കൂടിയോ കുറച്ചോ മുടിവെട്ടാതിരിക്കാൻ അടൂർ സാർ കൂടെ നിൽക്കുന്നു; ഒരു പെണ്ണും രണ്ടാണും ലൊക്കേഷൻ ചിത്രവുമായി കൃഷ്ണൻ ബാലകൃഷ്ണൻ

കൂടിയോ കുറച്ചോ മുടിവെട്ടാതിരിക്കാൻ അടൂർ സാർ കൂടെ നിൽക്കുന്നു; ഒരു പെണ്ണും രണ്ടാണും ലൊക്കേഷൻ ചിത്രവുമായി കൃഷ്ണൻ ബാലകൃഷ്ണൻ

അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ആണും പെണ്ണും എന്ന സിനിമയിലെ ലൊക്കേഷൻ ചിത്രം പങ്കുവെച്ച്‌ നടൻ കൃഷ്ണൻ ബാലകൃഷ്ണൻ. സിനിമയിലെ ഔത എന്ന കഥാപത്രമായിരുന്നു കൃഷ്ണൻ ബാലകൃഷ്ണൻ അവതരിപ്പിച്ചത്. കഥാപാത്രത്തിനായി മുടിവെട്ടുമ്പോൾ കൂടിയോ കുറച്ചോ വെട്ടാതിരിക്കാൻ അടൂർ ഗോപാലകൃഷ്ണൻ അടുത്ത് നിന്ന് തന്നെ നിരീക്ഷിക്കുന്ന ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്.

തകഴി ശിവശങ്കരപ്പിള്ള എഴുതിയ ചെറുകഥകളെ അധികരിച്ച് തയ്യാറാക്കിയ ചിത്രം 1940-കളിലെ നാല് വ്യത്യസ്ത കഥകൾ പറയുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മികച്ച സിനിമ, സംവിധായകൻ, രണ്ടാമത്തെ നടി, ശബ്ദലേഖനം എന്നീ വിഭാഗങ്ങളിൽ സംസ്ഥാന പുരസ്കാരം നേടിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in