ലക്ഷദ്വീപില്‍ സ്രാവ് വേട്ടയാടുന്ന വിനായകന്‍, ജോണ്‍പോളിന്റെ രചനയില്‍ കമല്‍ സിനിമ 

ലക്ഷദ്വീപില്‍ സ്രാവ് വേട്ടയാടുന്ന വിനായകന്‍, ജോണ്‍പോളിന്റെ രചനയില്‍ കമല്‍ സിനിമ 

പൂര്‍ണമായും ലക്ഷദ്വീപില്‍ ചിത്രീകരിച്ച കമല്‍ ചിത്രം പ്രണയമീനുകളുടെ കടല്‍ ആദ്യ ടീസറെത്തി. വിനായകന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ആഴക്കടലില്‍ സ്രാവിനെ വേട്ടയാടുന്ന രംഗമാണ് ടീസറിലെ ഉള്ളടക്കം. കലാസംവിധായകന്‍ സന്തോഷ് രാമനാണ് കൂറ്റന്‍ സ്രാവിനെ അണ്ടര്‍ വാട്ടര്‍ ഷൂട്ടിനായി ഒരുക്കിയത്. പ്രശസ്ത തിരക്കഥാകൃത്ത് ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ചിത്രവുമാണ് പ്രണയമീനുകളുടെ കടല്‍. കമലും ജോണ്‍പോളും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും.

ലക്ഷദ്വീപില്‍ സ്രാവ് വേട്ടയാടുന്ന വിനായകന്‍, ജോണ്‍പോളിന്റെ രചനയില്‍ കമല്‍ സിനിമ 
കിരീടം റിലീസ് ചെയ്ത് പതിനഞ്ചാം ദിവസം ദശരഥം| സിബി മലയില്‍  

വിഷ്ണു പണിക്കര്‍ ക്യാമറയും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും. ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴിയാണ് നിര്‍മ്മാണം. തൊട്ടപ്പന്‍ എന്ന ചിത്രത്തിന് ശേഷം വിനായകന്‍ നായകനാകുന്ന ചിത്രവുമാണ് പ്രണയമീനുകളുടെ കടല്‍.

ലക്ഷദ്വീപില്‍ സ്രാവ് വേട്ടയാടുന്ന വിനായകന്‍, ജോണ്‍പോളിന്റെ രചനയില്‍ കമല്‍ സിനിമ 
എന്നെ വച്ച് ആരും എന്നോട് ചോദിക്കാതെ കഥ എഴുതരുത് |വിനായകന്‍ 

സന്തോഷ് രാമനാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. വിനായകനെ കൂടാതെ ദിലീഷ് പോത്തന്‍, ഗബ്രി ജോസ്, റിഥി കുമാര്‍, എന്നിവരും ചിത്രത്തിലുണ്ട്. ഷാന്‍ റഹ്മാനാണ് സംഗീത സംവിധാനം. ഫ്രെയിംസ് ഇന്‍എവിറ്റബിളാണ് വിതരണം.

Related Stories

No stories found.
logo
The Cue
www.thecue.in