ചെമ്പന്‍ വിനോദ് വിവാഹിതനായി; വധു മറിയം തോമസ്

ചെമ്പന്‍ വിനോദ് വിവാഹിതനായി; വധു മറിയം തോമസ്

നടന്‍ ചെമ്പന്‍ വിനോദ് വിവാഹിതനായി. കോട്ടയം സ്വദേശിനി മറിയം തോമസ് ആണ് വധു. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം താന്‍ വിവാഹിതനായ വിവരം പുറത്തുവിട്ടത്.

സൈക്കോളജിസ്റ്റായ മറിയം സൂമ്പ ട്രെയിനര്‍ കൂടിയാണ്. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു വിവാഹം. ഇരുവരുടെയും വിവാഹം സംബന്ധിച്ച് അങ്കമാലി സബ് രജിസ്ട്രാര്‍ ഓഫീസില്‍ പതിപ്പിച്ച നോട്ടീസ് നേരത്തെ വാര്‍ത്തയായിരുന്നു.

ആഷിക്ക് അബു, ലിജോ ജോസ് പെല്ലിശ്ശേരി, വിജയ് ബാബു, ആന്‍ അഗസ്റ്റിന്‍, അനുമോള്‍, രഞ്ജിത് ശങ്കര്‍ തുടങ്ങി നിരവധി പേര്‍ ചെമ്പന്‍ വിനോദിന് ആശംസയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. 2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ചെമ്പന്‍ വിനോദ് ചലച്ചിത്ര മേഖലയിലേക്ക് എത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in