'വിഷ്ണുവിന് തിരുവനന്തപുരം സ്ലാങ് പറ്റുമോ എന്ന് ചോദിച്ചു?'; വിഷ്ണു ഉണ്ണികൃഷ്ണൻ

'വിഷ്ണുവിന് തിരുവനന്തപുരം സ്ലാങ് പറ്റുമോ എന്ന് ചോദിച്ചു?'; വിഷ്ണു ഉണ്ണികൃഷ്ണൻ

സബാഷ് ചന്ദ്രബോസിന്റെ ചിത്രീകരണത്തിൽ മാത്രമല്ല ഡബ്ബിങിലും തിരുവനന്തപുരം സ്ലാങിലാണ് സംസാരിച്ചിരുന്നതെന്ന് വിഷ്ണു ഉണ്ണികൃഷ്ണൻ. വിഷ്ണുവിന് തിരുവനന്തപുരം സ്ലാങ് പറ്റുമോ എന്ന് ചോദിച്ചപ്പോൾ സിനിമയിലെ ഒരു സീനെടുത്ത് തിരുവനന്തപുരം സ്ലാങ്ങിൽ പറഞ്ഞ് കേൾപ്പിച്ചുവെന്നും ദ ക്യു ഓണ്‍ ചാറ്റില്‍ പറഞ്ഞു.

വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞത്

സിനിമയുടെ ഷൂട്ട് തുടങ്ങിയതിന് ശേഷം അഭിലാഷേട്ടൻ എന്നോട് പറഞ്ഞു ഇതിൽ തിരുവനന്തപുരം സ്ലാങ് ആണ് പിടിക്കേണ്ടതെന്ന്. വിഷ്ണുവിന് അത് പറ്റുമോ എന്ന് ചോദിച്ചപ്പോൾ ഞാൻ സിനിമയിലെ ഒരു സീനെടുത്തിട്ട് തിരുവനന്തപുരം സ്ലാങ്ങിൽ പറഞ്ഞ് കേൾപ്പിച്ചു. വിഷ്ണു പറയുമെങ്കിൽ എനിക്ക് ധൈര്യമായെന്നും നമ്മുക്ക് മുഴുവൻ തിരുവനന്തപുരം സ്ലാങ്ങിൽ ആക്കിയാലോ എന്നും ചോദിച്ചു. അത് ഉറപ്പായിട്ടും ചെയ്യാമെന്ന് ഞാൻ പറഞ്ഞു. അപ്പോൾ പടത്തിനൊരു വ്യത്യസ്തയുണ്ടാകും. സിനിമയുടെ ഡബ്ബിങ്ങിൽ മാത്രമല്ല ചിത്രീകരണത്തിലും തിരുവനന്തപുരം സ്ലാങ്ങിൽ ആണ് സംസാരിച്ചത്. പല നാട്ടിൽ നിന്നുമുള്ള സുഹൃത്തുക്കൾ ഉള്ളതുകൊണ്ട് സ്ലാങ് പിടിക്കാൻ ബുദ്ധിമുട്ടില്ലായിരുന്നു.

ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച ആളൊരുക്കത്തിന് ശേഷം അഭിലാഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജോളിവുഡ് മൂവീസിന്റെ ബാനറില് ജോളി ലോനപ്പനാണ് ചിത്രം നിര്‍മിക്കുന്നത്.

Related Stories

No stories found.
The Cue
www.thecue.in