അടുത്തിടെ കാസ്റ്റ് ചെയ്ത രണ്ട് സിനിമകളില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്: അനുഭവം പറഞ്ഞ് ഗൗതമി നായര്‍

അടുത്തിടെ കാസ്റ്റ് ചെയ്ത രണ്ട് സിനിമകളില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്: അനുഭവം പറഞ്ഞ് ഗൗതമി നായര്‍
User

കാസ്്റ്റ് ചെയ്ത ശേഷം സിനിമയിലെ സമ്മര്‍ദങ്ങള്‍ മൂലം നഷ്ടപ്പെടേണ്ടിവന്ന റോളുകളെക്കുറിച്ച് നടി ഗൗതമി നായര്‍. ഈ അടുത്തിടെ കാസ്റ്റ് ചെയ്ത രണ്ട് സിനിമകളില്‍ നിന്ന് തന്നെ പുറത്താക്കിയെന്നും ഏതൊക്കെ സിനിമകളാണ് അതെന്ന് പറയുന്നില്ലെന്നും ഗൗതമി നായര്‍ ദ ക്യു ഓണ്‍ചാറ്റില്‍ പറഞ്ഞു.

കാസ്റ്റ് ചെയ്ത ശേഷം പുറത്താക്കുന്നത് പലപ്പോഴും വിഷമം തരാറുണ്ട്. പക്ഷെ, അത് മനസില്‍ സൂക്ഷിച്ച് ചിന്തിച്ചുകൊണ്ടിരുന്നാല്‍ അത് നമ്മളെത്തന്നെ ബാധിക്കും. അതുകൊണ്ട് അത്തരം കാര്യങ്ങള്‍ മറന്നുകളയാറാണ് പതിവ്. ഗൗതമി പറഞ്ഞു.

ഗൗതമി നായരുടെ വാക്കുകള്‍:

ഈ അടുത്ത് രണ്ട് സിനിമകളില്‍ കാസ്റ്റ് ചെയ്ത ശേഷം പുറത്താക്കിയിട്ടുണ്ട്. ഏതാണ് എന്താണ് എന്നൊന്നും ഞാന്‍ തപറയുന്നില്ല. ഒരെണ്ണം ഇറങ്ങി. മറ്റൊന്ന് ഇറങ്ങാന്‍ പോകുന്നതാണ്. ഒരു സിനിമയില്‍ ആദ്യ ദിവസം സെറ്റില്‍ പോയി. പക്ഷെ, ഞാന്‍ സെറ്റിലെത്തിയ ശേഷമാണ് ഞാന്‍ ആ റോള്‍ ചെയ്യുന്ന കാര്യം അവിടുള്ള കുറേ പേര്‍ അറിയുന്നത് തന്നെ. അടുത്ത ദിവസം എനിക്കൊരു കോള്‍ വന്നു, ചെറിയ റോളല്ലേ, ചെയ്യണോ എന്ന് ചോദിച്ചുകൊണ്ട്. അപ്പോള്‍ ഞാന്‍ ശരിക്കും ഉള്ള കാരണങ്ങള്‍ ചോദിച്ചു. അപ്പോഴാണ് ചെറിയ പ്രശ്‌നമുണ്ട് എന്നവര്‍ പറയുന്നത്. ഞാന്‍ അത് വിട്ടേക്കാന്‍ പറഞ്ഞു.

മറ്റൊരു സംഭവം, എന്റെ ഒരു സുഹൃത്ത് എന്നോട് കഥ പറയാന്‍ വന്നു. എനിക്ക് ഇഷ്ടപ്പെട്ടു. എന്റെ പരിചയത്തിലുള്ള ഒരു പ്രൊഡക്ഷന്‍ ഹൗസുമായി മീറ്റിങ് അറേഞ്ച് ചെയ്തുകൊടുത്തു. കഥ പറഞ്ഞ് അവര്‍ക്കും ഇഷ്ടമായ ശേഷം അവര്‍ പറഞ്ഞു, നായികയെ മാറ്റണമെന്ന്. അങ്ങനെ എന്നെ സൈഡിലാക്കി ആ പ്രൊജക്ടും മുന്നോട്ട് പോയി.

ജയസൂര്യ, മഞ്ജു വാര്യര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മേരി ആവാസ് സുനോ എന്ന സിനിമയാണ് ഗൗതമിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. വെള്ളത്തിന് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന സിനിമ മെയ് 13ന് തിയേറ്ററിലെത്തും.