ഒടുവിൽ സസ്പെൻസ് നീങ്ങി, വേലായുധപണിക്കരായി സിജു വിൽസൻ

ഒടുവിൽ സസ്പെൻസ് നീങ്ങി, വേലായുധപണിക്കരായി സിജു വിൽസൻ

ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊന്‍പതാം നൂറ്റാണ്ടിലെ നായക കഥാപാത്രം ആറാട്ടു പുഴ വേലായുധപ്പണിക്കരെ അവതരിപ്പിച്ചുകൊണ്ടുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. യുവതാരം സിജുവില്‍സനാണ് നായകന്‍.

നവോത്ഥാന നായക ആറാട്ടുപുഴ വേലായുധപ്പണിക്കരെ ചരിത്രകാരന്‍മാര്‍ തമസ്‌കരിച്ചുവെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. .സംവിധായകന്‍ വിനയന്‍ പത്തൊന്‍പതാം നൂറ്റാണ്ടിലെ അന്‍പതിലേറെ നടീനടന്‍മാരുടെ പേര് പുറത്തു വിട്ടിരുന്നെങ്കിലും നായക വേഷം ചെയ്യുന്ന നടന്റെ പേര് സന്‍സ്‌പെന്‍സായി വച്ചിരിക്കുകയായിരുന്നു. കഥാപാത്രത്തിനായി സിജു വില്‍സണ്‍ കഴിഞ്ഞ ആറുമാസമായി കളരിപ്പയറ്റും കുതിരയോട്ടവും മറ്റ് ആയോധന കലകളും അഭ്യസിച്ചു.

എം. ജയച്ചന്ദ്രനും റഫീക് അഹമ്മദും ചേര്‍ന്നൊരുക്കുന്ന നാലു ഗാനങ്ങള്‍ ചിത്രത്തിലുണ്ട്. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്,സുധീര്‍ കരമന, സുരേഷ് ക്യഷ്ണ,ഇന്ദ്രന്‍സ്,രാഘവന്‍, അലന്‍സിയര്‍,ശ്രീജിത് രവി,സുദേവ് നായര്‍, ജാഫര്‍ ഇടുക്കി,മണികണ്ഠന്‍,സെന്തില്‍ക്യഷ്ണ, , ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്,സ്പടികം ജോര്‍ജ്,സുനില്‍ സുഗത,ചേര്‍ത്തല ജയന്‍,ക്യഷ്ണ,ബിജു പപ്പന്‍, ബൈജു എഴുപുന്ന, ശരണ്‍,സുന്ദര പാണ്ഡ്യന്‍. ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര, രാധാക്യഷ്ണന്‍, സലിം ബാവ, ജയകുമാര്‍(തട്ടീം മുട്ടീം) നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയച്ചന്ദ്രന്‍,പത്മകുമാര്‍, മുന്‍ഷി രഞ്ജിത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്. മധു പുന്നപ്ര, ഹൈദരാലി, കയാദു,ദീപ്തി സതി, പൂനം ബജുവ,രേണു സുന്ദര്‍,വര്‍ഷ വിശ്വനാഥ്,നിയ, മാധുരി ബ്രകാന്‍സ,,,ഗായത്രി നമ്പ്യാര്‍,ബിനി,ധ്രുവിക,വിസ്മയ,ശ്രേയ തുടങ്ങി ഒട്ടേറെ താരങ്ങളും നുറുകണക്കിനു ജൂണിയര്‍ ആര്‍ട്ടിസ്റ്റുകളും പങ്കെടുക്കുന്ന സിനിമആണ് പത്തൊന്‍പതാം നുറ്റാണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in