കോവിഡ് സമയത്ത് സൂം കോളില്‍ കേട്ട കഥ : ഇനി ഉത്തരത്തെക്കുറിച്ച് അപര്‍ണ്ണ ബാലമുരളി

കോവിഡ് സമയത്ത് സൂം കോളില്‍ കേട്ട കഥ : ഇനി ഉത്തരത്തെക്കുറിച്ച്  അപര്‍ണ്ണ ബാലമുരളി

സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം ഇനി ഉത്തരത്തിന്റെ കഥ കോവിഡ് സമയത്ത് സൂം കോളിള്‍ കേട്ടതാണെന്ന് അപര്‍ണ്ണ ബാലമുരളി. കഥ കേട്ട് സമയത്ത് ഇഷ്ടപ്പെട്ടെങ്കിലും അപ്പോള്‍ ചെയ്യാന്‍ പറ്റാതിരുന്ന കഥ പിന്നീട് തന്റെ അടുത്തേയ്ക്ക് വരികയായിരുന്നുവെന്നും അപര്‍ണ്ണ ബാലമുരളി കൂട്ടിച്ചേര്‍ത്തു. മാതൃഭൂമി ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

അപര്‍ണ ബാലമുരളി പറഞ്ഞത്.

"രഞ്ജിത്ത് - ഉണ്ണി എന്ന സിനിമയുടെ തിരക്കഥാകൃത്തുകളാണ് എന്നോട് കോവിഡ് സമയത്ത് ആദ്യം കഥ പറയുന്നത്. സൂം കോളിലാണ് എന്നോട് കഥ പറഞ്ഞത്. കഥ പറയുന്ന സമയത്ത് സിനിമയിലേയ്ക്ക് മറ്റാരും വന്നിട്ടില്ല. കഥ കേട്ടപ്പോള്‍ തന്നെ എനിക്ക് ഭയങ്കരമായി ഇഷ്പ്പെട്ടു. പക്ഷേ, മറ്റെന്തൊക്കയോ കാരണങ്ങള്‍ കൊണ്ട് അത് നടന്നില്ല. കോവിഡിന്റെ പീക്ക് ടൈം കൂടെയായിരുന്നു, ഒന്നും നിശ്ചയിക്കാന്‍ പറ്റാത്ത സമയം.

വീണ്ടും ഈ കഥ എന്റെടുത്തേയ്ക്ക് വന്നു. അപ്പോഴേക്കും പ്രോഡ്യൂസേഴ്സും ,സംവിധായകനും ഒക്കെ സിനിമയില്‍ വന്നിരുന്നു. വ്യക്തിപരമായി എനിക്ക് ഭയങ്കര എക്സൈറ്റ്മെന്റായി. സുധീഷ് എന്ന സംവിധായകന്‍ ജീത്തു സാറിനെ അസോസിയേറ്റ് ചെയ്യുന്ന സമയത്ത് തന്നെ ഞാന്‍ അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്ത്ട്ടുണ്ട്. എനിക്ക് ഒരു ടെന്‍ഷനും ഇല്ലാതെ ചെയ്യാന്‍ പറ്റുന്ന, വളരെ ഇഷ്ടെപ്പെട്ട ജോണറിലെ സിനിമയായിരുന്നു ഇത്. അങ്ങനെയാണ് ഞാന്‍ ഇനി ഉത്തരത്തിലേയ്ക്ക് എത്തുന്നത്".

നേരത്തെ ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തിരുന്നു. അപര്‍ണ അവതരിപ്പിക്കുന്ന ജാനകി എന്ന കഥാപാത്രം കാട്ടിനകത്തെ ഒരു പോലീസ് സ്റ്റേഷനില്‍ വന്ന് തന്നൊരാളെ കൊന്നു കുഴിച്ചുമൂടി എന്ന് പറഞ്ഞാണ് ട്രെയിലര്‍ തുടങ്ങുന്നത്. ചിത്രത്തില്‍ അപര്‍ണയുടെ നായകനായി എത്തുന്നത് സിദ്ധാര്‍ഥ് മേനോനാണ്. ഹരീഷ് ഉത്തമന്‍, സിദ്ദിഖ്, ചന്തുനാഥ്, ജാഫര്‍ ഇടുക്കി, ഷാജു ശ്രീധര്‍, ജയന്‍ ചേര്‍ത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കളായി എത്തുന്നത്. ഛായാഗ്രഹണം രവിചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് ഹൃദയത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന ഹിഷാം അബ്ദുല്‍ വഹാബ് സംഗീതം പകരും.

എ ആന്‍ഡ് വി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ വരുണ്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മിക്കുന്നു. എഡിറ്റിംഗ് ജിതിന്‍ ഡി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, റിനോഷ് കൈമള്‍, കലാസംവിധാനം അരുണ്‍ മോഹനന്‍, മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ് ജെഫിന്‍ ബിജോയ്, പരസ്യകല ജോസ് ഡോമനിക്, ഡിജിറ്റല്‍ പിആര്‍ഒ: വൈശാഖ് സി. വടക്കേവീട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ ദീപക് നാരായണ്‍.

Related Stories

No stories found.
logo
The Cue
www.thecue.in