സ്ത്രീകള്‍ക്ക് അവരുടേതായ സംഘടന ഉണ്ടല്ലോ, 'അമ്മ'യിലെ ഒരാളെ സംരക്ഷിക്കേണ്ട ആവശ്യം ഞങ്ങള്‍ക്കുണ്ട്: മണിയന്‍പിള്ള രാജു

സ്ത്രീകള്‍ക്ക് അവരുടേതായ സംഘടന ഉണ്ടല്ലോ, 'അമ്മ'യിലെ ഒരാളെ സംരക്ഷിക്കേണ്ട ആവശ്യം ഞങ്ങള്‍ക്കുണ്ട്: മണിയന്‍പിള്ള രാജു

ബലാല്‍സംഗ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വിജയ് ബാബുവിനെതിരെ കടുത്ത നടപടി സ്വീകരിക്കാത്തതിനെ ന്യായീകരിച്ച് വൈസ് പ്രസിഡന്റ് മണിയന്‍പിളള രാജു. അദ്ദേഹം വല്ലാത്തൊരു ജംഗ്ഷനില്‍ നില്‍ക്കുയാണല്ലോ. അദ്ദേഹം പറഞ്ഞു അമ്മക്ക് ഞാനൊരു ചീത്തപ്പേരുണ്ടാക്കില്ല, ഞാന്‍ തല്‍കാലം മാറി നില്‍ക്കാമെന്ന്. ആ കത്ത് അമ്മ നേതൃത്വം ഒരു പോലെ അംഗീകരിക്കുകയായിരുന്നുവെന്നും മണിയന്‍പിള്ള രാജു. മനോരമ ചാനലിലാണ് പ്രതികരണം.

സ്ത്രീകള്‍ക്ക് അവരുടേതായ സംഘടന ഉണ്ടല്ലോ, 'അമ്മ'യിലെ ഒരാളെ സംരക്ഷിക്കേണ്ട ആവശ്യം ഞങ്ങള്‍ക്കുണ്ട്: മണിയന്‍പിള്ള രാജു
വാദത്തിലുറച്ച് പി.രാജീവ്, ഹേമ കമ്മിറ്റി പുറത്തുവിടരുതെന്ന് WCC ആവശ്യപ്പെട്ടു

മണിയന്‍ പിള്ള രാജുവിന്റെ പ്രതികരണം

സംഘടനയിലുള്ള ഒരാളെ സംരക്ഷിക്കേണ്ട ആവശ്യം ഞങ്ങള്‍ക്കുണ്ട്. പെണ്ണുങ്ങള്‍ക്ക് അവരുടേതായ സംഘടനയുണ്ട്. കാര്യങ്ങളുണ്ട്, എല്ലാം നോക്കുന്നുണ്ട്. ഞങ്ങളുടെ മുന്നില്‍ രണ്ട് ഓപ്ഷനുണ്ടെന്ന് അമ്മ വിജയ് ബാബുവിനോട് പറഞ്ഞു. നമ്മള്‍ സസ്‌പെന്‍ഡ് ചെയ്യണം. നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചു. ഒരു അംഗത്തിനോട് നമ്മള്‍ ചോദിക്കണമല്ലോ. അദ്ദേഹം വല്ലാത്തൊരു ജംഗ്ഷനില്‍ നില്‍ക്കുയാണല്ലോ. അദ്ദേഹം പറഞ്ഞു അമ്മക്ക് ഞാനൊരു ചീത്തപ്പേരുണ്ടാക്കില്ല, ഞാന്‍ തല്‍കാലം മാറി നില്‍ക്കാമെന്ന്. എക്‌സിക്യുട്ടീവ് കമ്മിറ്റി പദവിയില്‍ നിന്ന്. കുറ്റകൃത്യത്തില്‍ പങ്കാളിയല്ലെന്ന നിലയില്‍ ക്ലീന്‍ ചിറ്റ് കിട്ടിയാല്‍ തിരികെ വരാമെന്നും പറഞ്ഞു. ഇത് എല്ലാവര്‍ക്കും സമ്മതമായിരുന്നു. ഐക്യകണ്‌ഠേനയുള്ള തീരുമാനമായിരുന്നു. അതാണ് അതിന്റെ രീതി.

സ്ത്രീകള്‍ക്ക് അവരുടേതായ സംഘടന ഉണ്ടല്ലോ, 'അമ്മ'യിലെ ഒരാളെ സംരക്ഷിക്കേണ്ട ആവശ്യം ഞങ്ങള്‍ക്കുണ്ട്: മണിയന്‍പിള്ള രാജു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടിട്ടില്ല; പി രാജീവിനെ തള്ളി ഡബ്ല്യു.സി.സി

മാല പാര്‍വതിക്ക് എന്തും ചെയ്യാമല്ലോ, അവരുടെ ഇഷ്ടമല്ലേ. ഐ.സി അംഗങ്ങളില്‍ ബാക്കി എല്ലാവരും അമ്മയുടെ തീരുമാനത്തിനൊപ്പം നിന്നു. തെറ്റുകാരെങ്കില്‍ ശിക്ഷിക്കാം. ഞങ്ങളുടെ കൂടെയും വക്കീലുമാരുണ്ടായിരുന്നു. ശ്വേതാ മേനോനും ലെനയും സുരഭിയും ഈ കത്തിന്റെ അടിസ്ഥാനത്തില്‍ വെയ്റ്റ് ചെയ്യാമെന്ന് പറഞ്ഞു. വിജയ് ബാബുവിനെ അമ്മയില്‍ നിന്ന് ചവിട്ടിപ്പുറത്താക്കാനാകില്ല.

സ്ത്രീകള്‍ക്ക് അവരുടേതായ സംഘടന ഉണ്ടല്ലോ, 'അമ്മ'യിലെ ഒരാളെ സംരക്ഷിക്കേണ്ട ആവശ്യം ഞങ്ങള്‍ക്കുണ്ട്: മണിയന്‍പിള്ള രാജു
ഇന്റേണല്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ഗൗരവത്തിലെടുത്തില്ല; രാജിവക്കാനുള്ള കാരണം വ്യക്തമാക്കി മാലാ പാര്‍വ്വതി

വിജയ് ബാബുവിനെ മാറ്റിനിര്‍ത്തണമെന്ന ഇന്റേണല്‍ കമ്മിറ്റി നിര്‍ദേശം അവഗണിച്ചതില്‍ ഐ.സി അംഗങ്ങളായ കുക്കു പരമേശ്വരനും ശ്വേതാ മേനോനും രാജി വെക്കുമെന്ന മാല പാര്‍വതിയുടെ വാദവും മണിയന്‍ പിള്ള രാജു തള്ളി. മാല പാര്‍വതിയല്ലാതെ ആരും രാജി വെക്കില്ലെന്നും മണിയന്‍പിള്ള രാജു. ദിലീപിനെ പുറത്താക്കിയത് തിടുക്കപ്പെട്ട തീരുമാനമായിരുന്നുവെന്നും മണിയന്‍പിള്ള രാജു.