നക്ഷത്രങ്ങളുടെ രാജകുമാരന്‍, മമ്മൂട്ടിയെക്കുറിച്ചുള്ള ഡോക്യുമെന്ററി ഡിജിറ്റല്‍ റിലീസ് ചെയ്ത് ദൂരദര്‍ശന്‍

നക്ഷത്രങ്ങളുടെ രാജകുമാരന്‍, മമ്മൂട്ടിയെക്കുറിച്ചുള്ള ഡോക്യുമെന്ററി ഡിജിറ്റല്‍ റിലീസ് ചെയ്ത് ദൂരദര്‍ശന്‍

നക്ഷത്രങ്ങളുടെ രാജകുമാരന്‍ എന്ന പേരില്‍ മമ്മൂട്ടിയെക്കുറിച്ച് ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്ത ഡോക്യുമെന്ററി ഡിജിറ്റല്‍ റിലീസ് ചെയ്തു. രണ്ട് ഭാഗങ്ങളായാണ് ഇരുപത് വര്‍ഷം പഴക്കമുള്ള ഡോക്യൂമെന്ററി റിലീസ് ചെയ്തത്.

മമ്മൂട്ടി ജനിച്ച് വളര്‍ന്ന ചെമ്പ് ഗ്രാമത്തിലൂടെയും, മഹാരാജാസിലെ അദ്ദേഹത്തിന്റെ കലാലയ ജീവിതത്തിലൂടെയും ഡോക്യുമെന്ററി കടന്നു പോകുന്നു. മമ്മൂട്ടിയുടെ കോളേജിലെ സുഹൃത്തുക്കള്‍, ജോലി ചെയ്ത കോടതിയിലെയും സിനിമയിലെയും സഹപ്രവര്‍ത്തകര്‍, പരിചയക്കാര്‍ തുടങ്ങിയവരെല്ലാം അദ്ദേഹത്തെക്കുറിച്ച് വിവരിക്കുന്നത് ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എം.ടി വാസുദേവന്‍ മമ്മൂട്ടിയെക്കുറിച്ച് പറയുന്നതും ഡോക്യുമെന്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ചെന്നൈയിലെ വീടും ഡോക്യുമെന്ററിക്ക് പശ്ചാത്തലമാകുന്നു. കെ.ജി ജോര്‍ജ്, മോഹന്‍ലാല്‍, കെ.മധു, ലോഹിതദാസ്, രജനീകാന്ത് എന്നിവരും മമ്മൂട്ടിയുമായി സിനിമ ചെയ്തതിന്റെ അനുഭവം ഡോക്യുമെന്ററിയില്‍ പങ്കുവെക്കുന്നുണ്ട്.

വി.കെ ശ്രീരാമനാണ് ഡോക്യുമെന്ററിയുടെ അവതാരകന്‍. തോമസ് ടി. കുഞ്ഞുമോന്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ തിരക്കഥ ഒരുക്കിയത് കള്ളിക്കാട് രാമചന്ദ്രനാണ്.

Related Stories

No stories found.
logo
The Cue
www.thecue.in