താരങ്ങള്‍ക്ക് മോദിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ഫോണ്‍ അനുമതി ; തങ്ങളുടെ മൊബൈലുകള്‍ പിടിച്ചുവെച്ചെന്ന് എസ് പി ബാലസുബ്രഹ്മണ്യം

താരങ്ങള്‍ക്ക് മോദിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ഫോണ്‍ അനുമതി ; തങ്ങളുടെ മൊബൈലുകള്‍ പിടിച്ചുവെച്ചെന്ന് എസ് പി ബാലസുബ്രഹ്മണ്യം

മഹാത്മ ഗാന്ധിയുടെ ആശയങ്ങള്‍ സിനിമ വഴി ജനങ്ങളിലേക്ക് പ്രചരിപ്പിക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചര്‍ച്ചയില്‍ നിന്ന് തെന്നിന്ത്യന്‍ താരങ്ങളെ ഒഴിവാക്കിയത് നേരത്തെ വിവാദമുയര്‍ന്നിരുന്നു. കഴിഞ്ഞ മാസം അവസാനം നടത്തിയ ചടങ്ങില്‍ ബോളിവുഡ് താരങ്ങളെ മാത്രമായിരുന്നു ക്ഷണിച്ചത്. മോദിയും താരങ്ങളുമായുള്ള സെല്‍ഫികളും അതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ചടങ്ങില്‍ പ്രവേശിക്കാന്‍ നേരം തങ്ങളുടെ മൊബൈല്‍ ഫോണ്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വാങ്ങിവെച്ചെന്നും താരങ്ങള്‍ക്ക് മാത്രം ഫോണ്‍ അനുവദിച്ചത് മനസിലാകുന്നില്ലെന്നും മുതിര്‍ന്ന ഗായകനായ എസ്പി ബാലസുബ്രഹ്മണ്യം.

താരങ്ങള്‍ക്ക് മോദിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ഫോണ്‍ അനുമതി ; തങ്ങളുടെ മൊബൈലുകള്‍ പിടിച്ചുവെച്ചെന്ന് എസ് പി ബാലസുബ്രഹ്മണ്യം
ഗാന്ധിജിയുടെ ആശയപ്രചരണം സിനിമ വഴി, തെന്നിന്ത്യന്‍ താരങ്ങളെ ഒഴിവാക്കി മോഡിയുടെ ചര്‍ച്ച; പ്രതിഷേധം

ചടങ്ങ് നടന്ന സ്ഥലത്തേക്ക് കയറാന്‍ നേരം സുരക്ഷാ ഉദ്യോഗസ്ഥര്‍ തങ്ങളുടെ കയ്യില്‍ നിന്ന് മൊബൈല്‍ ഫോണ്‍ വാങ്ങി വെച്ചു. എന്നാല്‍ താരങ്ങള്‍ പിന്നീട് മോദിക്കൊപ്പം യഥേഷ്ടം സെല്‍ഫി എടുക്കുന്നത് കണ്ടത് ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്നും മുതിര്‍ന്ന ഗായകനായ എസ്പിബി കുറിച്ചു.

മോദിയും ബോളിവുഡ് താരങ്ങളും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് വിവേചനത്തെക്കുറിച്ച് എസ്പിബിയുടെ കുറിപ്പ്. 'ദ ചേഞ്ച് വിത്തിന്‍' എന്ന പേരിലായിരുന്നു കഴിഞ്ഞ ദിവസം മോദി ബോളിവുഡ് താരങ്ങളുമായി ചര്‍ച്ച നടത്തിയത്. ഗാന്ധിജിയുടെ 150-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായിട്ടാണ് സിനിമ-ടെലിവിഷന്‍ മേഖലകള്‍ വഴി ആശയങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച നടത്തിയത്.ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, ബോണി കപൂര്‍ കങ്കണ റണാവത ഏക്ത കപൂര്‍, സോനം കപൂര്‍, രാജ്കുമാര്‍ ഹിരാനി, ആനന്ദ് എല്‍ റായ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇവരുമൊത്തുള്ള ചിത്രങ്ങളും മോഡി പങ്കു വെച്ചിരുന്നു.

വിശിഷ്ട വ്യക്തിത്വങ്ങളായും സാസ്‌കാരിക ചിഹ്നങ്ങളായുമുള്ള പ്രാതിനിധ്യം ബോളിവുഡ് താരങ്ങള്‍ക്ക് മാത്രമാണെന്നും ദക്ഷിണേന്ത്യന്‍ സിനിമാ മേഖലയെ അവഗണിക്കുകയാണെന്നും തെലുങ്ക് അഭിനേതാവ് രാം ചരണിന്റെ ഭാര്യയും എന്‍ട്രപ്രെണറുമായ ഉപാസന കാമിനേനി മുന്‍പ് വിമര്‍ശിച്ചിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in