മേപ്പടിയാന്‍ പോസ്റ്റ് മഞ്ജു വാര്യര്‍ ഡിലീറ്റ് ചെയ്‌തെന്ന് പ്രചരണം, വ്യാജപ്രചരണമെന്ന് ഉണ്ണി മുകുന്ദന്‍

മേപ്പടിയാന്‍ പോസ്റ്റ് മഞ്ജു വാര്യര്‍ ഡിലീറ്റ് ചെയ്‌തെന്ന് പ്രചരണം, വ്യാജപ്രചരണമെന്ന് ഉണ്ണി മുകുന്ദന്‍

മേപ്പടിയാന്‍ എന്ന സിനിമയുടെ ട്രെയിലര്‍ മഞ്ജു വാര്യര്‍ ഷെയര്‍ ചെയ്തതിന് പിന്നാലെ ഡിലീറ്റ് ചെയ്‌തെന്ന പ്രചരണത്തിനെതിരെ സിനിമയിലെ നായകനും നിര്‍മ്മാതാവുമായ ഉണ്ണി മുകുന്ദന്‍. റിലീസ് പോസ്റ്റുകള്‍ ഷെയര്‍ ചെയ്ത് ഒരാഴ്ചക്ക് ശേഷം സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ നിന്ന് നീക്കം ചെയ്യുമെന്ന് മഞ്ജു വാര്യരുടെ ടീം നേരത്തെ അറിയിച്ചിരുന്നുവെന്ന് ഉണ്ണി മുകുന്ദന്‍. ഇക്കാര്യത്തില്‍ ഒരു പ്രശ്‌നവും താന്‍ കാണുന്നില്ലെന്നും ഉണ്ണി മുകുന്ദന്‍.

മേപ്പടിയാന്‍ സംഘപരിവാര്‍ രാഷ്ട്രീയം പിന്തുണക്കുന്നതിനാല്‍ മഞ്ജു വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തതെന്ന് പ്രചരണമുണ്ടായിരുന്നു. സംഘപരിവാര്‍ സഹയാത്രികര്‍ മഞ്ജുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഉണ്ണി മുകുന്ദന്റെ വിശദീകരണം.

പ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം ദുര്‍ബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും ഇവിടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ഉണ്ണി മുകുന്ദന്‍.

ഉണ്ണി മുകുന്ദന്റെ പ്രതികരണം

ഹലോ സുഹൃത്തുക്കളെ,

മേപ്പടിയാൻ എന്ന എന്റെ സിനിമയുടെ പ്രചരണാർത്ഥം മഞ്ജു ചേച്ചി പങ്കുവെച്ച ഒരു സൗഹാർദപരമായ പോസ്റ്റുമായി ബന്ധപ്പെട്ട് അനാവശ്യ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഇത്തരത്തിലുള്ള ഏതെങ്കിലും റിലീസ് പോസ്റ്റുകൾ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ നിന്ന് ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യുമെന്ന് മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ ടീം മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.

അതിനാൽ ഞങ്ങൾ ഇവിടെ ഒരു പ്രശ്നവും കാണുന്നില്ല. പ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം ദുർബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും ഇവിടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു

വിഷ്ണു മോഹനാണ് മേപ്പടിയാന്‍ രചനയും സംവിധാനവും. മേപ്പടിയാനിൽ അഞ്ജു കുര്യനാണ് നായിക. ഉണ്ണി മുകുന്ദൻ, അഞ്ജു കുര്യൻ എന്നിവർക്ക്‌ പുറമെ ഇന്ദ്രൻസ്‌, കോട്ടയം രമേഷ്‌, സൈജു കുറുപ്പ്‌, അജു വർഗീസ്‌, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത്‌ രവി, നിഷ സാരംഗ്‌ തുടങ്ങിയവരും വേഷമിടുന്നുണ്ട്‌. നീൽ ഡി കുഞ്ഞ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സംഗീതം നിർവഹിച്ചിരിക്കുന്നത്‌ രാഹുൽ സുബ്രമണ്യനാണ്. ഷമീർ മുഹമ്മദാണ് എഡിറ്റിംഗ്‌. ലൈൻ പ്രൊഡ്യൂസർ ഹാരിസ്‌ ദേശം. ആനന്ദ്‌ രാജേന്ദ്രനാണ് പോസ്റ്റർ ഡിസൈനിംഗ്‌. പ്രൊമോഷൻ കൺസൾട്ടന്റ്‌ വിപിൻ കുമാർ.

Related Stories

No stories found.
logo
The Cue
www.thecue.in