേറ്റീവ് ഡോട്ടര്‍, ചിന്മയിയും അറിവും വേടനും ഗോവിന്ദ് വസന്തയുടെ സംഗീതത്തിൽ

രാഷ്ട്രീയ മൂര്‍ച്ചയുള്ളതും സമകാലിക ഇന്ത്യന്‍ സാമൂഹിക സാഹചര്യങ്ങളോട് സംവദിക്കുന്നതുമായ നേറ്റിവ് ബാപ്പ, ദ ഫ്യുണറല്‍ ഓഫ് എ നേറ്റിവ് സണ്‍ എന്നീ വീഡിയോ സീരീസുകള്‍ക്ക് പിന്നാലെ ഫ്രീഡം ഫ്രം എ നേറ്റീവ് ഡോട്ടര്‍ എന്ന മ്യൂസിക് വീഡിയോയുമായി മുഹ്‌സിന്‍ പരാരി. ദക്ഷിണേന്ത്യയിലെ മുന്‍നിര ഗായി ചിന്‍മയി ശ്രീപദയും മുന്‍നിര ഗാനരചിയിതാവും റാപ്പറുമായ അറിവും, മലയാളത്തിലെ പൊളിറ്റിക്കല്‍ റാപ്പര്‍ വേടനും സ്ട്രീറ്റ് അക്കാഡമിക്‌സിലെ ഹാരിസ് സലീമും ഫ്രീഡം ഫ്രം എ നേറ്റീവ് ഡോട്ടര്‍ എന്ന മ്യൂസിക് വീഡിയോയുടെ ഭാഗമാകും. ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിര്‍വഹിക്കുന്ന വീഡിയോ ഉടന്‍ പുറത്തിറങ്ങും.

മുഹ്‌സിന്‍ പരാരിയുടെ നേതൃത്വത്തിലുള്ള റൈറ്റിംഗ് കമ്പനിയാണ് വീഡിയോക്ക് പിന്നില്‍. കെ സച്ചിദാനന്ദന്റെ 'കോഴിപ്പങ്ക്' എന്ന കവിത പുതിയ താളത്തിലും ശൈലിയിലുമായി റൈറ്റിംഗ് കമ്പനിയുടെ ആദ്യ മ്യൂസിക് വീഡിയോയായി പുറത്തുവന്നിരുന്നു. കെ സച്ചിദാനന്ദന്റെ കവിതയ്ക്ക് സംഗീതം നല്‍കിയിരിക്കുന്നത് നടനും ഡിജെയും കൂടിയായ ശേഖറാണ്. ശ്രീനാഥ് ഭാസിയാണ് ആലാപനം. 'ഡാ തടിയാ', '22 ഫിമെയില്‍ കോട്ടയം' തുടങ്ങിയ ചിത്രങ്ങളുടെ സഹരചയിതാവ് കൂടിയായ അഭിലാഷ് എസ് കുമാറാണ് കോഴിപ്പങ്ക് സംവിധാനം ചെയ്തിരു്ന്നത്.

മുഹ്‌സിന്‍ പരാരിയുടെ നേറ്റീവ് ഡോട്ടര്‍, ചിന്മയിയും അറിവും വേടനും ഗോവിന്ദ് വസന്തയുടെ സംഗീതത്തിൽ
'എന്റെ കോഴിയെ നിങ്ങള്‍ പകുത്തോളിന്‍', സച്ചിദാനന്ദന്റെ കവിതയുടെ ദൃശ്യാഖ്യാനം

മാമുക്കോയയെ കേന്ദ്രകഥാപാത്രമാക്കിയ നേറ്റിവ് ബാപ്പയാണ് മുഹസിന്‍ പരാരിയെ ശ്രദ്ധേയക്കാനാക്കിയ മ്യൂസിക് വീഡിയോ. പിന്നീടാണ് മുഹസിന്‍ കെഎല്‍ ടെന്‍ പത്ത് സംവിധാനം ചെയ്ത് സിനിമയിലെത്തുന്നത്. ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണ്ണില്‍ ബിജിബാല്‍, രശ്മി സതീഷ് എന്നിവരും ഭാഗമായി. മാമുക്കോയ തന്നെയായിരിരുന്നു ഈ വീഡിയോയിലും കേന്ദ്രകഥാപാത്രം. രോഹിത് വെമുലയുടെ മരണവും ദളിത് രാഷ്ട്രീയവുമൊക്കെ നേറ്റീവ് സണ്ണിന് പ്രമേയമായിരുന്നു.

മുഹ്സിന്‍ പരാരിയുടെ റൈറ്റിംഗ് കമ്പനിയുടെ ലോഞ്ചിങ് പ്രൊജക്റ്റ് കൂടിയായിരുന്നു'കോഴിപ്പങ്ക്'. സംഗീതത്തില്‍ ഇത്തരമാരു ഴോണര്‍ കേള്‍ക്കാന്‍ താല്‍പര്യപ്പെടുന്ന ആളുകള്‍ക്കെല്ലാം 'കോഴിപ്പങ്ക്' ഇഷ്ടമാകുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നുവെന്ന് മുഹ്സിന്‍ 'ദ ക്യു'വിനോട് പറഞ്ഞിരുന്നു. അതിലെ വരികളുടെ അര്‍ത്ഥം എന്തായിരിക്കുമെന്ന് ആളുകള്‍ ചിന്തിക്കുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in