പെണ്ണിന്റെ പൊട്ടിന്റെ വലിപ്പം കൂടുംതോറും ആണുകൾക്കിടയിലെ പൊട്ടൻമാർക്ക് വെറളിപിടിക്കും; ഹരീഷ് പേരടി

പെണ്ണിന്റെ പൊട്ടിന്റെ  വലിപ്പം കൂടുംതോറും ആണുകൾക്കിടയിലെ പൊട്ടൻമാർക്ക് വെറളിപിടിക്കും; ഹരീഷ് പേരടി

ജീവിത പ്രതിസന്ധികൾ തരണം ചെയ്ത് സബ്ബ ഇൻസ്പെക്ടറായ ആനി ശിവയെ പ്രശംസിച്ചുള്ള നടൻ ഉണ്ണി മുകുന്ദൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ഏറെ വിവാദമായിരുന്നു. സ്ത്രീശാക്തീകരണം വലിയ പൊട്ടിലൂടെയല്ല സ്വപ്‌നങ്ങളിലൂടെയാണ് സാധ്യമാവുക എന്നായിരുന്നു ഉണ്ണി മുകുന്ദൻ കുറിച്ചത്. എന്നാൽ പലതരത്തിലുള്ള പൊട്ട് ഇട്ടുകൊണ്ടുള്ള ചിത്രങ്ങൾ പങ്കുവെച്ച് നടൻ ഹരീഷ് പേരടിയും ഉണ്ണി മുകുന്ദനെ വിമർശിച്ചിരിക്കുകയാണ്. പൊട്ടുകൾ" എപ്പോഴും സ്ത്രീപക്ഷ രാഷ്ട്രിയം പറയുന്ന വലിയ അടയാളങ്ങൾ തന്നെയാണ്. പെണ്ണിന്റെ പൊട്ടിന്റെ വലിപ്പം കൂടുതോറും ആണുകൾക്കിടയിലെ പൊട്ടൻമാർക്ക് വെറളിപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹരീഷ് പേരടിയുടെ സോഷ്യൽ മീഡിയ കുറിപ്പ്

തടിച്ചും,നീണ്ടും,ഉരുണ്ടും,വിലങ്ങനെയും,കുറങ്ങനെയും,അങ്ങിനെ എത്ര,എത്ര വലിയ പൊട്ടുകൾ ഈ നെറ്റിയിൽ കിടന്ന് അമ്മാനമാടി...എത്രയെത്ര അമ്മദൈവങ്ങൾക്കുവേണ്ടി ഉറഞ്ഞ് തുള്ളി...മേക്കപ്പ് ആർട്ടിസ്റ്റ് പൊട്ടുതൊടുമ്പോൾ അച്ഛൻ എന്റെ മനസ്സിലേക്ക് വരാറേയില്ല...എപ്പോഴും അമ്മയാണ് വരാറ്..അതിനുകാരണം അച്ഛൻ മരിച്ചതിനു ശേഷവും ഞാൻ അമ്മയെ നിർബന്ധിച്ച് സിന്ദൂരം തലയിൽ ചാർത്തുന്ന മംഗല്യകുറി തൊടിയിപ്പിക്കാറുണ്ടായിരുന്നു...അത് അച്ഛനെ ഓർക്കാനുമല്ല..മംഗല്യകുറിയോടുള്ള വിശ്വാസവുമല്ല...മറിച്ച് ഭർത്താവ് മരിച്ച എന്റെ അമ്മ പൊട്ടുതൊട്ടാൽ ആരുണ്ടെടാ ചോദിക്കാൻ?..എന്ന്..അന്ന് 20ത് വയസ്സുള്ള ഒരുചെക്കന്റെ പൊട്ടിതെറിപ്പ്...അത്തരം പൊട്ടിതെറിപ്പുകൾ തന്നെയാണ് യഥാർത്ഥ രാഷ്ട്രിയം എന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു..."പൊട്ടുകൾ" എപ്പോഴും സ്ത്രീപക്ഷ രാഷ്ട്രിയം പറയുന്ന വലിയ അടയാളങ്ങൾ തന്നെയാണ്...പെണ്ണിന്റെ പൊട്ടിന്റെ വലിപ്പം കൂടുംതോറും ആണുകൾക്കിടയിലെ പൊട്ടൻമാർക്ക് വെറളിപിടിക്കും...കാലുകൾ വിടർത്തിയിരിക്കൽ ഇപ്പോഴും ആണിന് മാത്രമായുള്ള ശരീരഭാഷയാണന്ന് കരുതുന്നപോലെ...പക്ഷെ ഒരു സ്ത്രീ ഏറ്റവും വലിപ്പത്തിൽ ഒരുപാട് വേദന സഹിച്ച് കാലുകൾ വിടർത്തുമ്പോളാണ് എല്ലാ പൊട്ടൻമാരും ഈ ഭൂമി കാണാൻ തുടങ്ങുന്നത് എന്നത് മറ്റൊരു യാഥാർത്ഥ്യം..ആ വലിയ പൊട്ടുകളൂടെ ഓർമ്മക്ക് ...

Related Stories

No stories found.
logo
The Cue
www.thecue.in