ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വരാത്തത് എന്താണെന്നത് ഡബ്ല്യു.സി.സിയുടെ മാത്രം ചോദ്യമല്ല: പാര്‍വ്വതി തിരുവോത്ത്‌

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വരാത്തത് എന്താണെന്നത് ഡബ്ല്യു.സി.സിയുടെ മാത്രം ചോദ്യമല്ല: പാര്‍വ്വതി തിരുവോത്ത്‌
User

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എന്തുകൊണ്ട് പുറത്തുവരുന്നില്ല എന്നത് ഡബ്ല്യു.സി.സി മാത്രം ചോദിക്കേണ്ടതല്ലെന്ന് നടി പാര്‍വ്വതി തിരുവോത്ത്‌. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കാനായി ചിലവഴിച്ച തുക ഓരോ സാധാരണക്കാരന്റെയും നികുതിയാണെന്നും എല്ലാവരും ചോദ്യം ചെയ്യാന്‍ ബാധ്യസ്ഥരാണെന്നും ദ ക്യു എഡിറ്റര്‍ മനീഷ് നാരായണനുമായി നടത്തിയ അഭിമുഖത്തില്‍ പാര്‍വ്വതി പറഞ്ഞു.

പാര്‍വ്വതിയുടെ വാക്കുകള്‍:

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം അതിനെ സംബന്ധിച്ചുള്ള നടപടികള്‍ എവിടെ. ഒരു കോടി രൂപയോളം ചിലവഴിച്ച് നടത്തിയ പഠനമാണ്, അത് സാധാരണക്കാരുടെ നികുതി പണമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എന്തുകൊണ്ട് പുറത്തുവിടുന്നില്ല എന്നത് ഡബ്ല്യു.സി.സി മാത്രം ചോദിച്ചാല്‍ പോരാ.

അതിന് ശേഷം കമ്മിറ്റിയിലെ അംഗങ്ങളുടെ പ്രതികരണം തന്നെ വളരെ വേദനാജനകമായിരുന്നു. പരാതിപ്പെടുന്നവര്‍ പൊതുവേദിയില്‍ വന്ന് പറഞ്ഞോട്ടെ, സിനിമ സിനിമ എന്ന് പറഞ്ഞ് ഇരിക്കുന്നത് എന്തിനെന്ന് ശാരദാമ ചോദിക്കുന്നു. ഇവരുടെ മുന്നില്‍ നിന്നാണ് നമ്മള്‍ അനുഭവിച്ച എല്ലാം തുറന്നുപറഞ്ഞത്.

സമത്വത്തിനായി കഠിനമായി പ്രയത്നിക്കുന്ന ഫെമിനിസ്റ്റുകള്‍ക്ക് നേരെയല്ല, നിശബ്ദത കൈവിടാതെയിരിക്കുന്നവര്‍ക്ക് നേരെയൊണ് ചോദ്യങ്ങള്‍ ഉയരേണ്ടതെന്നും പാര്‍വ്വതി പറഞ്ഞു.

The Cue
www.thecue.in