നല്ല തൊമ്മനെന്ന് തോന്നുന്നവരെ ഞങ്ങൾ പിന്തുണച്ചുകൊണ്ടിരിക്കും, അതുകൊണ്ട് നിങ്ങൾ അഹങ്കരിക്കണ്ട; പ്രധാനമന്ത്രിയെ വിമർശിച്ച് ഹരീഷ് പേരടി

നല്ല തൊമ്മനെന്ന് തോന്നുന്നവരെ ഞങ്ങൾ പിന്തുണച്ചുകൊണ്ടിരിക്കും, അതുകൊണ്ട് നിങ്ങൾ അഹങ്കരിക്കണ്ട; പ്രധാനമന്ത്രിയെ വിമർശിച്ച് ഹരീഷ് പേരടി

പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹ കുറ്റമല്ലെന്ന സുപ്രീം കോടതി വിധിയോട് പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പോലിസും എല്ലാ ഭരണ സംവിധാനങ്ങളും ജനങ്ങളെ ബഹുമാനിച്ച് അവരുടെ തൊഴിലാളികളാവുമ്പോൾ ജനങ്ങളും തിരിച്ച് ബഹുമാനിക്കുമെന്ന് നടൻ ഹരീഷ് പേരടി പറഞ്ഞു. അങ്ങനെ ഒരു ഇടമുണ്ടാവുമ്പോള്‍ മാത്രമാണ് ജനാധിപത്യം പൂര്‍ണ്ണമാവുകയുള്ളുയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവയ്‌ക്കെതിരെയുള്ള രാജ്യദ്രോഹക്കുറ്റം അടക്കമുള്ള കേസുകൾ സുപ്രീംകോടതി റദ്ദു ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ അവകാശം സംരക്ഷിക്കപ്പെടണമെന്നും കോടതി വിധി പ്രസ്താവനയിൽ പറഞ്ഞു.

നടൻ ഹരീഷ് പേരടിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പോലിസും എല്ലാ ഭരണ സംവിധാനങ്ങളും ജനങ്ങളെ ബഹുമാനിച്ച് അവരുടെ തൊഴിലാളികളാവുമ്പോൾ ജനങ്ങളും തിരിച്ച് ബഹുമാനം തരും..അങ്ങിനെ ഒരു ഇടമുണ്ടാവുമ്പോൾ മാത്രമേ ജനാധിപത്യം പൂർണ്ണമാവു...ഇത്..ഞങ്ങൾ എല്ലാം പണം കൊടുത്തുവാങ്ങുകയും ആ നികുതിയിൽ നിങ്ങൾക്ക് എല്ലാം സൗജന്യമായി ലഭിച്ച് ജീവിക്കുകയും ചെയ്യുമ്പോൾ ഏത് പാർട്ടി ഭരിച്ചാലും അത് ജനാധിപത്യമാവില്ല...ജീവിക്കാൻ വേണ്ടി നിവൃത്തിയില്ലാത്തതുകൊണ്ട് ഉള്ളതിൽ നല്ല തൊമ്മനെന്ന് തോന്നുന്നവരെ ഞങ്ങൾ പിൻന്തുണച്ചുകൊണ്ടിരിക്കും..അതുകൊണ്ട് നിങ്ങൾ അഹങ്കരിക്കണ്ട...അത് ഈ വ്യവസ്ഥിതിയുടെ ഗതികേട്..അത്രയേയുള്ളു...ഞങ്ങളിപ്പോഴും ജനാധിപത്യത്തെ സ്വപ്നം കാണുന്നു...അതിനുള്ള അവകാശമെങ്കിലും ഞങ്ങൾക്കുണ്ടല്ലോ.

Related Stories

No stories found.
logo
The Cue
www.thecue.in