മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് വൈശാഖ്, അടുത്ത ചിത്രത്തിനുള്ള സൂചനയോ എന്ന് കമന്റുകൾ

മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് വൈശാഖ്, അടുത്ത ചിത്രത്തിനുള്ള സൂചനയോ എന്ന് കമന്റുകൾ

മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സംവിധായകൻ വൈശാഖ്. കൊച്ചിയിൽ സപ്ത റെക്കോർഡ്സിൽ ബി ഉണ്ണിക്കൃഷ്ണൻ ചിത്രം ക്രിസ്റ്റഫർ ഡബ്ബിം​ഗിനെത്തിയ മമ്മൂട്ടിക്കൊപ്പം ഷാജി കൈലാസ്, വൈശാഖ്, ഉദയകൃഷ്ണ എന്നിവരുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിലെത്തിയിരിക്കുന്നത്. ഉദയകൃഷ്ണയാണ് ക്രിസ്റ്റഫറിന്റെ തിരക്കഥാകൃത്ത്. മോഹൻലാൽ ചിത്രം എലോൺ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളുടെ ഭാ​ഗമായാണ് ഷാജി കൈലാസ് സ്റ്റുഡിയോയിലെത്തിയത്.

മമ്മൂട്ടി ജോസഫ് അലക്സ് എന്ന തീപ്പൊരി നായകനായെത്തിയ ദ കിം​ഗ് എന്ന സിനിമ റിലീസ് ആയി 27 വർഷം പിന്നിടുന്നതിന്റെ ആഘോഷവും കൊച്ചിയിൽ നടന്നു. മമ്മൂട്ടിയും ദ കിം​ഗ് സംവിധായകൻ ഷാജി കൈലാസും ചേർന്ന് കേക്ക് മുറിച്ചു.

Related Stories

No stories found.
The Cue
www.thecue.in