ആവറേജ് സിനിമയെ മ്യൂസിക്ക് കേറ്റി വലുതാക്കി മാറ്റാനാവും, ചേട്ടനില്‍ നിന്ന് പഠിച്ചതാണ്: വിനീതിനെ കുറിച്ച് ധ്യാന്‍

ആവറേജ് സിനിമയെ മ്യൂസിക്ക് കേറ്റി വലുതാക്കി മാറ്റാനാവും, ചേട്ടനില്‍ നിന്ന് പഠിച്ചതാണ്: വിനീതിനെ കുറിച്ച് ധ്യാന്‍

ആവറേജ് കഥയുള്ള സിനിമയെ മ്യൂസിക്ക് ഉപയോഗിച്ച് വലുതാക്കി മാറ്റാന്‍ സാധിക്കുമെന്നാണ് താന്‍ വിനീത് ശ്രീനിവാസനെന്ന സംവിധായകനില്‍ നിന്നും പഠിച്ച കാര്യമെന്ന് ധ്യാന്‍ ശ്രീനിവാസന്‍. വിനീത് ടെക്‌നിക്കലി നോക്കുമ്പോള്‍ മികച്ച സംവിധായകനല്ല. എന്നാല്‍ പ്രേക്ഷകരെ ഇമോഷണലി വീഴ്ത്താനുള്ള കാര്യങ്ങള്‍ വിനീതിന്റെ കയ്യിലുണ്ടെന്നും ധ്യാന്‍ ദ ക്യു അഭിമുഖത്തില്‍ പറഞ്ഞു.

ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞത്:

ഏട്ടന്‍ എന്ന സംവിധായകനില്‍ നിന്ന് ഞാന്‍ ഒന്നും പഠിച്ചിട്ടില്ല. കാരണം ടെക്‌നിക്കലി നോക്കുകയാണെങ്കില്‍ ഇവിടെ വിനീത് ശ്രീനിവാസനെക്കാളും എഫിഷ്യെന്റായ എത്രയോ സംവിധായകരുണ്ട്. പക്ഷെ അവര്‍ക്കൊന്നും ഇല്ലാത്തത് നല്ല കഥയാണ്. വിനീത് ശ്രീനിവാസനേക്കാളും എത്രയോ മികച്ച സംവിധായകര്‍ മോശം സിനിമ എടുക്കുന്നുണ്ട്. വിനീത് ശ്രീനിവാസന്‍ ടെക്‌നിക്കലി നോക്കുകയാണെങ്കില്‍ ഗ്രേറ്റ് ഒന്നുമല്ല. കഥയിലും പിന്നെ ആളുകളെ വീഴ്ത്താനുള്ള ചില സാധനങ്ങളും മൂപ്പരിടും. അതിനര്‍ത്ഥം പുള്ളി ടെക്‌നിക്കലി മോശമാണെന്നല്ല.

ആളുകളെ ഇമോഷണലി വീഴ്ത്തും. പിന്നെ മ്യൂസിക്കലി കവറപ്പ് ചെയ്യുക. ഒന്നും ഇല്ലാത്ത കഥകളെ പോലും കുറച്ച് മ്യൂസിക്ക് കേറ്റി പുള്ളി വലുതാക്കി മാറ്റും. അങ്ങനത്തെ കുറച്ച് കണ്ണില്‍ പൊടിയിടല്‍ പരിപാടി ഞാന്‍ പുള്ളിയില്‍ നിന്നും പഠിച്ചിട്ടുണ്ട്. പിന്നെ ഗായകനില്‍ നിന്നുമാണല്ലോ സംവിധായകനായത്. അതിന്റെ എല്ലാ ഗുണവും പുള്ളിക്കുണ്ട്.

അരവിന്ദന്റെ അതിഥികള്‍ എന്ന സിനിമ, എനിക്കൊരു ആവറേജ് സിനിമയായിട്ടെ തോന്നിയിട്ടുള്ളു. പക്ഷെ അതൊരു സൂപ്പര്‍ ഹിറ്റ് സിനിമയായി മാറി. കാരണം പാട്ടിന് വലിയ പ്രാധാന്യമുണ്ട് ആ സിനിമയില്‍. സംഗീതവും ശബ്ദവും വലിയൊരു ഘടകമാണ്. ടെക്‌നിക്കലി ഞാന്‍ ഒരിക്കലും പുള്ളിയെ ഫോളോ ചെയ്തിട്ടില്ല. പിന്നെ എന്റെ ആദ്യ സിനിമ കഥ ആവറേജായിരുന്നെങ്കിലും ടെക്‌നിക്കലി നല്ലതായിരുന്നു എന്ന് എനിക്ക് ഉറപ്പുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in