വാരിയംകുന്നനാകാന്‍ ധൈര്യം ആര്‍ക്കുണ്ട്, നിര്‍മ്മാണം ഏറ്റെടുക്കാമെന്ന് മുസ്ലിം ലീഗ് നേതാവ്

വാരിയംകുന്നനാകാന്‍ ധൈര്യം ആര്‍ക്കുണ്ട്, നിര്‍മ്മാണം ഏറ്റെടുക്കാമെന്ന് മുസ്ലിം ലീഗ് നേതാവ്

പൃഥ്വിരാജ് സുകുമാരനും ആഷിക് അബുവും പിന്‍മാറിയ സാഹചര്യത്തില്‍ വാരിയംകുന്നന്‍ സിനിമയുടെ നിര്‍മ്മാണം ഏറ്റെടുക്കാമെന്ന് മുസ്ലിം ലീഗ് നേതാവ് ഷാഫി ചാലിയം. വാരിയംകുന്നന്റെ വേഷം ഏറ്റെടുക്കാനുള്ള ധൈര്യം ആര്‍ക്കുണ്ടെന്നും ലീഗ് സെക്രട്ടറി ചോദിക്കുന്നു.

വാരിയംകുന്നനാകാന്‍ ധൈര്യം ആര്‍ക്കുണ്ട്, നിര്‍മ്മാണം ഏറ്റെടുക്കാമെന്ന് മുസ്ലിം ലീഗ് നേതാവ്
ആഷിഖ് അബുവിന്റെ ‘വാരിയം കുന്നന്‍’ ആയിരിക്കില്ല എന്റേത് ; ‘ഷഹീദ് വാരിയംകുന്നന്‍’ പ്രഖ്യാപിച്ച് പി.ടി കുഞ്ഞുമുഹമ്മദ് 

2020 നവംബറിലാണ് നിര്‍മ്മാതാക്കളുമായുള്ള ഭിന്നതയെ തുടര്‍ന്ന് വാരിയംകുന്നനില്‍ നിന്ന് ആഷിക് അബുവും പൃഥ്വിരാജും പിന്‍മാറിയത്. സിനിമയുമായി നിര്‍മ്മാതാക്കളും രചയിതാക്കളും മുന്നോട്ട് പോകുമെന്നാണ് സൂചന. വിക്രമിനെ നായനാക്കി അന്‍വര്‍ റഷീദാണ് വാരിയംകുന്നന്‍ ആദ്യം സംവിധാനം ചെയ്യാനിരുന്നത്. പിന്നീട് ഈ പ്രൊജക്ട് ആഷിക് അബു ഏറ്റെടുക്കുകയായിരുന്നു. അന്‍വര്‍ റഷീദ് കൂടുതല്‍ സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് പ്രൊജക്ട് അന്ന് ഉപേക്ഷിച്ചിരുന്നതെന്ന് സഹതിരക്കഥാകൃത്ത് റമീസ് ദ ക്യുവിനോട് പ്രതികരിച്ചിരുന്നു. വാരിയംകുന്നന്‍ 2021ല്‍ ചിത്രീകരണം തുടങ്ങാനാണ് ആലോചിക്കുന്നത്. സിക്കന്ദര്‍, മൊയ്തീന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന കോംപസ് മുവീസും ആഷിഖ് അബുവും റിമാ കല്ലിങ്കലും നേതൃത്വം നല്‍കുന്ന ഒപിഎം സിനിമാസുമായിരുന്നു നിര്‍മ്മാണം. ഉണ്ട, പുഴു എന്നീ സിനിമകളുടെ തിരക്കഥാകൃത്തുക്കളായ ഹര്‍ഷദും റമീസും ചേര്‍ന്നാണ് വാരിയംകുന്നന്‍ തിരക്കഥ എഴുതിയത്. മുഹസിന്‍ പരാരിയായിരുന്നു കോ ഡയറക്ടര്‍. ഷൈജു ഖാലിദ് ക്യാമറയും.

എന്റെ വാരിയംകുന്നന്‍ നടക്കും, പടപ്പാട്ട് എഴുതിക്കഴിഞ്ഞു: പി.ടി കുഞ്ഞുമുഹമ്മദ്

മലബാര്‍ കലാപത്തെക്കുറിച്ച് ആലോചിച്ച തന്റെ സിനിമയുമായി മുന്നോട്ട് തന്നെയെന്ന് സംവിധായകന്‍ പി.ടി.കുഞ്ഞുമുഹമ്മദ്. വാരിയംകുന്നന്‍ എന്ന പേരില്‍ പ്രഖ്യാപിച്ച സിനിമയില്‍ നിന്ന് പൃഥ്വിരാജും ആഷിക് അബുവും പിന്‍മാറിയ സാഹചര്യത്തിലാണ് പി.ടി കുഞ്ഞിമുഹമ്മദിന്റെ പ്രതികരണം. വലിയ കാന്‍വാസിലുള്ള സിനിമയാണ് കൊവിഡ് നിയന്ത്രണങ്ങള്‍ മാറിയാലാകും ചിത്രീകരണമെന്നും പി.ടി.

ഈ സിനിമ ഞാന്‍ ചെയ്യാന്‍ വേണ്ടിയാണ് പ്രഖ്യാപിച്ചത്. ചെയ്യാതിരിക്കാന്‍ വേണ്ടിയല്ല. ഞാന്‍ ഈ സിനിമയില്‍ നിന്നും പിന്‍മാറുന്ന പ്രശ്നമില്ല. ഞാന്‍ ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലോചിച്ച സിനിമയാണ്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ടാണ് ഞാന്‍ സ്്ക്രിപ്റ്റ് പൂര്‍ത്തിയാക്കിയത്. ഒരു സിനിമ നടക്കുമോ എന്നതില്‍ നമുക്ക് ഒരിക്കലും ഉറപ്പ് പറയാന്‍ സാധിക്കില്ല. ഷൂട്ടിങ്ങ് തുടങ്ങിയാല്‍ നമുക്ക് അതില്‍ ഉറപ്പ് ഉണ്ടാവും. ഞാന്‍ എന്റെ കര്‍മ്മം ചെയ്യുന്നു എന്നതാണ് പ്രധാനം.

Related Stories

No stories found.
logo
The Cue
www.thecue.in