സിനിമയില്‍ നിന്ന് ബ്രേക്ക്, ബൈക്കില്‍ ലോകം ചുറ്റാന്‍ തല അജിത് കുമാര്‍

സിനിമയില്‍ നിന്ന് ബ്രേക്ക്, ബൈക്കില്‍ ലോകം ചുറ്റാന്‍ തല അജിത് കുമാര്‍

ബൈക്ക് യാത്രകളോടും റേസിങ്ങിനോടും ഏറെ താല്‍പര്യമുള്ള താരമാണ് നടന്‍ അജിത് കുമാര്‍. ഇപ്പോള്‍ ബൈക്കില്‍ ലോകം ചുറ്റാന്‍ ഒരുങ്ങുകയാണ് താരം. ബൈക്കറും ഫാഷന്‍ ഡിസൈനറുമായ മാരല്‍ യാര്‍സാലുമായി അജിത് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

ബൈക്കില്‍ 64 രാജ്യങ്ങള്‍ സഞ്ചരിച്ചിട്ടുള്ള മാരലുമായുള്ള കൂടിക്കാഴ്ച മണിക്കൂറുകളോളം നീണ്ടു. 7 ഭൂകണ്ഡങ്ങളിലും ബൈക്കില്‍ യാത്ര ചെയ്ത മാരലിന്റെ അനുഭവങ്ങള്‍ അറിയുന്നതിനും, ലോകയാത്രയ്ക്കായുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പങ്കുവെക്കുന്നതിനുമായിരുന്നു ഡല്‍ഹിയിലെ കൂടിക്കാഴ്ചയെന്ന് അജിത്തിന്റെ മാനേജര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇരുവരുടെയും ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

വരാനിരിക്കുന്ന ചിത്രം 'വാലിമൈ'യുടെ ചിത്രീകരണത്തിനായി റഷ്യയിലെത്തിയ അജിത്, രാജ്യത്തുടനീളം ബൈക്കില്‍ 10000 കിലോമീറ്റര്‍ സഞ്ചരിച്ചിരുന്നു. ബിഎംഡബ്ല്യു ആര്‍ 1250 ജിഎസിലായിരുന്നു സഞ്ചാരം. വാലിമൈ ഫൈനല്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു അദ്ദേഹം റഷ്യന്‍ യാത്ര ആരംഭിച്ചത്. യാത്രക്കിടെ പകര്‍ത്തിയ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.

2019ല്‍ പുറത്തിറങ്ങിയ നേര്‍ക്കൊണ്ട പാര്‍വൈക്ക് ശേഷം അജിത് നായകനാകുന്ന ചിത്രമാണ് വാലിമൈ. എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബോണി കപൂറിന്റെ ബേവ്യൂ പ്രൊജക്ട്‌സ് ലിമിറ്റഡാണ്. ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് അജിത്ത് എത്തുന്നത്. ഹുമ ഖുറേഷി, യോഗി ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in