ഇതൊരു കുറ്റകൃത്യമാണ്, കോൾഡ് കേസിലെ ക്ലൈമാക്‌സും ട്വിസ്റ്റുകളും വെളിപ്പെടുത്തുന്നവർക്കെതിരെ പൃഥ്വിരാജ്

ഇതൊരു കുറ്റകൃത്യമാണ്, കോൾഡ് കേസിലെ ക്ലൈമാക്‌സും ട്വിസ്റ്റുകളും വെളിപ്പെടുത്തുന്നവർക്കെതിരെ പൃഥ്വിരാജ്

ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലർ ചിത്രം കോള്‍ഡ് കേസിന്റെ ക്ലൈമാക്‌സും ട്വിസ്റ്റുകളും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിടുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി നായക കഥാപാത്രത്തെ അവതരിപ്പിച്ച പൃഥ്വിരാജ്. മറ്റൊരാളുടെ ത്രില്ലിനെ ബാധിക്കുന്ന വിധത്തിൽ ചിത്രത്തിലെ ക്ലൈമാക്‌സും മറ്റ് പ്രധാന പോയിന്റുകളും പുറത്തുവിടുന്നത് കുറ്റകൃത്യമാണെന്ന് പൃഥ്വിരാജ് പറഞ്ഞു. ആമസോണ്‍ പ്രൈം പുറത്തുവിട്ട വീഡിയോയിലായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം

‘നിങ്ങള്‍ ഒരു കുറ്റകൃത്യം ചെയ്യുന്നത് വരെയോ മറ്റൊരാളുടെ കുറ്റകൃത്യത്തില്‍ ഭാഗമാകുന്നത് വരെയോ കുറ്റകൃത്യം എന്ന നാലക്ഷര വാക്കിന് നിങ്ങളുടെ ജീവിതത്തില്‍ യാതൊരു പ്രസക്തിയുമില്ല. നിഗൂഢമായ ഒരു ത്രില്ലര്‍ സിനിമ കണ്ടിട്ട്, മറ്റൊരാളുടെ ത്രില്‍ നശിപ്പിക്കുമെന്ന് അറിഞ്ഞുകൊണ്ട് ആ സിനിമയുടെ ക്ലൈമാക്‌സോ മറ്റ് ട്വിസ്റ്റുകളോ വെളിപ്പെടുത്തുന്നത് ഒരു കുറ്റകൃത്യമാണ്' പൃഥ്വിരാജ് വീഡിയോയിൽ പറഞ്ഞു.

'സൂക്ഷിക്കുക, ഞാൻ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട് . രഹസ്യം വെളിപ്പെടുത്തരുത് , ആരാധകരെയും പ്രേക്ഷകരെയും ഈ കേസ് പരിഹരിക്കാൻ അനുവദിക്കുക' എന്ന ക്യാപ്‌ഷൻ നൽകിക്കൊണ്ടാണ് വീഡിയോ പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. തനു ബാലക്ക് സംവിധാനം ചെയ്ത 'കോൾഡ് കേസി'ൽ അന്വേഷണ ഉദ്യോഗസ്ഥനായ എ.സി.പി.സത്യജിത്തിന്റെ റോളാണ് പൃഥ്വിരാജ് അവതരിപ്പിച്ചത് . ശ്രീനാഥ് വി. നാഥ് ആണ് തിരക്കഥ. അരുവി ഫെയിം അദിതി ബാലനാണ് നായിക. നേരത്തെ 'മുംബൈ പൊലീസ്', 'മെമ്മറീസ്' എന്നീ സിനിമകളിലെ പൃഥ്വിയുടെ പൊലീസ് കഥാപാത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

ഗിരീഷ് ഗംഗാധരനും ജോമോൻ.ടി. ജോണുമാണ് ക്യാമറ. പ്രകാശ് അലക്‌സാണ് സംഗീതം. ആന്റോ ജോസഫും പ്ലാൻ ജെ സ്റ്റുഡിയോയുടെ ബാനറിൽ ജോമോൻ.ടി.ജോൺ, ഷമീർ മുഹമ്മദ് എന്നിവരും ചേർന്നാണ് നിർമ്മാണം. അജയൻ ചാലിശ്ശേരി- കലാസംവിധാനം, ഷമീർ മുഹമ്മദാണ് എഡിറ്റിംഗ്.

Related Stories

No stories found.
logo
The Cue
www.thecue.in