‘സ്‌ക്രീനില്‍ എന്നെ കാണിച്ചപ്പോള്‍ കൂവി, സ്റ്റേജിലെത്തിയപ്പോള്‍ പ്രസംഗം കേള്‍ക്കാതിരുന്നു’

‘സ്‌ക്രീനില്‍ എന്നെ കാണിച്ചപ്പോള്‍ കൂവി, സ്റ്റേജിലെത്തിയപ്പോള്‍ പ്രസംഗം കേള്‍ക്കാതിരുന്നു’

സോഷ്യല്‍ മീഡിയയിലും പുറത്തും തനിക്കെതിരെ നടന്ന വിദ്വേഷ പ്രചരണങ്ങള്‍ ഓര്‍ത്തെടുത്ത് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. തനിക്കെതിരെയുള്ള കാമ്പയിനുകള്‍ ഏറ്റവും ശക്തമായിരുന്ന സമയത്താണ് ഇന്ത്യന്‍ റുപ്പീ റിലീസ് ചെയ്തത്. ഓണ്‍ലൈനിന് പുറത്ത് ഓഫ് ലൈനിലും കാമ്പയില്‍ കടന്നിരുന്നു. ഒരു അവാര്‍ഡ് പരിപാടിക്ക് പങ്കെടുക്കാന്‍ സ്റ്റേജിലേക്ക് നടന്നപ്പോള്‍ തന്നെ പ്രസംഗം കേള്‍ക്കാന്‍ സദ്ദസിലുള്ളവര്‍ തയ്യാറായില്ല. എനിക്കെതിരായ പ്രതികരണം നേരിട്ടറിയുകയായിരുന്നു. ഇതിനെല്ലാം നടുവിലാണ് ഇന്ത്യന്‍ റുപ്പീ റിലീസ് ചെയ്തത്.

എന്നെ സ്‌ക്രീനില്‍ കാണിച്ചപ്പോള്‍ കൂവലായിരുന്നുവെന്ന് പറഞ്ഞുള്ള ഫോണ്‍ കോളുകള്‍ കിട്ടിയത് ഓര്‍ക്കുന്നു. അവര്‍ക്ക് എന്നോട് വെറുപ്പുണ്ടെന്ന് മനസിലായി. അത് അവര്‍ പ്രകടിപ്പിക്കുന്നു. ആ സിനിമ സൂപ്പര്‍ഹിറ്റായപ്പോള്‍ മനസിലായി, പ്രേക്ഷകര്‍ എന്നെയല്ല സിനിമകളെയാണ് ഇഷടപ്പെടേണ്ടതെന്ന്. ഞാന്‍ ചെയ്യുന്ന സിനിമകള്‍ അവര്‍ ഇഷ്ടപ്പെട്ടാല്‍ മതി. എന്റെ പ്രതിഛായയെക്കാള്‍ സിനിമയില്‍ ഫോക്കസ് ചെയ്താല്‍ മതിയെന്ന് അപ്പോള്‍ മനസിലായി. ടൈംസ് ഓഫ് ഇന്ത്യയുടെ കൊച്ചി ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് സുകുമാരന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്.

‘സ്‌ക്രീനില്‍ എന്നെ കാണിച്ചപ്പോള്‍ കൂവി, സ്റ്റേജിലെത്തിയപ്പോള്‍ പ്രസംഗം കേള്‍ക്കാതിരുന്നു’
ജോലി രാജിവയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ റിന്ന ഒപ്പം നിന്നു, സിനിമയില്‍ നിനക്ക് ആരുമില്ലെന്ന് പറഞ്ഞു നിവിന്‍ പോളി | VIDEO

മാണിക്യക്കല്ല്, ഇന്ത്യന്‍ റുപ്പീ എന്നീ സിനിമകളുടെ സമയത്താണ് പൃഥ്വിരാജ് കടുത്ത സൈബര്‍ ആക്രമണം നേരിട്ടത്. പൃഥ്വിരാജിന്റെ വിവാഹവും ആ സമയത്തുള്ള പ്രസ്താവനകളുമെല്ലാം സിനിമയ്ക്കകത്തും പുറത്തും ആക്രമണത്തിന് കാരണമാക്കി മാറ്റുകയായിരുന്നു. ആസൂത്രിത സ്വഭാവമുള്ള ആക്രമണങ്ങള്‍ പൃഥ്വിരാജ് സിനിമകളും തിയറ്ററുകളില്‍ നേരിട്ടിരുന്നു. പൃഥ്വിരാജപ്പന്‍ എന്ന പേരില്‍ പൃഥ്വിരാജിനെയും ഭാര്യ സുപ്രിയാ മേനോനെയും അധിക്ഷേപിക്കുന്ന വീഡിയോയും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

ഹരീന്ദ്രന്‍ എന്ന സൂപ്പര്‍താരമായി അഭിനയിക്കുന്ന ഡ്രൈവിംഗ് ലൈസന്‍സ് ആണ് പൃഥ്വിരാജിന്റെ ക്രിസ്മസ് റിലീസായി എത്തുന്ന സിനിമ. സുരാജ് വെഞ്ഞാറമ്മൂട് ഈ ചിത്രത്തിലെ മറ്റൊരു നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സച്ചി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും, ഷാജി കൈലാസ് ചിത്രം കടുവ, ദീപു കരുണാകരന്റെ അടുത്ത ചിത്രം എന്നിവ വരാനിരിക്കുന്ന പൃഥ്വിരാജ് പ്രൊജക്ടുകളാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in