കാസര്‍ഗോഡിനുള്ള സഹായം, അച്ഛന്‍ ചെയ്യുന്ന കാര്യങ്ങള്‍ മനപ്പൂര്‍വ്വം സംസാരിക്കപ്പെടാതെ പോകുന്നുവെന്ന് ഗോകുല്‍ സുരേഷ്

കാസര്‍ഗോഡിനുള്ള സഹായം, അച്ഛന്‍ ചെയ്യുന്ന കാര്യങ്ങള്‍ മനപ്പൂര്‍വ്വം സംസാരിക്കപ്പെടാതെ പോകുന്നുവെന്ന് ഗോകുല്‍ സുരേഷ്

നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി ചെയ്യുന്ന പല കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെടാതെയും, മനപൂര്‍വം സംസാരിക്കപ്പെടാതെയും പോകുന്നുവെന്ന് മകന്‍ ഗോകുല്‍ സുരേഷ്. കൊവിഡ് ബാധിതര്‍ കൂടുതലുള്ള കാസര്‍ഗോഡ് ജില്ലക്കായി മൂന്ന് വെന്റിലേറ്ററുകളും മൊബൈല്‍ എക്‌സ് റേ യൂണിറ്റും എംപി ഫണ്ടില്‍ നിന്ന് സുരേഷ് ഗോപി നല്‍കിയിരുന്നു എന്ന വാട്‌സ് ആപ്പ് സന്ദേശം ഷെയര്‍ ചെയ്താണ് ഗോകുല്‍ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സുരേഷ് ഗോപി പ്രാദേശിക വികസന നിധിയില്‍ നിന്ന് 25 ലക്ഷം രൂപ കാസര്‍കോട്് ജനറല്‍ ആശുപത്രിയില്‍ വെന്റിലേറ്ററും പോര്‍ട്ടബിള്‍ എക്സ്റേ മെഷീനും സ്ഥാപിക്കുന്നതിന് അനുവദിച്ചിരുന്നു. ഇതിനു പുറമേ 30 ലക്ഷം രൂപ അഞ്ച് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലായി ആറ് ഡയാലിസിസ് മെഷീനുകള്‍ സ്ഥാപിക്കുന്നതിനും അനുവദിച്ചു. മംഗല്‍പാടി, ബദിയടുക്ക, മുളിയാര്‍, പെരിയ ചെറുവത്തൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലാണ് ഡയാലിസിസ് മെഷീന്‍ സ്ഥാപിക്കുക. ഇതേക്കുറിച്ചുള്ള വാട്‌സ് ആപ്പ് സന്ദേശമാണ് ഗോകുല്‍ സുരേഷ് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

ഗോകുല്‍ സുരേഷിന്റെ പോസ്റ്റ്

ഈ വസ്തുതകള്‍ അറിയപ്പെടേണ്ടത് ആണെന്ന് തോന്നി. പലപ്പോഴും ഇവ ശ്രദ്ധിക്കപ്പെടാതെയും മനപ്പൂര്‍വ്വം സംസാരിക്കപ്പെടാതെയും പോകുന്നു. ഇതുപോലത്തെ മെസ്സേജുകള്‍ കണ്ടാണ് ഇപ്പോള്‍ എന്റെ ദിനം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ മകനായി ജനിച്ചതില്‍ അങ്ങേയറ്റം അഭിമാനിക്കുന്നു!

Related Stories

No stories found.
logo
The Cue
www.thecue.in