ഞെട്ടിക്കുന്ന മേക്ക് ഓവറില്‍ പൃഥ്വിയുടെ മെഗാ പ്രൊജക്ട്, വന്‍ബജറ്റില്‍ സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ കറാച്ചി’81

ഞെട്ടിക്കുന്ന മേക്ക് ഓവറില്‍ പൃഥ്വിയുടെ മെഗാ പ്രൊജക്ട്, വന്‍ബജറ്റില്‍ സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ കറാച്ചി’81

റിപ്പബ്ലിക് ദിനത്തില്‍ കരിയറിലെ നിര്‍ണായക പ്രൊജക്ട് പ്രഖ്യാപിച്ച് പൃഥ്വിരാജ് സുകുമാരന്‍. രാജ്യം കണ്ട ഏറ്റവും വലിയ ചാരദൗത്യം പ്രമേയമാകുന്ന സിനിമയെന്ന സൂചനയ്ക്ക് പിന്നാലെയാണ് 'കറാച്ചി 81' പ്രഖ്യാപിച്ചിരിക്കുന്നത്. പ്രായാധിക്യമുള്ള കഥാപാത്രമായാണ് പൃഥ്വിയുടെ അമ്പരപ്പിക്കുന്ന മേക്ക് ഓവര്‍. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ'യുടെ നിര്‍ണായ ദൗത്യമേറ്റെടുത്ത ഉദ്യോഗസ്ഥന്റെ റോളിലാണ് പൃഥ്വിരാജ് സുകുമാരന്‍. ടൊവിനോ തോമസും ചിത്രത്തില്‍ മറ്റൊരു നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മലയാളത്തിലെ ആദ്യത്തെ സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ സ്വഭാവത്തില്‍ വമ്പന്‍ ബജറ്റിലാണ് ചിത്രം.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് നിര്‍മ്മാണം. ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മാലിക് എന്ന സിനിമയ്ക്ക് ശേഷം ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രവുമാണ് കറാച്ചി 81. 2020 നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ചിത്രീകരണം തുടങ്ങാനാണ് ആലോചന. അഞ്ച് വര്‍ഷത്തെ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് കറാച്ചി 81 അനൗണ്‍സ് ചെയ്തിരിക്കുന്നതെന്ന് സംവിധായകന്‍ കെ എസ് ബാവ 'ദ ക്യു'വിനോട് പറഞ്ഞു.

81 വയസുള്ള ഈ സിനിമയിലെ നായക കഥാപാത്രത്തിന്റെ ഗെറ്റപ്പാണ് പോസ്റ്ററില്‍ കൊടുത്തിരിക്കുന്നത്. ഇദ്ദേഹത്തിന്റെ വിവിധ പ്രായത്തിലൂടെയാണ് സിനിമ. സ്‌പൈ ആക്ഷന്‍ ത്രില്ലറാണ് കറാച്ചി 81. ഇപ്പോള്‍ ജയസൂര്യ നായകനാകുന്ന അപ്പോസ്തലന്‍ എന്ന സിനിമയുടെ പ്രീ പ്രൊഡക്ഷനിലാണ്, അത് മാര്‍ച്ചില്‍ തുടങ്ങും, ആ സിനിമ പൂര്‍ത്തിയാകുന്നതിന് പിന്നാലെ കറാച്ചി 81ലേക്ക് കടക്കും. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി റോയുടെ സതേണ്‍ കമാന്‍ഡന്റ് ആണ് പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രം. രാജ്യത്തിന് വേണ്ടി അദ്ദേഹം ഒരു നിര്‍ണായക ദൗത്യം ഏറ്റെടുക്കുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് കറാച്ചി 81.

കെ എസ് ബാവ

ഞെട്ടിക്കുന്ന മേക്ക് ഓവറില്‍ പൃഥ്വിയുടെ മെഗാ പ്രൊജക്ട്, വന്‍ബജറ്റില്‍ സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ കറാച്ചി’81
ഏ ആര്‍ റഹ്മാന്‍ സര്‍ ലൊക്കേഷനില്‍ വരണമെന്ന് ആഗ്രഹം പറഞ്ഞു: പൃഥ്വിരാജ് സുകുമാരന്‍

ഇന്ത്യക്കെതിരായി തുടര്‍ച്ചയായി യുദ്ധങ്ങളില്‍ പരാജയപ്പെട്ടതിന് ശേഷം പാക് ചാരസംഘടന ഐ എസ് ഐ ഇന്ത്യയില്‍ പലയിടത്തായി ആക്രമണത്തിന് പദ്ധതിയിട്ടതും ഇതിനെ പ്രതിരോധിക്കാന്‍ ഇന്ത്യയുടെ ഇന്റലിജന്‍സ് സംവിധാനം നടത്തിയ ശ്രമങ്ങളുമാണ് കറാച്ചി 81 ഉള്ളടക്കം.

ഞെട്ടിക്കുന്ന മേക്ക് ഓവറില്‍ പൃഥ്വിയുടെ മെഗാ പ്രൊജക്ട്, വന്‍ബജറ്റില്‍ സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ കറാച്ചി’81
പാക് മണ്ണിലെ ഇന്ത്യന്‍ ദൗത്യം, മെഗാ പ്രൊജക്ട് പ്രഖ്യാപനത്തിന് പൃഥ്വിയും ടൊവിനോയും

സുജിത് വാസുദേവ് ഛായാഗ്രഹണവും മഹേഷ് നാരായണന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. കെ എസ് ബാവയും അന്‍വര്‍ ഹുസൈനും ചേര്‍ന്നാണ് തിരക്കഥ. ജയസൂര്യയെ നായകനാക്കി അപ്പോസ്തലന്‍ എന്ന ചിത്രവും ഇതേ ടീം പ്രഖ്യാപിച്ചിട്ടുണ്ട്. ഗോകുല്‍ ദാസ് പ്രൊഡക്ഷന്‍ ഡിസൈനും ജയദേവന്‍ ചക്കാടത്ത് സൗണ്ട് ഡിസൈനും. പട്ടണം റഷീദ് മേക്കപ്പ്, സമീറാ സനീഷ് കോസ്റ്റിയൂം ഡിസൈനിംഗ്.

ഞെട്ടിക്കുന്ന മേക്ക് ഓവറില്‍ പൃഥ്വിയുടെ മെഗാ പ്രൊജക്ട്, വന്‍ബജറ്റില്‍ സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ കറാച്ചി’81
ലൂസിഫറും എമ്പുരാനും തമ്മിലുള്ള വ്യത്യാസം, ദ ക്യു അഭിമുഖത്തില്‍ പൃഥ്വിരാജ് സുകുമാരന്‍

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഐഎസ്‌ഐ ഇന്ത്യന്‍ മണ്ണില്‍ നടത്തുന്ന വിധ്വംസക നീക്കങ്ങളെ പാക് മണ്ണിലെത്തി ചെറുക്കാന്‍ നേതൃത്വം നല്‍കുന്ന റോ ദക്ഷിണേന്ത്യന്‍ ടീമിനെ കേന്ദ്രീകരിച്ചായിരിക്കും സിനിമ. ഡിജിറ്റല്‍ സാങ്കേതിക സംവിധാനങ്ങളും സാറ്റലൈറ്റുകളും പ്രയോജനപ്പെടുത്താന്‍ സൗകര്യമില്ലാത്ത കാലത്ത് രാജ്യം നടത്തിയ നിര്‍ണായക ഓപ്പറേഷന്റെ ദൃശ്യവല്‍ക്കരണം കൂടിയാണ് ചിത്രം.

The Cue
www.thecue.in