സുരേഷ് ഗോപിയുടെ കുറുവച്ചനെ വിലക്കി; സാഹചര്യങ്ങള്‍ക്കനുസരിച്ച് 'കടുവ' ആരംഭിക്കുമെന്ന് ജിനു എബ്രഹാം

സുരേഷ് ഗോപിയുടെ കുറുവച്ചനെ വിലക്കി; സാഹചര്യങ്ങള്‍ക്കനുസരിച്ച് 'കടുവ' ആരംഭിക്കുമെന്ന് ജിനു എബ്രഹാം

സുരേഷ് ഗോപിയുടെ 250-ാം ചിത്രത്തിന് ഹൈക്കോടതിയുടെ വിലക്ക്. പകര്‍പ്പാവകാശ ലംഘനം ചൂണ്ടിക്കാട്ടി തിരക്കഥാകൃത്തും സംവിധായകനുമായ ജിനു എബ്രഹാം നല്‍കിയ പരാതിയില്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേര് ഉപയോഗിക്കുന്നതും ഈ നായക കഥാപാത്രത്തെ മുന്‍നിര്‍ത്തി പ്രചരണങ്ങള്‍ നടത്തുന്നതും വിലക്കിക്കൊണ്ടുള്ള ജില്ലാ കോടതി വിധി ഹൈക്കോടതി ശരിവെക്കുകയായിരുന്നു. പേരോ, പ്രമേയമോ അണിയറപ്രവര്‍ത്തകര്‍ക്ക് ഉപയോഗിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

വിശദമായി രണ്ട് ഭാഗങ്ങളുടെയും വാദം കേട്ട ശേഷമാണ് ഹൈക്കോടതി നടപടിയെന്ന് ജിനു എബ്രഹാം പ്രതികരിച്ചു. വിശദമായ വാദം കേട്ട ശേഷം പകര്‍പ്പവകാശ ലംഘനം നടന്നിട്ടുണ്ടെന്ന് കോടതി കണ്ടെത്തുകയും, ജില്ലാകോടതിയുടെ വിധി ശരിവെക്കുകയുമായിരുന്നുവെന്നും ജിനു എബ്രഹാം ദ ക്യുവിനോട് പറഞ്ഞു.

ഷാജി കൈലാസ് സംവിധാനം ചെയ്യാനിരിക്കുന്ന പൃഥ്വിരാജ് സുകുമാരന്‍ ചിത്രം 'കടുവ'ക്കായി തയ്യാറാക്കിയ കഥാപാത്രത്തിന്റെ പേരും കഥാപശ്ചാത്തലവും ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജിനു എബ്രഹാം എറണാകുളം ജില്ലാ കോടതിയെ കോടതിയെ സമീപിച്ചത്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരുള്ള നായക കഥാപാത്രത്തെ വച്ച് ഡിജിറ്റല്‍ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരണം നടത്തുന്നതും വിലക്കിയിട്ടുണ്ട്.

കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തിന്റെ പേര് കോപ്പിറൈറ്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ ഹര്‍ജിഭാഗം കോടതിയില്‍ ഹാജരാക്കിയിരുന്നു. കഥാപാ്രതത്തിന്റെ പേരടക്കം കടുവയുടെ തിരക്കഥയുടെ എല്ലാ സീനുകളും പ്രത്യേകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന്റെ രേഖകളും കോടതിയില്‍ ഹാജരാക്കി. ഇവ പരിഗണിച്ചാണ് സുരേഷ്ഗോപി ചിത്രത്തിന് കോടതി വിലക്കേര്‍പ്പെടുത്തിയത്.

സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു 250ാമത് ചിത്രമായി കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ആഘോഷപൂര്‍വം പുറത്തുവിട്ടത്. മാത്യൂസ് തോമസായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ഇതിന് പിന്നാലെയായിരുന്നു പകര്‍പ്പവകാശം ചൂണ്ടിക്കാട്ടി ജിനു എബ്രഹാം കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധിയോടെ മാസങ്ങള്‍ നീണ്ട കേസിന് വിരാമമാകുകയാണ്.

കഴിഞ്ഞ വര്‍ഷം പൃത്വിരാജിന്റെ ജന്‍മദിനത്തോടനുബന്ധിച്ച് കടുവയുടെ പ്രഖ്യാപനവും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസും നടന്നിരുന്നു. ഷാജി കൈലാസ് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധാനത്തിലേക്ക് തിരിച്ചെത്താനിരിക്കുന്ന പ്രൊജക്ട് കൂടിയാണ് കടുവ. ഈ വര്‍ഷം ജൂലൈ 15ന് ഷൂട്ടിംഗ് തുടങ്ങാനിരുന്ന കടുവ കോവിഡ് പ്രതിസന്ധിയേത്തുടര്‍ന്ന് മാറ്റിവക്കുകയായിരുന്നു.

ഡിസംബറില്‍ ചിത്രം ആരംഭിക്കാമെന്നായിരുന്നു വിചാരിച്ചിരുന്നതെന്നും, എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഒന്നും പറയാന്‍ സാധിക്കില്ലെന്നും ജിനു എബ്രഹാം ദ ക്യുവിനോട് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'അനുകൂലമായ സാഹചര്യത്തിനനുസരിച്ച് ചിത്രീകരണം തുടങ്ങാമെന്നാണ് വിചാരിക്കുന്നത്. ചിത്രീകരണം ആരംഭിച്ചാലും ഒരു പരിധി വരെ സീനുകള്‍ മാത്രമേ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ചിത്രീകരിക്കാന്‍ സാധിക്കൂ. കാരണം കൊവിഡ് കാലത്തിന് മുമ്പ് എഴുതിയ ചിത്രമാണ് ഇത്. ഇതൊരു വലിയ സിനിമയാണ്. അതുകൊണ്ട് തന്നെ കൊവിഡ് സാഹചര്യങ്ങളും കൂടി പരിശോധിച്ചാകും ചിത്രീകരണം ആരംഭിക്കുക', ജിനു എബ്രഹാം പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in