പ്രമോദ് രാമന്‍ മനോരമ ന്യൂസ് വിട്ടു, മീഡിയ വണ്‍ ചാനല്‍ എഡിറ്ററായി ചുമതലയേല്‍ക്കും

പ്രമോദ് രാമന്‍ മനോരമ ന്യൂസ് വിട്ടു, മീഡിയ വണ്‍ ചാനല്‍ എഡിറ്ററായി ചുമതലയേല്‍ക്കും

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും, മനോരമ ന്യൂസ് സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്ററുമായ പ്രമോദ് രാമന്‍ മീഡിയ വണ്‍ ചാനലിന്റെ തലപ്പത്തേക്ക്. മനോരമ ന്യൂസില്‍ നിന്ന് രാജിവച്ച പ്രമോദ് രാമന്‍ മീഡിയ വണ്‍ എഡിറ്ററായി ചുമതലയേല്‍ക്കും. രാജീവ് ദേവരാജ് മീഡിയ വണ്ണില്‍ നിന്ന് മാതൃഭൂമി ന്യൂസിലേക്ക് പോയതിന്റെ ഒഴിവിലാണ് പ്രമോദ് രാമന്റെ നിയമനം. ജൂലൈ ഒന്നിന് പ്രമോദ് രാമന്‍ ചുമതലയേല്‍ക്കും

മലയാളത്തിലെ പുതുനിര കഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ പ്രമോദ് രാമന്‍ കാസര്‍ഗോഡ് രാവണീശ്വരം സ്വദേശിയാണ്. കൊച്ചിയിലാണ് സ്ഥിരതാമസം. ഇന്ത്യയില്‍ ഒരു സാറ്റലൈറ്റ് ചാനലില്‍ ആദ്യമായി തല്‍സമയ വാര്‍ത്ത വായിച്ച മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ് പ്രമോദ് രാമന്‍. ഏഷ്യാനെറ്റിന് വേണ്ടി 1995 സെപ്തംബര്‍ 30ന് ഫിലിപ്പൈന്‍സില്‍ നിന്നായിരുന്നു വാര്‍ത്താവതരണം.

കേരള പ്രസ് അക്കാദമിയില്‍ നിന്ന് 1989-1990 ബാച്ചില്‍ ജേണലിസം പൂര്‍ത്തിയാക്കിയ പ്രമോദ് രാമന്‍ ദേശാഭിമാനിയിലാണ് മാധ്യമപ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് സദ് വാര്‍ത്ത ദിനപത്രത്തിലും പ്രവര്‍ത്തിച്ചു. ഏഷ്യാനെറ്റ് ആരംഭിച്ചപ്പോള്‍ മുതല്‍ ചാനലിലെത്തി. 1995 സെപ്തംബര്‍ 30ന് ഫിലിപ്പൈന്‍സില്‍ നിന്നായിരുന്നു ഇന്ത്യയില്‍ സാറ്റലൈറ്റ് ചാനല്‍ വഴി ആദ്യ തല്‍സമയ വാര്‍ത്ത ഏഷ്യാനെറ്റിന് വേണ്ടി പ്രമോദ് രാമന്‍ അവതരിപ്പിച്ചത്. ദ ക്യു'വിന് നല്‍കിയ ദീര്‍ഘ അഭിമുഖം ആദ്യവാര്‍ത്താവതരണത്തിന്റെ അനുഭവം പ്രമോദ് രാമന്‍ പങ്കുവച്ചിട്ടുണ്ട്.

മലയാളത്തിലെ ആദ്യത്തെ മുഴുവന്‍ സമയ വാര്‍ത്താ ചാനലായ ഇന്ത്യാവിഷന്‍ ആരംഭിച്ചപ്പോള്‍ എഡിറ്റോറിയല്‍ ടീമില്‍ പ്രമോദ് രാമന്‍ ഉണ്ടായിരുന്നു. പിന്നീടാണ് മനോരമ ന്യൂസിന്റെ ഭാഗമാകുന്നത്. മനോരമയുടെ ന്യൂസ് മേക്കര്‍ പുരസ്‌കാരത്തിന്റെ അവതരണ ചുമതല പ്രമോദ് രാമനായിരുന്നു. നിലവില്‍ പുലര്‍വേള എന്ന പ്രഭാത പരിപാടിയുടെ അവതാരകന്‍ കൂടിയാണ്

പുതുനിര എഴുത്തുകാരില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട രചനകളുമാണ് പ്രമോദ് രാമന്റേത്. രതിമാതാവിന്റെ പുത്രന്‍, ഛേദാംശജീവിതം, നപുംസകരുടെ പത്ത് പടവുകള്‍ എന്നീ കഥകള്‍ പരമ്പരാഗത പ്രമേയ സ്വീകരണവും ആഖ്യാനശൈലിയും മറികടന്നുള്ളവയെന്ന നിലയില്‍ കൂടി ചര്‍ച്ചയായിരുന്നു. രതിമാതാവിന്റെ പുത്രന്‍, ദൃഷ്ടിച്ചാവേര്‍, മരണമാസ്, ബാബ്‌റി മസ്ജിദില്‍ പക്ഷികള്‍ അണയുന്നു എന്നീ കഥാസമാഹാരങ്ങളും പ്രമോദ് രാമന്റേതായി പുറത്തുവന്നിട്ടുണ്ട്.

പ്രമോദ് രാമന്‍ മനോരമ ന്യൂസ് വിട്ടു, മീഡിയ വണ്‍ ചാനല്‍ എഡിറ്ററായി ചുമതലയേല്‍ക്കും
ആദ്യ തത്സമയ വാർത്തയുടെ 25 വർഷം: പ്രമോദ് രാമന്‍ അഭിമുഖം

സമകാലിക മലയാളം പ്രസിദ്ധീകരിച്ച 'ഇന്ത്യാ പസില്‍' എന്ന ചെറുകഥയുടെ പേരില്‍ സംഘപരിവാര്‍ അനുയായികള്‍ പ്രമോദിനെതിരെ രംഗത്ത് വന്നിരുന്നു. സമകാലിക ഇന്ത്യന്‍ അവസ്ഥയില്‍ സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടയെ വിമര്‍ശനാത്മകമായി സമീപിക്കുന്നതായിരുന്നു ഇന്ത്യാ പസിലിന്റെ ഇതിവൃത്തം.

കുമാരനാശാന്റെ ജീവിതം പ്രമേയമാക്കി പ്രമുഖ സംവിധായകന്‍ കെ.പി കുമാരന്‍ ഒരുക്കിയ ഗ്രാമൃക്ഷത്തിലെ കുയില്‍ എന്ന സിനിമയില്‍ മൂര്‍ക്കോത്ത് കുമാരനെ അവതരിപ്പിച്ചത് പ്രമോദ് രാമനായിരുന്നു.

പ്രമോദ് രാമന്‍ മനോരമ ന്യൂസ് വിട്ടു, മീഡിയ വണ്‍ ചാനല്‍ എഡിറ്ററായി ചുമതലയേല്‍ക്കും
'അന്ന് വാരികകള്‍ റിപ്പോര്‍ട്ട് ചെയ്തത് അവതാരകന്‍ കരയുകയായിരുന്നുവെന്നാണ്, ഇ.എം.എസ് മരിച്ച ദിവസത്തെ റിപ്പോര്‍ട്ടിംഗ്; പ്രമോദ് രാമന്‍
പ്രമോദ് രാമന്‍ മനോരമ ന്യൂസ് വിട്ടു, മീഡിയ വണ്‍ ചാനല്‍ എഡിറ്ററായി ചുമതലയേല്‍ക്കും
മൂര്‍ക്കോത്ത് കുമാരനായി പ്രമോദ് രാമന്‍, ശ്രീവല്‍സന്‍ ജെ മേനോന് പിന്നാലെ കുമാരനാശാന്റെ ജീവിതകഥയില്‍ 

Related Stories

No stories found.
logo
The Cue
www.thecue.in