അതൊന്നും വേണ്ട സര്‍ ഒരു 50 ലക്ഷം പോതും,അതുക്കായി നീങ്ക പ്രാര്‍ത്ഥിക്കണം

അതൊന്നും വേണ്ട സര്‍ ഒരു 50 ലക്ഷം പോതും,അതുക്കായി നീങ്ക പ്രാര്‍ത്ഥിക്കണം

വര്‍ഷങ്ങള്‍ക്ക് മുമ്പേ വിജയും സൂര്യയും ഒന്നിച്ച ചിത്രത്തിന് ചുക്കാന്‍ പിടിച്ചവരുടെ കൂട്ടത്തില്‍ മലയാളിയായ സ്വര്‍ഗചിത്ര അപ്പച്ചനുണ്ട്. അന്ന് കുറച്ച് ബുദ്ധിമുട്ടിയെങ്കിലും ഇന്ന് ആ ഓര്‍മ്മകള്‍ ഏറ്റവും മധുരിതമായവയെന്ന് സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രം ഫ്രണ്ട്സ് തമിഴില്‍ ഒരുക്കി അവിടേയും ഹിറ്റാക്കിമാറ്റിയ, സൂര്യയെന്ന നടനെ തമിഴകത്ത് ഉറച്ചുനില്‍ക്കാന്‍ പ്രാപ്തനാക്കിയ സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍ സംസാരിക്കുന്നു.

വിജയ്‌യെ ഞെട്ടിച്ച പ്രഖ്യാപനം

ഇളയദളപതി വിജയ്‌യുമായി വളരെ നല്ല സൗഹൃദബന്ധമാണുള്ളത്. അതാരംഭിക്കുന്നത് അനിയത്തിപ്രാവിന്റെ തമിഴ് ചിത്രം കാതലുക്ക് മര്യാദയുടെ സെറ്റില്‍ വച്ചും. മലയാളത്തില്‍ ഞാനാണ് ചിത്രം നിര്‍മ്മിച്ചതെങ്കിലും തമിഴില്‍ സംഗിലി മുരുകനായിരുന്നു. സംവിധാനം ഫാസില്‍ തന്നെ. എറണാകുളത്ത് ഷൂട്ട് നടക്കുന്ന സമയത്ത് ഞാനും ലൊക്കേഷനില്‍ പോയി.അവിടെയെത്തിയപ്പോള്‍ ഒരു കൊച്ചുപയ്യന്‍ കസേരയില്‍ വളരെ വിനയാന്വിതനായി ഇരിക്കുന്നു. അയാളുടെ അടുത്തായി മറ്റൊരു കസേര വലിച്ചിട്ട് ഞാനുമിരുന്നു.ഉടനെ ഫാസില്‍ വന്ന് എനിക്ക് ആ പയ്യനെ പരിചയപ്പെടുത്തി തന്നു.

ഇത് വിജയ്,നമ്മുടെ സിനിമയിലെ നായകന്‍. അനിയത്തിപ്രാവിന്റെ നിര്‍മ്മാതാവാണ് എന്ന് എന്നേയും ഫാസില്‍ വിജയ്ക്ക് പരിചയപ്പെടുത്തികൊടുത്തു. ഉടനെ വിജയ് എഴുന്നേറ്റ് ബഹുമാനത്തോടെ എനിക്ക് കുപ്പുകൈ തന്നു. ഞാന്‍ പുള്ളിയെ അടുത്തുവിളിച്ചിരുത്തി. തമിഴ് അഭിനേതാക്കള്‍ക്ക് നിര്‍മ്മാതാക്കളോട് അളവില്‍കവിഞ്ഞ ബഹുമാനമാണ്.മറ്റുഭാഷയില്‍ ഇല്ലെന്നല്ല കേട്ടോ. അവര്‍ വളരെ വിനയത്തോടെയും താഴ്മയോടെയുമെല്ലാമായിരിക്കും നമ്മളോട് പെരുമാറുക.വിജയും അങ്ങനെ തന്നെയായിരുന്നു.അങ്ങനെ ഞങ്ങള്‍ എന്നും കാണും.

ഒരു ദിവസം ഞങ്ങള്‍ അടുത്തടുത്ത് ഇരുന്ന് സംസാരിക്കുമ്പോള്‍ ഞാന്‍ ചുമ്മാ വിജയോട് ഈ സിനിമയില്‍ അഭിനയിക്കാന്‍ എത്രയാണ് ശമ്പളം എന്നുചോദിച്ചു.അന്നെനിക്ക് തമിഴ് അത്ര വശമില്ല.അറിയാവുന്നതുപോലെ പറഞ്ഞൊപ്പിച്ചതാണ്.പക്ഷേ ഞാന്‍ പറയുന്നതെല്ലാം വിജയ്ക്ക് മനസ്സിലാകുമായിരുന്നു.പുള്ളി 17 ലക്ഷം എന്നുപറഞ്ഞു.ഞാന്‍ പറഞ്ഞു,ഈ സിനിമ ഇറങ്ങിക്കഴിയുമ്പോള്‍ നിന്റെ പ്രതിഫലം 1 കോടിയായി മാറും. ഇതുകേട്ടതും ഒരു ഞെട്ടലോടെ ചാടിയെഴുന്നേറ്റ വിജയ് എന്റെ കൈപിടിച്ചിട്ട് അതൊന്നും വേണ്ട സര്‍ ഒരു 50 ലക്ഷം പോതും,അതുക്കായി നീങ്ക പ്രാര്‍ത്ഥിക്കണം എന്നുപറഞ്ഞു.ആ സമയത്ത് തന്നെയാണ് ഞാന്‍ എന്റെ തമിഴ്സിനിമ സ്വപ്നം വിജയ്‌യോട് പറയുന്നത്. എനിക്ക് തമിഴ് ചിത്രം ചെയ്യണമെന്നുണ്ട്.എന്നെങ്കിലും അങ്ങനെയുണ്ടാകുമ്പോള്‍ നീ അഭിനയിക്കുമോ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ ഇതുപോലെ ഒരു മലയാളം റിമേക്ക് തന്നെ നമുക്ക് ചെയ്യാം.നീങ്കള്‍ കൊണ്ടുവാ എന്നായിരുന്നു വിജയുടെ മറുപടി.അങ്ങനെ വര്‍ഷങ്ങള്‍ക്ക് ശേഷം ഫ്രണ്ട്സിന്റെ കഥയുമായി ഞാന്‍ വിജയ്‌യുടെ അടുത്തെത്തി.

അതൊന്നും വേണ്ട സര്‍ ഒരു 50 ലക്ഷം പോതും,അതുക്കായി നീങ്ക പ്രാര്‍ത്ഥിക്കണം
സൂര്യയെ അഭിനയിക്കാന്‍ വിടില്ലെന്ന് ശിവകുമാര്‍, വിജയ്-സൂര്യ കോമ്പിനേഷന്‍ പിറന്ന കഥ ; സ്വര്‍ഗചിത്ര അപ്പച്ചന്‍

Related Stories

No stories found.
logo
The Cue
www.thecue.in