ഇപ്പോള്‍ സസ്‌പെന്‍സ്, യുവതാരം പരിശീലനത്തില്‍; താരങ്ങളെ പ്രഖ്യാപിച്ച് വിനയന്‍

ഇപ്പോള്‍ സസ്‌പെന്‍സ്, യുവതാരം പരിശീലനത്തില്‍; താരങ്ങളെ പ്രഖ്യാപിച്ച് വിനയന്‍

പുതിയ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിലെ 50 താരങ്ങളെ പ്രഖ്യാപിച്ച് സംവിധായകന്‍ വിനയന്‍. ഗോഗുലം മൂവീസിന്റെ ബാനറില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ പ്രധാനതാരങ്ങള്‍ ആരൊക്കെയാകുമെന്ന് വ്യക്തമാക്കിയെങ്കിലും ചിത്രത്തിലെ നായകന്റെ പേര് പുറത്തുവിട്ടിട്ടില്ല.

ജനുവരി ആദ്യവാരത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ നായകനായെത്തുന്ന യുവതാരം ആരെന്ന് വെളിപ്പെടുത്തുമെന്നാണ് സംവിധായകന്‍ പറയുന്നത്. താരം ഇപ്പോല്‍ പരിശീലനത്തിലാണെന്നും റിപ്പോര്‍ട്ടുണ്ട്. 'ജനുവരി ആദ്യവാരത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടിലെ അതിസാഹതികനായ നായക കഥാപാത്രം വേലായുധപ്പണിക്കരെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ടുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യും. അതുവരെ നായകനെ അവതരിപ്പിക്കുന്ന നടന്റെ പേരും രഹസ്യമായിരിക്കട്ടെ', വിനയന്‍ പറഞ്ഞു.

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത് രവി, അശ്വിന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ക്യഷ്ണ, മണിക്കുട്ടന്‍, വിഷ്ണു വിനയ്, സ്പടികം ജോര്‍ജ്,സുനില്‍ സുഗത, ചേര്‍ത്തല ജയന്‍,കൃഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ഗോകുലന്‍, വികെ ബൈജു. ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര, രാധാക്യഷ്ണന്‍, സലിം ബാവ, ജയകുമാര്‍(തട്ടീം മുട്ടീം), നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയച്ചന്ദ്രന്‍, പത്മകുമാര്‍, മുന്‍ഷി രഞ്ജിത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, കയാദു, രേണു സുന്ദര്‍, ദുര്‍ഗ കൃഷ്ണ, സുരഭി സന്തോഷ്,ശരണ്യ ആനന്ദ് തുടങ്ങിയ താരങ്ങളുടെ പേരുകളാണ് പുറത്തുവിട്ടിരിക്കന്നത്. ഇവര്‍ക്കൊപ്പം പതിനഞ്ചോളം വിദേശ നടന്‍മാരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഗോഗുലം മൂവീസിന്റെ ബാനറില്‍ ഗോഗുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത് പുലിമുരുകന് കാമറ ചലിപ്പിച്ച ഷാജികുമാറാണ്. എം.ജയചന്ദ്രനും റഫീഖ് അഹമ്മദു ചേര്‍ന്നൊരുക്കുന്ന നാല് ഗാനങ്ങളുടെ റെക്കോര്‍ഡിങ് പൂര്‍ത്തിയായിട്ടുണ്ട്. അജയന്‍ ചാലിശേരിയാണ് കലാസംവിധാനം. വിവേക് ഹര്‍ഷന്‍ എഡിറ്റിങ്. വസ്ത്രാലങ്കാരം ധന്യാ ബാലകൃഷ്ണന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, കൃഷ്ണ മൂര്‍ത്തി എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവര്‍ത്തിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in