സുരേഷ് ഗോപിയുടെ കുറുവച്ചന് വിലക്ക് തുടരും, ജിനു എബ്രഹാമിന്റെ പരാതിയില്‍ കോടതി

സുരേഷ് ഗോപിയുടെ കുറുവച്ചന് വിലക്ക് തുടരും, ജിനു എബ്രഹാമിന്റെ പരാതിയില്‍ കോടതി

പകര്‍പ്പാവകാശലംഘനത്തിന്റെ പേരിലുള്ള തര്‍ക്കത്തില്‍ സുരേഷ് ഗോപി 'കടുവാക്കുന്നേല്‍ കുറുവച്ചന്‍' എന്ന കഥാപാത്രമാകുന്ന എസ് ജി 250 - സിനിമക്ക് വിലക്ക് തുടരും. ജിനു എബ്രഹാം സമര്‍പ്പിച്ച ഹര്‍ജിയില്‍ സുരേഷ് ഗോപി ചിത്രത്തിനുള്ള സ്റ്റേ സ്ഥിരപ്പെടുത്തി എറണാകുളം ജില്ലാ കോടതി ഉത്തരവിട്ടു.

ജിനു എബ്രഹാമിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'കടുവ' എന്ന ചിത്രത്തിന്റെ തിരക്കഥയും, കഥാപാത്രവുമായി മുളകുപ്പാടം ഫിലിംസ് നിര്‍മ്മിക്കുന്ന സുരേഷ് ഗോപി ചിത്രത്തിന് സാമ്യമുണ്ടെന്ന തര്‍ക്കത്തെ തുടര്‍ന്നാണ് പ്രശ്‌നം കോടതിയിലെത്തിയത്. സുരേഷ് ഗോപിയുടെ 250ാം സിനിമ 'കടുവാക്കുന്നേല്‍ കുറുവച്ചന്‍' എന്ന പേര് ഉപയോഗിച്ചുള്ള എല്ലാ പ്രചരണങ്ങളും നിര്‍ത്തിവയ്ക്കണമെന്ന് ജില്ലാ കോടതി ഉത്തരവിട്ടിരുന്നു. ഈ സ്‌റ്റേ ആണ് സ്ഥിരപ്പെടുത്തിയത്. കേസ് പൂര്‍ണമായും അവസാനിക്കുന്നത് വരെ വിലക്ക് തുടരും.

രണ്ട് കക്ഷികളില്‍ നിന്ന് നാല് തവണ വാദം കേട്ടതിന് ശേഷമാണ് കോടതി ഉത്തരവ്. മാത്യൂസ് തോമസ് ആണ് സുരേഷ് ഗോപി സിനിമയുടെ സംവിധായകന്‍. സുരേഷ് ഗോപി ചിത്രം 2019 ഡിസംബറില്‍ ഷൂട്ട് തുടങ്ങിയതാണെന്നും നിലവിലെ വിവാദവുമായി സിനിമക്ക് ബന്ധമില്ലെന്നും നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപ്പാടം നേരത്തെ ദ ക്യു' വിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

കടുവ എന്ന സിനിമയുമായി ബന്ധമില്ലെന്ന് തെളിയിക്കാനായാല്‍ സുരേഷ് ഗോപി ചിത്രത്തിന്റെ ടീമിന് അവരുടെ പ്രൊജക്ടുമായി മുന്നോട്ട് പോകാമെന്നായിരുന്നു ജിനു എബ്രഹാം പറഞ്ഞത്.

കടുവാക്കുന്നേല്‍ തര്‍ക്കം ജിനു എബ്രാഹം ദ ക്യു'വിന് മുമ്പ് നല്‍കിയ അഭിമുഖം

കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരിലാണ് കടുവ എന്ന സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതിയിരിക്കുന്നത്. സ്‌ക്രിപ്റ്റ് ഡ്രാഫ്റ്റ് ചെയ്തിരിക്കുന്നതും ഈ ടൈറ്റിലില്‍ ആയിരുന്നു. 2016ലാണ് ഈ സിനിമയിലേക്ക് കടക്കുന്നത്. ഞാന്‍ എഴുതുന്ന തിരക്കഥകള്‍ പൃഥ്വിരാജിനോടാണ് ആദ്യം പറയാറുള്ളത്. അദ്ദേഹത്തോട് പറഞ്ഞു. പിന്നീടാണ് ഷാജി കൈലാസ് സംവിധാനം ചെയ്യാനുള്ള തീരുമാനമുണ്ടാകുന്നത്. പിന്നീട് ഷാജി കൈലാസ് സാറുമൊത്ത് കടുവ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ ഞാന്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന ടൈറ്റിലിന്റെ കോപ്പിറൈറ്റ് സ്വന്തമാക്കി. പൃഥ്വിരാജിന് ഏറെ ഇഷ്ടമായ സബ്ജക്ട് കൂടിയായിരുന്നു. ലിസ്റ്റിന്‍ സ്റ്റീഫനൊപ്പം അദ്ദേഹത്തിന്റെ പൃഥ്വിരാജ് പ്രൊഡക്ഷന്‍ കൂടി കടുവയുടെ നിര്‍മ്മാണ പങ്കാളിയായി. എട്ട് വര്‍ഷത്തിന് ശേഷം ഷാജി കൈലാസ് സംവിധാനത്തിലേക്ക് തിരികെയത്തുന്ന സിനിമ എന്ന നിലക്കും അനൗണ്‍സ് ചെയ്തപ്പോള്‍ ചര്‍ച്ച ചെയ്യപ്പെട്ട പ്രൊജക്ടാണ് കടുവ. ഞങ്ങള്‍ക്കെല്ലാവര്‍ക്കും എത്രമാത്രം പ്രതീക്ഷയും അടുപ്പവും ഉള്ള പ്രൊജക്ടാണ് ഇതെന്ന് ഇതില്‍ നിന്നെല്ലാം മനസിലാക്കാവുന്നതല്ലേ.

സുരേഷ് ഗോപിയുടെ കുറുവച്ചന് വിലക്ക് തുടരും, ജിനു എബ്രഹാമിന്റെ പരാതിയില്‍ കോടതി
മാത്യൂസ് എന്റെ സംവിധാന സഹായിയായിരുന്നു, കടുവയുടെ തിരക്കഥ അറിയാം: ജിനു എബ്രഹാം അഭിമുഖം

പൃഥ്വിയുടെ അതേ ഇരിപ്പില്‍ സുരേഷ് ഗോപി, കോടതിയിലെത്തിയ സംശയം

സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തില്‍ എസ്ജി 250 എന്ന പേരിനൊപ്പം കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന നായകകഥാപാത്രത്തെയും പ്രൊഡക്ഷന്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു. കടുവയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജ് പൊലീസ് ജിപ്പിന് മുകളില്‍ ഇരിക്കുന്ന രീതിയിലായിരുന്നു. സുരേഷ് ഗോപി ചിത്രത്തിന്റെ വന്നപ്പോള്‍ ഏതാണ്ട് ഇതേ ലുക്കിലായിരുന്നു. ഞങ്ങളുടെ അന്വേഷണത്തില്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്നാണ് നായക കഥാപാത്രത്തിന്റെ പേരെന്നും കഥയിലും സാമ്യതകളുണ്ടെന്നും മനസിലായി. മൗലികമായ ഒരു രചന മറ്റൊരു സിനിമയില്‍ വരുന്നത് ചലച്ചിത്രകാരന്‍ എന്ന നിലയില്‍ അംഗീകരിക്കാനാകില്ല എന്നത് കൊണ്ട് കോടതിയെ സമീപിച്ചു. തിരക്കഥാകൃത്ത് എന്ന നിലയില്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരില്‍ ഉള്‍പ്പെടെ പകര്‍പ്പാവകാശം കോടതിയിലൂടെ ബോധ്യപ്പെടുത്തേണ്ടത് വ്യക്തിപരമായ ഉത്തരവാദിത്വം കൂടിയായിരുന്നു. സുരേഷ് ഗോപിയുടേതായി പ്രഖ്യാപിച്ച സിനിമയോട് എതിര്‍പ്പോ, അതിന്റെ അണിയറക്കാരോട് വാശിയോ ഇല്ല. പക്ഷേ വലിയ മുടക്കുമുതലില്‍ പ്രഖ്യാപിച്ച കടുവ എന്ന സിനിമയുടെ തിരക്കഥയും നായകന്റെ പേരുമെല്ലാം അതേ പടി മറ്റൊരു സിനിമയില്‍ ഉണ്ടാകുന്നത് ഞങ്ങളുടെ പ്രൊജക്ടിനെ നന്നായി ബാധിക്കും. ഷാജികൈലാസും പൃഥ്വിരാജും എന്റെ തിരക്കഥ. വിശ്വസിച്ചാണ് ഈ സിനിമയുടെ ഭാഗമായത്.

Summary

ടോമിച്ചന്‍ മുളകുപ്പാടം നേരത്തെ ദ ക്യു'വിനോട് സംസാരിച്ചത്

കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രം സാങ്കല്‍പ്പിക സൃഷ്ടിയായിരുന്നെങ്കില്‍ വിവാദവും കേസും പിന്നെന്തിനായിരുന്നുവെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപ്പാടം. 2019 ഡിസംബറില്‍ മൂന്ന് ദിവസം ചിത്രീകരിച്ച സിനിമയാണ് സുരേഷ് ഗോപി 250 എന്ന പേരില്‍ അനൗണ്‍സ് ചെയ്തിരുന്നതെന്നും ടോമിച്ചന്‍ മുളകുപ്പാടം ദ ക്യു'വിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ടൈറ്റില്‍ ഉള്‍പ്പെടെ 2019 ഒക്ടോബറില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പാലാ പൂവത്തോട് സ്വദേശിയാണ് ഷിബിന്‍ ഫ്രാന്‍സിസ്. അടിസ്ഥാന രഹിതമായി ആരോപണങ്ങളാണ് കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം നടത്തിയതെന്നും ടോമിച്ചന്‍ മുളകുപ്പാടം. സിനിമയിലെ കടുവാക്കുന്നേല്‍ കുറുവച്ചന്‍ സാങ്കല്‍പ്പിക കഥാപാത്രമാണെന്ന് ഷാജി കൈലാസും, 20 കൊല്ലം മുമ്പ് കഥാപാത്രത്തിനായി ആലോചിച്ച പേരാണെന്ന് രഞ്ജി പണിക്കരും പറയുന്നു, പിന്നെന്തിനാണ് കേസും വിവാദവും ഉണ്ടായതെന്നും ടോമിച്ചന്‍ മുളകുപ്പാടം ചോദിച്ചു.

Q

കടുവാക്കുന്നേല്‍ കുറുവച്ചന്‍ പേരും കോപ്പിയടി ആരോപണവും കോടതിയിലെത്തിയതാണ്?

A

സുരേഷ് ഗോപി 250 എന്ന പേരില്‍ ഞങ്ങള്‍ പ്രഖ്യാപിച്ച സിനിമ ഷിബിന്‍ ഫ്രാന്‍സിസിന്റെ തിരക്കഥയാണ്. അയാള്‍ സൃഷ്ടിച്ച കഥാപാത്രമാണ്. നമ്മുടെ സിനിമയുടെ കഥയുമായി മറ്റാരുടെയും സിനിമയുമായും കഥയുമായും യാതൊരു ബന്ധവുമില്ല. പുറത്തിറങ്ങാത്ത സിനിമയുടെ കഥയും ഡിറ്റെയില്‍സും ഈ ഘട്ടത്തില്‍ പറയാനാകില്ലല്ലോ.

സുരേഷ് ഗോപിയുടെ കുറുവച്ചന് വിലക്ക് തുടരും, ജിനു എബ്രഹാമിന്റെ പരാതിയില്‍ കോടതി
'കടുവാക്കുന്നേല്‍ കുറുവച്ചനു'മായി ഇന്നും ബന്ധമുണ്ട്, സാങ്കല്‍പ്പിക കഥാപാത്രവുമല്ല: രഞ്ജി പണിക്കര്‍
സുരേഷ് ഗോപിയുടെ കുറുവച്ചന് വിലക്ക് തുടരും, ജിനു എബ്രഹാമിന്റെ പരാതിയില്‍ കോടതി
'മിനിമം മോഹന്‍ലാലെങ്കിലും വേണം'; കടുവാ സിനിമകള്‍ക്കെതിരെ യഥാര്‍ത്ഥ കുറുവച്ചന്‍
സുരേഷ് ഗോപിയുടെ കുറുവച്ചന് വിലക്ക് തുടരും, ജിനു എബ്രഹാമിന്റെ പരാതിയില്‍ കോടതി
എന്താണ് കടുവാക്കുന്നേല്‍ കുറുവച്ചന്‍ തര്‍ക്കം? 'പൃഥ്വി ജീപ്പിന് മുകളില്‍, സുരേഷ് ഗോപി ബെന്‍സിന് മുകളില്‍'; ജിനു എബ്രഹാം പറയുന്നു

Related Stories

No stories found.
logo
The Cue
www.thecue.in