‘സിനിമാപ്പാട്ടിനേയും യേശുദാസിനെയും പുച്ഛിക്കുക ബുദ്ധിജീവിലക്ഷണമായിരുന്നു’ റഫീക്ക് അഹമ്മദിനെ പ്രശംസിച്ച് ചുള്ളിക്കാട്

‘സിനിമാപ്പാട്ടിനേയും യേശുദാസിനെയും പുച്ഛിക്കുക ബുദ്ധിജീവിലക്ഷണമായിരുന്നു’ റഫീക്ക് അഹമ്മദിനെ പ്രശംസിച്ച് ചുള്ളിക്കാട്

Summary

‘പ്രിയസുഹൃത്തേ, ഇനിയുമിനിയും എന്റെ നരകങ്ങളെ ഗാനസാന്ദ്രമാക്കുക’

ഗാനരചയിതാവും കവിയുമായ റഫീക്ക് അഹമ്മദിന്റെ ആരാധകനാണെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്. സിനിമാ ഗാനമെഴുതുന്നതില്‍ പലവട്ടം ശ്രമിച്ച് പരാജയപ്പെട്ടിട്ടുണ്ടെന്നും മലയാളത്തിന്റെ പ്രിയ കവി ചുള്ളിക്കാട് പറയുന്നു. സിനിമാപ്പാട്ടിനേയും യേശുദാസിനെയും പുച്ഛിക്കുക ബുദ്ധിജീവിലക്ഷണമായിരുന്നു. ശ്രുതിയും താളവും തെറ്റിയാല്‍ അതു മനസ്സിലാക്കാന്‍ കഴിവില്ലാത്ത, ഒരു സ്വരമോ താളമോ തിരിച്ചറിയാന്‍ പോലും കഴിവില്ലാത്ത ബുദ്ധിജീവികള്‍ വലിയ സംഗീതജ്ഞരുടെയും രാഗങ്ങളുടെയും ഒക്കെ പേരുകള്‍ പറഞ്ഞ് അറിവില്ലാത്തവരെ വിരട്ടി വലിയ സംഗീതാസ്വാദകരായി ഭാവിക്കുമെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതുന്നു. റഫീക്ക് അഹമ്മദ് തന്നെയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. പ്രിയസുഹൃത്തേ, ഇനിയുമിനിയും എന്റെ നരകങ്ങളെ ഗാനസാന്ദ്രമാക്കുക എന്നെഴുതിയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് റഫീക്ക് അഹമ്മദിനുള്ള കുറിപ്പ് അവസാനിപ്പിക്കുന്നത്.

റഫീക്ക് അഹമ്മദിന്റെ ഒരു ആരാധകന്‍/ ബാലചന്ദ്രന്‍ ചുള്ളിക്കാട്

ശരാശരി മലയാളി ബുദ്ധിജീവിയാണ്. ഞാന്‍ ബുദ്ധിജീവിയല്ല. വികാരജീവിയാണ്. വൈകാരികലോകത്തെ സ്പര്‍ശിക്കുന്ന കവിതകളാണ് എനിക്കിഷ്ടം. അതിനാല്‍ റഫീക്ക് അഹമ്മദിന്റെ കവിതകള്‍ എനിക്ക് എന്നും ഇഷ്ടമായിരുന്നു. എന്നാല്‍ റഫീക്ക് സിനിമാപ്പാട്ട് എഴുതിയതോടെയാണ് ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനായി മാറിയത്. സിനിമാപ്പാട്ട് എഴുതാന്‍ പല വട്ടം ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ട എനിക്ക് റഫീക്ക് അഹമ്മദിനോട് ആരാധന തോന്നിയതില്‍ അത്ഭുതമില്ല. സിനിമാപ്പാട്ടിനേയും യേശുദാസിനെയും പുച്ഛിക്കുക ബുദ്ധിജീവിലക്ഷണമായിരുന്നു. ശ്രുതിയും താളവും തെറ്റിയാല്‍ അതു മനസ്സിലാക്കാന്‍ കഴിവില്ലാത്ത, ഒരു സ്വരമോ താളമോ തിരിച്ചറിയാന്‍ പോലും കഴിവില്ലാത്ത ബുദ്ധിജീവികള്‍ വലിയ സംഗീതജ്ഞരുടെയും രാഗങ്ങളുടെയും ഒക്കെ പേരുകള്‍ പറഞ്ഞ് അറിവില്ലാത്തവരെ വിരട്ടി വലിയ സംഗീതാസ്വാദകരായി ഭാവിക്കും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

(പാശ്ചാത്യ സര്‍വ്വകലാശാലകളില്‍ ജനപ്രിയകല പഠനവിഷയമായതോടെ നമ്മുടെ ബുദ്ധിജീവികളും വാനരത്വേന ആവഴിക്ക് നീങ്ങാന്‍ തുടങ്ങി.) എന്തായാലും കുട്ടിക്കാലം മുതല്‍ സിനിമാപ്പാട്ടുകളെയും യേശുദാസിനെയും നിര്‍ഭയം നിര്‍ലജ്ജം ഞാന്‍ ആരാധിച്ചുപോരുന്നു. വയലാറിന്റെയും പി.ഭാസ്‌കരന്റെയും ഒ.എന്‍.വിയുടെയും കവിതകളെക്കുറിച്ച് എനിക്ക് എന്ത് അഭിപ്രായവ്യത്യാസമുണ്ടെങ്കിലും ഞാന്‍ അവരുടെ ഗാനപ്രപഞ്ചത്തെ ആരാധിക്കുന്നു. സ്വാഭാവികമായും ഞാന്‍ റഫീക്ക് അഹമ്മദിനെയും ആരാധിക്കുന്നു. പ്രിയസുഹൃത്തേ, ഇനിയുമിനിയും എന്റെ നരകങ്ങളെ ഗാനസാന്ദ്രമാക്കുക.

Related Stories

No stories found.
logo
The Cue
www.thecue.in