'കൂമന്‍', ജീത്തു ജോസഫിന്റെ ത്രില്ലറില്‍ ആസിഫലി

Jeethu Joseph Next with asifali

Jeethu Joseph Next with asifali

ട്വല്‍ത് മാന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിന് ശേഷം ആസിഫലിയെ നായകനാക്കി ജീത്തു ജോസഫ്. കൂമന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ തിരക്കഥ കെ.ആര്‍.കൃഷ്ണകുമാര്‍ ആണ്. സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയാണ് നിര്‍മ്മാണം.

ദ നൈറ്റ് റൈഡര്‍ എന്ന ടാഗ് ലൈനിലാണ് ചിത്രം. ട്വല്‍ത് മാനിന് ശേഷം കെ.ആര്‍ കൃഷ്ണകുമാര്‍ തിരക്കഥയെഴുതുന്ന ചിത്രവുമാണ് കൂമന്‍.

ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമായിരിക്കും കൂമന്‍ എന്ന് ജീത്തു ജോസഫ് ദ ക്യു'വിനോട്. ദൃശ്യം സെക്കന്‍ഡ്, ട്വല്‍ത് മാന്‍ എന്നീ സിനിമകള്‍ക്ക് മുമ്പ് ആലോചിച്ചിരുന്ന പ്രൊജക്ട് കൊവിഡ് സാഹചര്യത്തില്‍ നീട്ടിവെക്കുകയായിരുന്നു. സതീഷ് കുറുപ്പ് ക്യാമറയും,വിഷ്ണു ശ്യാം സംഗീതവും വിനായക് ശശികുമാര്‍ ഗാനരചനയും നിര്‍വഹിക്കും. ലിന്റ ജീത്തു കോസ്റ്റിയൂം.

രഞ്ജി പണിക്കര്‍ ബാബുരാജ്, ജാഫര്‍ ഇടുക്കി, മേഘനാഥന്‍ എന്നിവരാണ് കൂമനിലെ മറ്റ് കഥാപാത്രങ്ങള്‍. പാലക്കാട്, പൊള്ളാച്ചി, മറയൂര്‍, കാന്തല്ലൂര്‍

എന്നിവിടങ്ങളിലായി ഫെബ്രുവരി 22 മുതല്‍ ഷൂട്ടിംഗ് ആരംഭിക്കും. മഹേഷും മാരുതിയും, കൊത്ത്, കുറ്റവും ശിക്ഷയും, കാപ്പ, എ രഞ്ജിത്ത് സിനിമ, ജിസ് ജോയ് ചിത്രം എന്നിവയാണ് ആസിഫലിയുടെ വരാനിരിക്കുന്ന പ്രൊജക്ടുകള്‍.

Related Stories

No stories found.
logo
The Cue
www.thecue.in